കൃഷി വിനോദസഞ്ചാര മേഖലയുടെ ഭാഗമാക്കുന്നു, തൊഴിലവസരങ്ങൾ കൂടും
വിനോദസഞ്ചാര മേഖലയെ കൃഷിയുമായി ബന്ധപ്പെടുത്തി ടൂറിസ്റ്റുകളെ കൂടുതലായി കേരളത്തിലേക്ക് ആകർഷിക്കുവാനും, അതുവഴി കർഷകർക്ക് കൂടുതൽ വരുമാനം ലഭ്യമാക്കുവാനും കേരള സർക്കാർ ഉത്തരവാദിത്ത ടൂറിസം മിഷനുമായി പ്രവർത്തിച്ചു പുതിയ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നു.
വിനോദസഞ്ചാര മേഖലയെ കൃഷിയുമായി ബന്ധപ്പെടുത്തി ടൂറിസ്റ്റുകളെ കൂടുതലായി കേരളത്തിലേക്ക് ആകർഷിക്കുവാനും, അതുവഴി കർഷകർക്ക് കൂടുതൽ വരുമാനം ലഭ്യമാക്കുവാനും കേരള സർക്കാർ ഉത്തരവാദിത്ത ടൂറിസം മിഷനുമായി പ്രവർത്തിച്ചു പുതിയ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നു.
ഒരു തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ ഒരു ഫാം ടൂറിസം യൂണിറ്റും, 50 ഹോം സ്റ്റെഡ് ഫാമുകളും ഒരുക്കുന്നതാണ് പദ്ധതി . കേരളത്തിൽ ഫാം ടൂറിസവും, ഹോം സ്റ്റെഡ് ഫാമിംഗും പ്രോത്സാഹിപ്പിക്കുക വഴി കാർഷികമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. 2023 മാർച്ച് 31ന് മുൻപായി കുറഞ്ഞത് 500 ഫാം ടൂറിസം യൂണിറ്റുകളും 5000 ഹോം സ്റ്റെഡും ഫാമിലി യൂണിറ്റുകളും സജ്ജമാക്കും.
ഫാം ടൂറിസവും, ഹോം സ്റ്റെഡ് ഫാമിംഗ് രീതിയിലും പരിശീലനം വേണ്ടവർ ഈമാസം 31ന് വൈകുന്നേരം 5 മണിക്ക് മുൻപായി ഉത്തരവാദിത്ത ടൂറിസം മിഷൻ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ പദ്ധതിയുടെ ഭാഗമായതിനാൽ 2020 -25 കാലയളവിൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും പരിശീലനം സംഘടിപ്പിക്കുന്നുണ്ട്.
The Government of Kerala, in collaboration with the Responsible Tourism Mission, has come up with a new project to attract more tourists to Kerala by linking the tourism sector with agriculture and thereby generating more income for the farmers.
പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ജനപ്രതിനിധികളും, മേൽപ്പറഞ്ഞ ഫാം ടൂറിസം പദ്ധതിയിൽ പരിശീലനം വേണ്ട വ്യക്തികളും http//www.keralatourism. org/responsible tourism/ എന്ന വെബ്സൈറ്റിൽ കയറി റെജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം-8547208523
English Summary: Making agriculture a part of the tourism sector will increase employment opportunities
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments