രാജ്യത്തെ ഏറ്റവും വലിയ കാർഷിക സ്ഥാപനമായ കൃഷി ജാഗരണും മഹീന്ദ്ര ട്രാക്ടേഴ്സും സംഘടിപ്പിച്ച മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ്സ് 6 മുതൽ 8 വരെ ന്യൂ ഡൽഹി പൂസയിൽ നടന്നു. വിജകരമായി നടന്ന പരിപാടിയിൽ പ്രശസ്ത വ്യക്തികൾ പങ്കെടുത്തു. അതിനെ തുടർന്ന് അടുത്ത വർഷത്തേക്കുള്ള നോമിനേഷനുകൾ ആരംഭിച്ച് കഴിഞ്ഞു.
രാജ്യത്തെ കർഷകരെ ആദരിക്കുന്നതിനും അനുമോദിക്കുന്നതിനുമായി രാജ്യത്തുടനീളം സഞ്ചരിക്കുന്ന MFOI VVIF കിസാൻ ഭാരത് യാത്ര ഇന്ന് രാജസ്ഥാനിൽ പ്രവേശിച്ചു.
'MFOI VVIF കിസാൻ ഭാരത് യാത്ര' ജില്ലാതല കർഷകരെ ആദരിക്കുന്നതിന് വേണ്ടിയും കൃഷിയെക്കുറിച്ച് കൂടുതൽ ശ്രദ്ധാലുവാക്കുന്നതിനും വേണ്ടിയിട്ടാണ്. ജില്ലാതലത്തിലുള്ള കർഷകരെ കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എംസി ഡൊമിനിക്ക് ആദരിച്ചു. MFOI 2024 ലേക്ക് നാമനിർദ്ദേശം ചെയ്യാണമെന്നും രാജ്യത്തെ ഏറ്റവും വലിയ മഹാകുംഭത്തിൽ പങ്കെടുക്കാൻ ഉപദേശിക്കുകയും ചെയ്തു.
കോട്ടയിലെ കെവികെ ഹെഡും, സീനിയർ സയൻ്റിസ്റ്റും ആയ ഡോ.മഹേന്ദ്ര സിംഗ്, ഹോർട്ടിക്കൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ ആനന്ദി ലാൽ മീന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
റാബി വിളകളിലെ രോഗ-കീട നിയന്ത്രണം, തിന കൃഷി, ട്രാക്ടറിന്റെ പരിപാലനം എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കുകയും ചെയ്തു. കാർഷിക പരിപാടിയിൽ ഒട്ടേറെ കർഷകരും, റായ്പൂർ, ഛത്തീസ്ഗഢ്, എന്നിവിടങ്ങളിൽ നിന്നുള്ള വിഎൻആർ നഴ്സറി പ്രൈവറ്റ് ലിമിറ്റഡ്, മഹീന്ദ്ര ട്രാക്ടറുകൾ തുടങ്ങിയ ബ്രാൻഡുകൾ, കൃഷി ശാസ്ത്രജ്ഞർ, ഉദ്യോഗസ്ഥർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
VNR നഴ്‌സറി പ്രൈവറ്റ് ലിമിറ്റഡ് അതിന്റെ വിത്തുകളും പഴങ്ങളും പ്രദർശിപ്പിച്ചു, അതേ സമയം മഹീന്ദ്ര ട്രാക്ടേഴ്സ് അവരുടെ പുതിയ മോഡലായ മഹീന്ദ്ര 585 YUVO TECH+ ട്രാക്ടർ, മഹീന്ദ്ര OJA 3140 ട്രാക്ടർ, മഹീന്ദ്ര NOVO 605 DI 4WD V1 ട്രാക്ടേഴ്സ്, NOVO 655 DI PP V1 ട്രാക്ടർ, മഹീന്ദ്ര OJA 2121 ട്രാക്ടർ, Mahindra NOVO 755 DI PP 4WD V1 എന്നിവയും പ്രദർശിപ്പിച്ചു.
Share your comments