കര്‍ഷകര്‍ക്ക് ആശ്വാസമായി മാലിമുളകിന് (കോടാലിമുളക്) വില കൂടുന്നു നിലവിൽ 200 മുതൽ 220 രൂപ വരെ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ജനുവരിയിൽ 120 മുതൽ 130 രൂപ വരെ ഉണ്ടായിരുന്ന മുളകിൻ്റെ വിലയിലാണ് ഇപ്പോൾ ഉയർച്ച ഉണ്ടായിരിക്കുന്നത്. മാലി മുളകിന് ഉയർന്ന വില ലഭിച്ചത് ഏതാനും വർഷം മുൻപ് 250 രൂപ വരെ ഉയർന്നപ്പോഴാണു. ഇത്തവണ അതിനെക്കാൾ വില കിട്ടുമെന്ന പ്രതീക്ഷയിലാണു കർഷകർ.
തലമുറകളായി, മറ്റത്തൂര്‍ പഞ്ചായത്തിലെ കര്‍ഷകരുടെ വരുമാനമാര്‍ഗമാണ് കോടാലിമുളക് എന്ന ഈ നാടന്‍ മുളക്..തോപ്രാംകുടി, മുരിക്കാശേരി, ശാന്തൻപാറ, ചെമ്മണ്ണാർ, മാവടി, ബഥേൽ എന്നിവിടങ്ങളിലാണ് മാലി മുളകു കൃഷിയാരംഭിച്ചത്.കട്ടപ്പന, ലബ്ബക്കട, എഴുകുംവയൽ, ഇരട്ടയാർ, നെടുങ്കണ്ടം എന്നിവിടങ്ങളിലേക്കും ഇപ്പോൾ കൃഷി വ്യാപിച്ചിട്ടുണ്ട്.കോടാലി, തൃശ്ശൂര്‍, കൊടകര, ചാലക്കുടി, ഇരിങ്ങാലക്കുട പച്ചക്കറിച്ചന്തകളില്‍ നല്ല പ്രാധാന്യമാണ് കോടാലിമുളകിന്.മലയോര കാലാവസ്ഥയും മണ്ണും ചേര്‍ന്ന അനുകൂല സാഹചര്യമാണ് കോടാലിക്കാരുടെ തനത് നാടന്‍ മുളക് ഇനമായി കോടാലിമുളക് സ്ഥാനംപിടിക്കാന്‍ കാരണം.
എന്നാൽ വില ഉയർന്നെങ്കിലും കാലവർഷക്കെടുതിയിൽ കൃഷി നശിച്ചതും കാര്യമായ ഉൽപാദനം ഇല്ലാത്തതും കർഷകർക്കു തിരിച്ചടിയായി. കാലവർഷക്കെടുതിയിൽ ഈ മേഖലകളിലെല്ലാം വൻ കൃഷിനാശമുണ്ടായതിനാൽ വിപണിയിലേക്ക് എത്തുന്ന ഉൽപന്നത്തിൻ്റെ അളവിൽ വളരെയധികം കുറവു വന്നിട്ടുണ്ട് .സീസൺ സജീവമാകുന്ന ഡിസംബറോടെ കൂടുതൽ ഉൽപന്നം വിപണിയിലേക്ക് എത്തുമെന്നാണു കരുതുന്നത്.
ഹൈറേഞ്ചിൽ ഉൽപാദിപ്പിക്കുന്ന മാലി മുളകിൽ ഭൂരിഭാഗവും മാലദ്വീപിലേക്കാണു കയറ്റി അയയ്ക്കുന്നത്. ബോൾട്ട് ഇനമാണു കയറ്റുമതി ചെയ്യപ്പെടുന്നത്. പഴുത്തവ കേരളത്തിലെ വിപണികളിൽ വിറ്റഴിക്കുകയാണു ചെയ്യുന്നത്.ഡിസംബര്‍ മാസമാണ് കൂടുതല്‍ വില ലഭിക്കാറുള്ളത് എന്നതിനാല്‍ വരും മാസങ്ങളില്‍ നല്ല വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
Share your comments