എല്ലാ മാസവും ഒന്നാം തീയതിയാണ് എൽപിജി സിലിണ്ടറുകളുടെ വില (LPG Cylinder price) നിശ്ചയിക്കുന്നത്. മേയ് 19ന് കമ്പനികൾ പാചകവാതക സിലിണ്ടറുകളുടെ വില ഉയർത്തിയിരുന്നു. 3.50 രൂപയാണ് വർധിപ്പിച്ചത്. എന്നാൽ വീണ്ടും ജൂൺ ഒന്നിന് ഗ്യാസ് സിലിണ്ടറുകളുടെ വില നിശ്ചയിക്കുമ്പോൾ വില വർധനവ് ഉണ്ടാകുമെന്നാണ് സൂചന.
ബന്ധപ്പെട്ട വാർത്തകൾ: LPG Best Offer: സൗജന്യമായും വിലയിളവിലും ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ നിങ്ങൾ ചെയ്യേണ്ടത്
എൽപിജി സിലിണ്ടറിന് വീണ്ടും വില കൂടിയേക്കുമെന്നും ഉടൻ തന്നെ 1100 രൂപ കടന്നേക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ഇത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾക്ക് വീട്ടിലേക്ക് ഒരു സിലിണ്ടർ എടുക്കണമെങ്കിൽ, ജൂൺ ഒന്നിന് മുമ്പ് അത് ബുക്ക് ചെയ്യുന്നത് നല്ലതായിരിക്കും. കാരണം ഇതുവഴി നിങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ഒരു സിലിണ്ടർ വാങ്ങാനാകും.
-
ഡൽഹിയിൽ സിലിണ്ടറിന്റെ വില കൂടും
നിലവിൽ ഡൽഹിയിൽ സിലിണ്ടറിന് 1003 രൂപയാണ് വില. മുംബൈയിൽ ഗാർഹിക എൽപിജി സിലിണ്ടറിന് 1002.50 രൂപയുമാണ് വില. അതേസമയം, കൊൽക്കത്തയിലെ ഒരു ഉപഭോക്താവ് ഒരു എൽപിജി സിലിണ്ടറിന് 1,029 രൂപ ചെലവഴിക്കേണ്ടിവരും. എന്നാൽ ചെന്നൈയിലെ ഒരു ഉപഭോക്താവ് ഇന്ന് മുതൽ ഗാർഹിക സിലിണ്ടറിന് 1058.50 രൂപ നൽകണം.
-
മെയ് ഏഴിന് എൽപിജി വില വർധിപ്പിച്ചു
14.2 കിലോഗ്രാം തൂക്കം വരുന്ന ഗാർഹിക എൽപിജി സിലിണ്ടറിന് മെയ് 7ന് കമ്പനികൾ 50 രൂപ കൂട്ടിയിരുന്നു. ഇതിനുശേഷം മേയ് 19ന് 3.50 രൂപ കൂടി വർധിപ്പിച്ചു.
-
മേയ് ഒന്നിന് വാണിജ്യ സിലിണ്ടറുകളുടെ വിലയിലും വർധനവ്
ഈ മാസം ആദ്യം 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചിരുന്നു. ഡൽഹിയിൽ ഇതിന്റെ വില ഏകദേശം 102 രൂപ വർധിച്ച് 2,355.5 ആയി. വാണിജ്യാവശ്യത്തിനുള്ള 5 കിലോ എൽപിജി സിലിണ്ടറിന്റെ വില 655 രൂപയുമാക്കി.
കഴിഞ്ഞ തവണ പാചക വാതക സിലിണ്ടറിന്റെ വില ഉയർത്തിയെങ്കിലും പ്രധാനമന്ത്രി ഉജ്ജ്വല യോജന (Pradhan Mantri Ujjwala Yojana)യുടെ ഗുണഭോക്താക്കൾക്ക് സബ്സിഡി അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.
വീടുകളിൽ പാചകം ചെയ്യാൻ ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറിന് 200 രൂപ സബ്‌സിഡി നൽകുമെന്നാണ് അറിയിപ്പ്. ഇതനുസരിച്ച് ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് പ്രതിവർഷം പരമാവധി 12 സിലിണ്ടറുകൾക്ക് സബ്‌സിഡി നൽകുമെന്നതാണ് വിവരം.
പ്രധാൻ മന്ത്രി ഉജ്വാല യോജനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ pmujjwalayojana.com സന്ദർശിച്ച് നിങ്ങൾക്ക് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാം. വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം അടുത്തുള്ള ഗ്യാസ് ഏജൻസിയിൽ സമർപ്പിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: Oil Price: ഇത് സന്തോഷ വാർത്ത! ഭക്ഷ്യഎണ്ണയുടെ വില കുറയുന്നു
ഗ്യാസ് കണക്ഷൻ എടുക്കാൻ ആവശ്യമായ ആധാർ ഉൾപ്പെടെയുള്ള രേഖകളും സമർപ്പിക്കണം. രേഖകൾ പരിശോധിച്ച് നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് ബോധ്യമായാൽ നിങ്ങൾക്ക് ഗ്യാസ് കണക്ഷൻ ലഭിക്കും.
Share your comments