കോട്ടയം :റബ്ബര്‍തോട്ടങ്ങളിലെ തേനീച്ചക്കോളനികളുടെ പരിപാലനത്തെക്കുറിച്ച് അറിയാനും സംശയങ്ങള്‍ ദൂരീകരിക്കാനും റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് തേനീച്ചവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകനും റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിവരുന്ന തേനീച്ചവളര്‍ത്തല്‍ കോഴ്‌സില്‍ പരിശീലകനുമായ ബിജു ജോസഫ് 2020 നവംബര്‍ 18 ബുധനാഴാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഫോണിലൂടെ മറുപടി നല്‍കും. കോള്‍സെന്‍റര്‍ നമ്പര്‍ 04812576622.
റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററിന്‍റെ പ്രവര്‍ത്തനസമയം തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്. റബ്ബര്‍ബോര്‍ഡിന്‍റെ വിവിധ പദ്ധതികളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഇവിടെനിന്നു ലഭിക്കും. Here you will find information about various schemes and services of Rubber Board.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പച്ചമുളക് ഇനം അറിഞ്ഞു കൃഷി ചെയ്‌താൽ കൂടുതൽ വിളവ് ലഭിക്കും
Share your comments