1. News

സംരംഭക വർഷത്തിൽ കുതിച്ച് മലപ്പുറം ജില്ല: ഇതുവരെ ആരംഭിച്ചത് 12,428 സംരംഭങ്ങൾ

സംസ്ഥാന സർക്കാർ വ്യവസായ വകുപ്പിന് കീഴിൽ നടപ്പാക്കുന്ന സംരംഭക വർഷം പദ്ധതിയിലൂടെ ജില്ലയിൽ ഇതുവരെ ആരംഭിച്ചത് 12,428 സംരംഭങ്ങൾ. 2022 മാർച്ച് മുതൽ ഈ വർഷം ജൂൺ വരെയുള്ള കണക്കാണിത്. ജില്ലയിൽ മികച്ച രീതിയിൽ മുന്നേറുന്ന പദ്ധതിയിലൂടെ 812.07 കോടി രൂപയുടെ നിക്ഷേപമാണ് വ്യവസായ രംഗത്തുണ്ടായത്. ഇതിലൂടെ 28,818 പേർക്ക് തൊഴിൽ കണ്ടെത്താനും കഴിഞ്ഞു.

Meera Sandeep
സംരംഭക വർഷത്തിൽ കുതിച്ച് മലപ്പുറം ജില്ല: ഇതുവരെ ആരംഭിച്ചത് 12,428 സംരംഭങ്ങൾ
സംരംഭക വർഷത്തിൽ കുതിച്ച് മലപ്പുറം ജില്ല: ഇതുവരെ ആരംഭിച്ചത് 12,428 സംരംഭങ്ങൾ

മലപ്പുറം: സംസ്ഥാന സർക്കാർ വ്യവസായ വകുപ്പിന് കീഴിൽ നടപ്പാക്കുന്ന സംരംഭക വർഷം പദ്ധതിയിലൂടെ ജില്ലയിൽ ഇതുവരെ ആരംഭിച്ചത് 12,428 സംരംഭങ്ങൾ. 2022 മാർച്ച് മുതൽ ഈ വർഷം ജൂൺ വരെയുള്ള കണക്കാണിത്. ജില്ലയിൽ മികച്ച രീതിയിൽ മുന്നേറുന്ന പദ്ധതിയിലൂടെ 812.07 കോടി രൂപയുടെ നിക്ഷേപമാണ് വ്യവസായ രംഗത്തുണ്ടായത്. ഇതിലൂടെ 28,818 പേർക്ക് തൊഴിൽ കണ്ടെത്താനും കഴിഞ്ഞു.

കൃഷി-ഭക്ഷ്യ സംസ്‌കരണം, ബിവറേജ്, മാംസ വിപണനം,  മത്സ്യ ഉത്പാദനവും സംസ്‌കരണവും, വസ്ത്ര നിർമാണം, കരകൗശലം, ഇലക്ട്രോണിക്‌സ്, ടൂറിസം എന്നിവയിലൊക്കെയാണ് കൂടുതൽ സംരംഭങ്ങൾ ജില്ലയിൽ ആരംഭിച്ചിട്ടുള്ളത്.

223 സംരംഭങ്ങൾ ആരംഭിച്ച വണ്ടൂർ പഞ്ചായത്താണ് ഗ്രാമീണ മേഖലയിൽ ജില്ലയിൽ മുന്നിലുള്ളത്. നഗരസഭകളിൽ 288 സംരംഭങ്ങളുമായി മഞ്ചേരി നഗരസഭയും 978 സംരംഭങ്ങൾ ആരംഭിച്ചതിലൂടെ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തും ജില്ലയിൽ ഒന്നാമതെത്തിയിട്ടുണ്ട്.

സംരംഭക വർഷം പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത വനിതാ സംരംഭകർക്ക് നൽകുന്ന പ്രത്യേക പ്രോത്സാഹനങ്ങളാണ്. വനിതാ സംരംഭകരെ മുന്നോട്ടുകൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ വിവിധ സംരംഭക സഹായ പദ്ധതികളാണ് വ്യവസായ വകുപ്പ് നടപ്പിലാക്കുന്നത്. ജില്ലയിൽ ഇതുവരെ 3758 വനിതാ സംരംഭങ്ങൾ ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: സംരംഭക മേഖലയില്‍ ഇടപെടാന്‍ കഴിയുന്ന ശക്തമായ സംവിധാനമാണ് കുടുംബശ്രീ: മന്ത്രി രാജീവ്

പദ്ധതി ആരംഭിച്ച് കുറഞ്ഞ സമയം കൊണ്ട് തന്നെ നിക്ഷേപ സൗഹൃദ അന്തരീക്ഷം ജില്ലയിൽ സൃഷ്ടിക്കാൻ ജില്ലാ വ്യവസായ കേന്ദ്രത്തിന് സാധിച്ചു. സംരംഭകർക്ക് വേണ്ട നിർദേശങ്ങളും സഹായങ്ങളും നൽക്കുക, സബ്സിഡി, വായ്പ മറ്റ് സേവനങ്ങൾ എന്നിവയെ സംബന്ധിച്ച് സംരംഭകരെ ബോധവത്കരിക്കുക, പ്രർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നിവയ്ക്കായ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 122 ഇന്റേണുകളെ നിയമിച്ചിട്ടുണ്ട്. താലൂക്ക് വ്യവസായ ഓഫീസറുടെ മേൽനോട്ടത്തിലാണ് ഇവരുടെ പ്രവർത്തനം. സംരംഭകർക്ക് സഹായം ഉറപ്പാക്കാൻ അതത് തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്‌കും ക്രമീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വിവിധ സഹായ പദ്ധതികളും സംരംഭകർക്കായി നൽകി വരുന്നുണ്ട്.

നാനോ യൂണിറ്റുകൾക്കുള്ള മാർജിൻ മണി ഗ്രാന്റ് പദ്ധതി, ഒരു കുടുംബം ഒരു സംരംഭം പദ്ധതി, നാനോ ഗാർഹിക സംരംഭങ്ങൾക്കുള്ള പലിശയിളവ് പദ്ധതി, പ്രവർത്തന രഹിതമായ എം.എസ്.എം.ഇകൾക്കും കശുവണ്ടി സംസ്‌കരണ യൂണിറ്റുകൾക്കുമുള്ള പുനരുജ്ജീവന പുനരധിവാസ പദ്ധതി, നൈപുണ്യ സംരംഭക വികസന സൊസൈറ്റികൾക്കുള്ള സഹായം, കരകൗശല വിദഗ്ധർക്കുള്ള സഹായം ഉൾപ്പടെ വ്യവസായ വകുപ്പിന്റെയും മറ്റു ഇതര വകുപ്പുകളുടെയും സബ്സിഡി സ്‌കീമുകളും സംരംഭകർക്കായി നിലവിലുണ്ട്.

ദേശീയതലത്തിൽ തന്നെ ശ്രദ്ധ നേടിയ പദ്ധതിയിൽ മലപ്പുറം,എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്. സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള നിക്ഷേപ സൗഹൃദം നടപടികളിലൂടെ സംരംഭകത്വത്തിലേക്ക് കാലെടുത്തുവെക്കുന്നതിന് ശങ്കിച്ചു നിൽക്കുന്നവരെയും പദ്ധതിയുടെ ഭാഗമാക്കാൻ സഹായിച്ചു.

English Summary: Malappuram jumps in entrepreneurial year: 12,428 enterprises started in the dist so far

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds