മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (NREGS) പ്രകാരമുള്ള തൊഴിലാളികൾക്ക് വേതനം നൽകുന്നതിനായി സംസ്ഥാനങ്ങളുടെ അഭ്യർത്ഥന മാനിച്ച്, മാർച്ച് 31 വരെയുള്ള വേതനം, മിക്സഡ് പേയ്‌മെന്റ് മോഡൽ വഴി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. MGNREGS-ന് കീഴിലുള്ള ഓരോ തൊഴിലാളിയ്ക്കും വേതനം നൽകുന്നത് ആധാർ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സിസ്റ്റവും (ABPS), അതോടൊപ്പം ഗുണഭോക്താവിന്റെ ABPS നിലയെ ആശ്രയിച്ച് നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസും (NACH) ഒരുമിച്ച് ചേർത്താണ് വേതനം നൽകുന്നത്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പങ്കാളികളായ തൊഴിലാളികൾ എബിപിഎസുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ, എബിപിഎസ് (ABPS) വഴി മാത്രമേ പണം കൈ മാറാൻ സാധിക്കു, ചില സാങ്കേതിക കാരണങ്ങളാൽ ഗുണഭോക്താവ് എബിപിഎസുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, പ്രോഗ്രാം ഓഫീസർക്ക് വേതനം നൽകുന്ന രീതിയായി NACH തിരഞ്ഞെടുക്കാം. മഹാത്മാഗാന്ധി എൻആർഇജി പദ്ധതിക്ക് കീഴിലുള്ള സജീവ തൊഴിലാളികളുടെ എണ്ണം നിലവിലെ കണക്കുപ്രകാരം 14.96 കോടിയാണ്.
കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, മഹാത്മാഗാന്ധി NREGA പ്രകാരം ഓരോ തൊഴിലാളിക്കും കൃത്യസമയത്ത് വേതനം നൽകുന്നത് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്ന് ഓദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. 14.96 കോടി തൊഴിലാളികളിൽ 14.27 കോടി തൊഴിലാളികളുടെ വേതനം (95.4 ശതമാനം) ആധാർ സീഡിംഗ് NREGASoft-ൽ നടന്നിട്ടുണ്ട്, ഇതിൽ മൊത്തം 10.05 കോടി തൊഴിലാളികൾ ABPS-ന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും ഓദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
വേതനം നൽകുന്നതിനായി 2023 ഫെബ്രുവരി മാസത്തിൽ മൊത്തം 4.60 കോടി ഇടപാടുകൾ നടന്നു, അതിൽ 3.57 കോടി രൂപയുടെ ഇടപാടുകൾ ഏകദേശം 77.6 % എബിപിഎസ് വഴിയാണ് നടന്നത് എന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മഹാത്മാഗാന്ധി NREGS-ന് കീഴിൽ വേതനം നൽകുന്നതിനുള്ള റൂട്ടുകളിലൊന്നായ ABPS, സമയബന്ധിതമായി വേതനം നൽകുന്നതിനായാണ് ആവിഷ്കരിച്ചിട്ടുള്ളത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം പേയ്‌മെന്റുകളിൽ കാലതാമസം ഉണ്ടാകില്ലെന്ന് സിസ്റ്റം ഉറപ്പാക്കുന്നു. തൊഴിലാളികളുടെ വേതനം സംബന്ധിച്ച സുതാര്യതയും ഈ സംവിധാനം ഉറപ്പാക്കുന്നു. ആധാർ സീഡിംഗും എബിപിഎസും 2017 മുതലാണ് പദ്ധതിക്ക് കീഴിൽ നിലവിൽ വന്നത്.
ബന്ധപ്പെട്ട വാർത്തകൾ: 2033-34ൽ ആഗോള പാലുൽപ്പാദനത്തിന്റെ 33% സംഭാവന ചെയ്യാൻ ലക്ഷ്യമിട്ട് ഇന്ത്യ: അമിത് ഷാ
Share your comments