<
  1. News

പാല്‍ വില്‍പനയിൽ റെക്കോർഡ് നേട്ടവുമായി മലബാർ മില്‍മ

ഓണക്കാലത്തെ പാല്‍ വില്‍പനയിൽ റെക്കോർഡ് നേട്ടവുമായി മലബാർ മില്‍മ. സെപ്റ്റംബര്‍ 4 മുതല്‍ 7 വരെ വിറ്റത് 39.39 ലക്ഷം ലിറ്റർ പാലും 7.18 ലക്ഷം കിലോ തൈരും.

Darsana J

1. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന നിർത്തലാക്കരുതെന്ന് കേന്ദ്രത്തോട് അഭ്യർഥിച്ച് സംസ്ഥാനങ്ങൾ. അരി ഉൽപാദനം കുറഞ്ഞതോടെ പദ്ധതിയിലേക്കുള്ള അരിസംഭരണം പ്രതിസന്ധിൽ. ഈ മാസം പദ്ധതി അവസാനിക്കുമെന്ന സൂചന ലഭിച്ചതോടെയാണ് സൗജന്യ ഭക്ഷ്യവിതരണം തുടരണമെന്ന ആവശ്യവുമായി വിവിധ സംസ്ഥാനങ്ങൾ മുന്നോട്ട് വന്നത്. രാജ്യത്തെ അരി ഉൽപാദനം 12 മില്യൺ ടൺ കുറഞ്ഞതായാണ് കണക്ക്. മുഖ്യ അരി ഉൽപാദന സംസ്ഥാനങ്ങളായ പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ്, ഝാർഖണ്ഡ്, ബിഹാർ എന്നിവിടങ്ങളിലെ അരി ഉൽപാദനം കുത്തനെ കുറഞ്ഞത് വില ഉയർത്തുമെന്നാണ് സൂചന.

2022 ജനുവരി മുതൽ സെപ്റ്റംബർ വരെ അരിവിലയിൽ 26 ശതമാനമാണ് വർധനവുണ്ടായത്. രാജ്യത്തെ 71 ലക്ഷം കുടുംബങ്ങൾ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. കേരളത്തിൽ 39 ലക്ഷത്തോളം പേർക്ക് പദ്ധതി വഴി 5 കിലോ അരി ലഭിക്കുന്നുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ അവസാനിപ്പിക്കാനിരുന്ന പദ്ധതി ഇതേ സമ്മർദത്തെ തുടർന്ന് വീണ്ടും നീട്ടുകയായിരുന്നു.    

ബന്ധപ്പെട്ട വാർത്തകൾ: റബ്ബറുൽപന്നനിര്‍മ്മാണ തൊഴിലാളികൾക്കായി ‘വെര്‍ച്വല്‍ ബയര്‍ സെല്ലര്‍ മീറ്റ്’

2. ഓണക്കാലത്തെ പാല്‍ വില്‍പനയിൽ റെക്കോർഡ് നേട്ടവുമായി മലബാർ മില്‍മ. സെപ്റ്റംബര്‍ 4 മുതല്‍ 7 വരെ വിറ്റത് 39.39 ലക്ഷം ലിറ്റർ പാലും, 7.18 ലക്ഷം കിലോ തൈരും. പാൽ വിൽപനയിൽ മുൻവർഷത്തേക്കാൾ 11 ശതമാനവും, തൈര് വിൽപനയിൽ 15 ശതമാനവും വർധനവ്. 496 മെട്രിക് ടൺ നെയ്യ്, 64 മെട്രിക് ടൺ പേഡ, 5.5 ലക്ഷം പാക്കറ്റ് പാലട എന്നിവയും വിൽപന നടത്തി. ഇത്തവണത്തെ ഓണക്കിറ്റിൽ ഉൾപ്പെടുത്താൻ 36.15 ലക്ഷം നെയ് പാക്കറ്റാണ് മിൽമ നൽകിയത്. ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി മിൽമയ്ക്ക് അഭിനന്ദനം അറിയിച്ചു.

3. കേരളത്തിൽ കപ്പയ്ക്ക് വില കൂടുന്നു. ഒരു കിലോ കപ്പയ്ക്ക് 45 മുതൽ 50 രൂപയാണ് വില. വിപണിയിൽ നാടൻ കപ്പയുടെ ലഭ്യതയും കുറയുന്നു. ഉൽപാദനം കുറഞ്ഞത് വിലക്കയറ്റത്തിന് കാരണമായി. വില കുറയുന്നതുവരെ ഹോട്ടലുകളിൽ കപ്പ വിഭവങ്ങൾ ഉണ്ടാകില്ലെന്ന് ഹോട്ടൽ ഉടമകൾ അറിയിച്ചു. വിപണിയിൽ നേരിട്ട് എത്തിക്കുമ്പോഴും പരമാവധി 34 രൂപയാണ് കപ്പയ്ക്ക് ലഭിക്കുന്നതെന്നും എന്നാൽ മൊത്തക്കച്ചവടക്കാർ കപ്പയെടുത്താൽ വില വീണ്ടും കുറയുമെന്നും കർഷകർ പറയുന്നു.

4. ഏലം കൃഷിയിൽ വ്യാപകമായി അഴുകൽ രോഗം ബാധിച്ചതോടെ ഇടുക്കി ഹൈറേഞ്ചിലെ കർഷകർ പ്രതിസന്ധിയിൽ. വിലയിടിവിൽ നെട്ടോട്ടമോടുന്ന കർഷകർക്ക് ഇത് മറ്റൊരു തിരിച്ചടിയായി. കനത്ത മഴ തുടരുന്നതാണ് രോഗം ബാധിക്കാനുള്ള പ്രധാന കാരണം. ഏലത്തിന് പുറമെ കുരുമുളക്, കൊക്കോ, ജാതി കൃഷികൾക്കും അഴുകൽ രോഗം ബാധിച്ചിട്ടുണ്ട്. അടിയന്തരമായി കുമിൾനാശിനികൾ വിതരണം ചെയ്യുകയോ കുമിൾനാശിനികൾക്ക് സബ്സിഡി നൽകുകയോ ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം.

5. സൂക്ഷിക്കാൻ സ്ഥലമില്ലാത്തതുമൂലം മാനന്തവാടിയിൽ കാർഷികയന്ത്രങ്ങൾ നശിക്കുന്നു. ലക്ഷക്കണക്കിന് രൂപ വിലയുള്ള മെതിയന്ത്രങ്ങളും ഉഴവുയന്ത്രങ്ങളുമാണ് തുരുമ്പെടുത്ത് നശിക്കുന്നത്. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പാലിയാണ-കക്കടവ്-കരിങ്ങാരി പാടശേഖരങ്ങൾക്ക് വേണ്ടി കൃഷി ഭവൻ മുഖേനയാണ് യന്ത്രങ്ങൾ നൽകിയത്. കാർഷിക യന്ത്രങ്ങളും സാമഗ്രികളും സൂക്ഷിക്കാൻ സ്ഥലം നൽകണമെന്നും യന്ത്രസാമഗ്രികൾ പ്രവർത്തിപ്പിക്കുന്നതിനായി കർഷകർക്ക് പരിശീലനം നൽകണമെന്നും പാലിയാണ പൗരസമിതി ആവശ്യപ്പെട്ടു.

6. പാ​ല​ക്കാ​ട് ജില്ലയിൽ ഒ​ന്നാം​വി​ള കൊ​യ്ത്ത്​ ആ​രം​ഭി​ക്കാ​നി​രി​ക്കെ നെ​ല്ല് സം​ഭ​ര​ണ മു​ന്നൊ​രു​ക്ക​ങ്ങ​ളി​ലെ കാ​ല​താ​മ​സം ക​ർ​ഷ​ക​രെ അലട്ടുന്നു. സ​ർ​ക്കാ​രും മി​ല്ലു​ട​മ​ക​ളും തമ്മിലുള്ള തർക്കമാണ് കാലതാമസത്തിന് കാരണം. 2018ലെ ​പ്ര​ള​യ​ത്തി​ൽ ന​ഷ്ടം സം​ഭ​വി​ച്ച മില്ലുകൾക്കുള്ള ധനസഹായം, ഔ​ട്ട് ടേ​ൺ റേ​ഷ്യോ സം​ബ​ന്ധി​ച്ച പ്ര​ശ്നം, കൈ​കാ​ര്യ ചെ​ല​വ് വർധനവ് എന്നീ വിഷയങ്ങളിൽ തീരുമാനമായില്ലെങ്കിൽ സം​ഭ​ര​ണ​ത്തി​ൽ​നി​ന്ന്         വിട്ടുനിൽക്കുമെ​ന്ന് മി​ല്ലു​ട​മ​ക​ൾ അറിയിച്ചു.

7. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ് ആക്കി മാറ്റുന്നതിനുള്ള സമഗ്ര പരിഷ്കരണമാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വേണ്ടതെന്ന് മന്ത്രി കെ. രാജൻ. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിൽ നൂറു ശതമാനം വിജയം നേടിയ സ്കൂളുകൾക്കും മികച്ച പ്രകടനം കാഴ്ച വച്ച വിദ്യാർഥികളെയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന് മുന്നിൽ കേരളത്തെ അറിവിൻ്റെ കേന്ദ്രമായി മാറ്റാനുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.

8. അതിവിപുലമായ ചടങ്ങുകളോടെ കൃഷി ജാഗരൺ 26-ാം വാർഷികം ആഘോഷിച്ചു. ന്യൂഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ വച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റൻ ഇൻ ചീഫുമായ എം.സി ഡൊമിനിക്കിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഐഎഎസ് മുഖ്യാതിഥിയായി. വിവിധ സംസ്ഥാങ്ങളിൽ നിന്നുള്ള കൃഷി ജാഗരൺ അംഗങ്ങളുടെ കലാപാരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.

9. പതിനൊന്നാമത് അഗ്രി ഏഷ്യ എക്സിബിഷൻ ഇന്ന് സമാപിക്കും. കാർഷിക സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള ഏഷ്യയിലെ മികച്ച പ്രദർശനം ഈ മാസം ഒമ്പതിനാണ് ആരംഭിച്ചത്. ഓഹരി ഉടമകൾക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി കർഷകരെ ഉൾക്കൊള്ളിച്ചാണ് മേള നടന്നത്. ഡയറി ലൈവ്‌സ്റ്റോക്ക്, പൗൾട്രി എക്‌സ്‌പോ ഏഷ്യ, ഗ്രെയിൻമാച്ച് ഏഷ്യ എന്നിവയും അഗ്രി ഏഷ്യ 2022ന്റെ ഭാഗമായി നടന്നു. കാർഷിക മേഖലയിലെ നിക്ഷേപ അവസരങ്ങളും സാമ്പത്തിക നേട്ടങ്ങളും മനസിലാക്കാൻ കർഷകരോടൊപ്പം നിരവധി പേർക്ക് അഗ്രി ഏഷ്യ 2022 അവസരമൊരുക്കുന്നുണ്ട്. ഗുജറാത്തിലെ ഹെലിപാഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന മേളയിൽ കൃഷി ജാഗരണും പങ്കാളിയായി.

10. വിജയകരമായി രണ്ടാം വർഷം പൂർത്തിയാക്കി പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന. വാർഷികാഘോഷത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന പരിപാടിയിൽ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി പർഷോത്തം രൂപാല മുഖ്യാതിഥിയായെത്തി. പരിപാടിയിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതിയുടെ നേട്ടങ്ങളും ഭാവി പ്രവർത്തനങ്ങളും അവതരിപ്പിച്ചു. മുന്നൂറോളം മത്സ്യത്തൊഴിലാളികളും കർഷകരും പരിപാടിയിൽ പങ്കെടുത്തതായി മന്ത്രാലയം അറിയിച്ചു.

11. കേരളത്തിൽ ഈ മാസം 14 വരെ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മധ്യ-കിഴക്കൻ അറബിക്കടലിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയെന്നും മുന്നറിയിപ്പ്.

English Summary: Malabar Milma achieves record in milk sales

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds