<
  1. News

സ്ത്രീകളുടെ പുനരധിവാസത്തിൽ മഹിളാ സമഖ്യ നിർണായക പങ്ക് വഹിക്കുന്നു: മന്ത്രി വി ശിവൻകുട്ടി

കേരളത്തിലെ നൂറ്റിയൊന്ന് പഞ്ചായത്തുകളിൽ സ്ത്രീ പുനരധിവാസ പദ്ധതികളിൽ മഹിളാസമഖ്യ നിർണായക പങ്ക് വഹിക്കുന്നതായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ ആറാമത് ജനറൽ കൗൺസിൽ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

Meera Sandeep
സ്ത്രീകളുടെ പുനരധിവാസത്തിൽ മഹിളാ സമഖ്യ നിർണായക പങ്ക് വഹിക്കുന്നു: മന്ത്രി വി ശിവൻകുട്ടി
സ്ത്രീകളുടെ പുനരധിവാസത്തിൽ മഹിളാ സമഖ്യ നിർണായക പങ്ക് വഹിക്കുന്നു: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കേരളത്തിലെ നൂറ്റിയൊന്ന് പഞ്ചായത്തുകളിൽ സ്ത്രീ പുനരധിവാസ പദ്ധതികളിൽ മഹിളാസമഖ്യ നിർണായക പങ്ക് വഹിക്കുന്നതായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ ആറാമത് ജനറൽ കൗൺസിൽ യോഗത്തിനുശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

വിവിധ രീതിയിലുള്ള അതിക്രമങ്ങൾ നേരിട്ട് സ്വന്തം വീടുകളിൽ താമസിക്കാൻ സാഹചര്യമില്ലാത്ത പതിനെട്ട് വയസ്സിന് താഴെയുള്ള പെൺകുട്ടികൾ മഹിളാ സമഖ്യ ശിക്ഷൺ കേന്ദ്രങ്ങളിൽ താമസിച്ചാണ് വിദ്യാഭ്യാസം നേടുന്നത്. മഹിളാ സമഖ്യ വിദ്യാഭ്യാസ മേഖലയിൽ നിരവധി  പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

പഠനത്തിൽ നിന്ന് വിട്ട് നിന്ന മൂവായിരത്തി ഇരുപത് പേർക്ക് വിദ്യാഭ്യാസ തുടർച്ചയ്ക്ക് പിന്തുണ നൽകാൻ മഹിളാ സമഖ്യയ്ക്ക് ആയിട്ടുണ്ട്. ഇതിൽ ഒരാൾ എൽ.എൽ.ബി.  കോഴ്സാണ് പഠിച്ചത്. വയനാട് ജില്ലയിൽ മാത്രം അഞ്ഞൂറ്റി അറുപത്തിയാറ് പേർക്കാണ് പഠനപിന്തുണ നൽകിയതെന്നും മന്ത്രി പറഞ്ഞു.

Thiruvananthapuram: Minister V Sivankutty said that Mahilasamakhya is playing a crucial role in women's rehabilitation projects in one hundred and one panchayats of Kerala. The minister was talking to mediapersons after the sixth general council meeting of Kerala Mahila Samakhya Society.

Girls under the age of 18 who are unable to live in their own homes due to various forms of violence are educated by staying in Mahila Samakhya Shikshan Kendras. Mahila Samakhya is doing many activities in the field of education.

Mahila Samakhya has been able to support three thousand and twenty people who dropped out of education to continue their education. One of these L.L.B. Studied the course. The minister also said that 566 people have been given study support in Wayanad district alone.

English Summary: Mahila Samakhya plays crucial role in rehabilitation of women

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds