1. News

കേരളത്തിൽ മാധുര്യമേറുന്ന മക്കോട്ടദേവ കൃഷി(cultivation of Mahakota Dewa plant)

ജീവിതചര്യ രോഗങ്ങളെ തടയുവാനും കാൻസർ സാധ്യതകളെ ഇല്ലായ്മ ചെയ്യാനും കഴിവുള്ള അതി വിശേഷാൽ പഴമാണ് മക്കോട്ട ദേവ. ഇന്തോനേഷ്യയാണ് ഇതിൻറെ ജന്മദേശം ആയി കരുതപ്പെടുന്നു. 'ദൈവത്തിൻറെ കിരീടം(Gods crown) എന്ന അർത്ഥം വരുന്ന ഈ ഫലവർഗം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും, ത്വക്ക് രോഗങ്ങൾക്കും ഫലപ്രദമാണ്. കേരളക്കരയ്ക്ക് ഈ സ്വർഗീയ ഫലം ആദ്യമായി പരിചയപ്പെടുത്തുന്നത്

Priyanka Menon
മക്കോട്ട ദേവ
മക്കോട്ട ദേവ

ജീവിതചര്യ രോഗങ്ങളെ തടയുവാനും കാൻസർ സാധ്യതകളെ ഇല്ലായ്മ ചെയ്യാനും കഴിവുള്ള അതി വിശേഷാൽ പഴമാണ് മക്കോട്ട ദേവ. ഇന്തോനേഷ്യയാണ് ഇതിൻറെ ജന്മദേശം ആയി കരുതപ്പെടുന്നു. 'ദൈവത്തിൻറെ കിരീടം(Gods crown) എന്ന അർത്ഥം വരുന്ന ഈ ഫലവർഗം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും, ത്വക്ക് രോഗങ്ങൾക്കും ഫലപ്രദമാണ്. കേരളക്കരയ്ക്ക് ഈ സ്വർഗീയ ഫലം ആദ്യമായി പരിചയപ്പെടുത്തുന്നത്.കോട്ടയം പള്ളിക്കത്തോട് ചെരിപ്പുപ്പുറത്ത് നഴ്സറിയുടെ ഉടമ ടോം. സി. ആൻറണി ആണ്. ഏറെ ഔഷധഗുണങ്ങളുള്ളത് കൊണ്ടു തന്നെ വ്യവസായികാടിസ്ഥാനത്തിൽ മക്കോട്ട ദേവ ഇന്ന് കേരളക്കരയിൽ മിക്കയിടത്തും കൃഷിചെയ്യുന്നു.

മക്കോട്ട ദേവ കൃഷിരീതികൾ

താരതമ്യേന തണൽ ലഭ്യമാകുന്ന ഇടം തെരഞ്ഞെടുത്ത് കൃഷി ആരംഭിക്കാം. നന്നായി മൂത്ത ഫലത്തിൽ നിന്ന് വിത്തുകൾ എടുത്ത് മണ്ണും മണലും ചാണകപ്പൊടിയും ചേർത്ത് പോട്ടിംഗ് മിശ്രിതം തയ്യാറാക്കി വിത്തുകൾ പാകാം. വിത്തുകൾ പാകി ഏകദേശം 8-10 ദിവസത്തിനുള്ളിൽ ഇവയിൽ മുള വരുന്നു. അതിനുശേഷം ഏകദേശം രണ്ടു മാസത്തിന് അടുത്ത് ആകുമ്പോൾ ചെടികൾ മണ്ണിലേക്ക് പറിച്ചുനടാം. രണ്ടര മീറ്റർ അകലം എങ്കിലും ചെടികൾ തമ്മിൽ വേണം. തൈ നടാൻ ഒന്നര അടി നീളവും വീതിയും ആഴവുമുള്ള കുഴികൾ തന്നെ തിരഞ്ഞെടുക്കാം.

ചെടികൾ നട്ട് ഏകദേശം 3 വർഷത്തിനുള്ളിൽ കായ്ഫലം ഉണ്ടാകുന്നു. ഫലങ്ങൾ പാകമാകുമ്പോൾ ചുവപ്പു നിറത്തിൽ കാണപ്പെടുന്നു. വേനൽക്കാലത്ത് ആഴ്ചയിലൊരിക്കൽ നന ലഭ്യമാകണം. അതുപോലെതന്നെ മഴക്കാലത്ത് അധികം വെള്ളം ചെടിയുടെ താഴെ കെട്ടി നിൽക്കാൻ അനുവദിക്കരുത്. ചെടിയുടെ താഴെ പുതയിടുന്നത് നല്ലതാണ്. സാധാരണ ഇവയിൽ പൂക്കൾ കാണപ്പെടുന്നത് മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ്. ഒരു മരത്തിൽ നിന്ന് ഏകദേശം നൂറോളം കായ്കൾ ലഭ്യമാകുന്നു. ജൈവവളപ്രയോഗം ആണ് ചെടിയുടെ വളർച്ച ത്വരിതപ്പെടുത്താൻ ഏറ്റവും മികച്ചത്.മക്കോട്ടദേവ കൃഷിയെ സംബന്ധിച്ച് ഇവ തെങ്ങിൻതോപ്പിലും റബർ തോട്ടത്തിലും ഇടവിളയായി കൃഷി ചെയ്യാം എന്നതാണ് ഏറ്റവും ഗുണകരമായ കാര്യം. ചാമ്പക്കചെടി പോലെ അധികം ഉയരം വയ്ക്കാത്തവ തന്നെയാണ് ഇതും.

Makotta Deva is a very special fruit that can prevent lifestyle diseases and reduce the risk of cancer. Its birthplace is considered to be Indonesia.

എന്നാൽ ചാമ്പക്ക കഴിക്കുന്ന പോലെ ഇതിൻറെ പഴങ്ങൾ പാകമാകുമ്പോൾ നേരിട്ട് പറിച്ചു ഉപയോഗിക്കാൻ സാധ്യമല്ല. ഇത് ആരോഗ്യത്തിന് ഗുണകരമല്ല. ഇതിൽ നിന്ന് എടുക്കുന്ന സത്താണ് ആരോഗ്യത്തിന് ഉത്തമം. ആദ്യം ഇതിൻറെ പഴങ്ങൾ വെയിലത്തിട്ട് ഉണക്കി ഇതിൽനിന്ന് അല്ലികൾ വേർപെടുത്തി ഒരു ഗ്ലാസ് വെള്ളത്തിന് ഒരു ചെറിയ ചീള് എന്ന നിലയിൽ തിളപ്പിച്ചാറ്റി സേവിക്കുന്നതാണ് രീതി. ജീവിതശൈലി രോഗങ്ങളായ രക്തസമ്മർദ്ദം,കൊളസ്ട്രോൾ,പ്രമേഹം തുടങ്ങിയവ നിയന്ത്രണവിധേയമാക്കാൻ ഈ സത്ത് സഹായിക്കും

English Summary: Makotta Deva is a very special fruit that can prevent lifestyle diseases

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds