ഈ വർഷത്തെ മലയാള ദിനാഘോഷം നവംബർ ഒന്നിന് സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10ന് ഓൺലൈനായി മലയാളദിന സന്ദേശം നൽകും. ഭാഷാ പണ്ഡിതൻ ഭരണഭാഷയെ അധികരിച്ച് പ്രഭാഷണം നടത്തും. വിപുലമായ ആഘോഷ പരിപാടികൾ ഒഴിവാക്കിയാകും ചടങ്ങുകൾ. ഭരണഭാഷാ വാരാഘോഷം നവംബർ ഒന്നുമുതൽ ഏഴുവരെ നടക്കും. സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും ഓരോ ദിവസവും ഭരണരംഗത്ത് ഉപയോഗിക്കുന്ന അഞ്ച് ഇംഗ്ലീഷ് പദങ്ങളും സമാന മലയാള പദങ്ങളും എഴുതി പ്രദർശിപ്പിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് നിർദ്ദേശം നൽകി.The Administrative Language Week celebrations will be held from November 1 to 7. The Department of Civil Service Reforms has directed that all the offices in the State should display five English words and similar Malayalam words used in administration every day.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വിരുന്നു വന്ന വിദേശിപ്പഴങ്ങള്‍
#November1 #Malayalam #Kerala #Administrativelanguage
Share your comments