1. News

മമതാനഗറിലെ കർഷകോത്തമ ശ്രീപ്രിയയുടെ കൃഷിപാഠങ്ങൾ

ഒക്‌ടോബർ 15 വനിതാ കർഷക ദിനത്തിൽ സമൂഹത്തിന് മാതൃകയായി ധാരാളം സ്ത്രീരത്നങ്ങളെ നമുക്ക് എടുത്തുപറയാൻ കഴിയും. അതിൽ ഇന്നിവിടെ പരിചയപ്പെടുത്തുന്നത് കൊല്ലം ജില്ലയിൽ രാമൻകുളങ്ങരയിലെ മമതാ നഗറിൽ താമസിക്കുന്ന ശ്രീപ്രിയ ഗോപകുമാർ എന്ന കർഷകയെയാണ്.

Arun T
ശ്രീപ്രിയ തൻറെ കൃഷിയിടത്തിൽ
ശ്രീപ്രിയ തൻറെ കൃഷിയിടത്തിൽ

ഒക്‌ടോബർ 15 വനിതാ കർഷക ദിനത്തിൽ സമൂഹത്തിന് മാതൃകയായി ധാരാളം സ്ത്രീരത്നങ്ങളെ നമുക്ക് എടുത്തുപറയാൻ കഴിയും. അതിൽ ഇന്നിവിടെ പരിചയപ്പെടുത്തുന്നത് കൊല്ലം ജില്ലയിൽ രാമൻകുളങ്ങരയിലെ മമതാ നഗറിൽ താമസിക്കുന്ന ശ്രീപ്രിയ ഗോപകുമാർ എന്ന കർഷകയെയാണ്.

October 15 Mahila Kisan Divas - A Story about Sreepriya - Organic Farmer from kollam district , Kerala (keralathila kollam jillayile vanitha karshaka)

ജൈവകൃഷി കേരളീയ സമൂഹത്തിൽ ഒരു മാറ്റൊലിയായി മാറിയ സമയത്ത് ഇതിലേക്ക് ധൈര്യപൂർവ്വം മുന്നോട്ടുവന്ന ഒരു വനിതയാണ് ശ്രീമതി ശ്രീപ്രിയ. കൊല്ലം ജില്ലയിലെ അഗ്രി സൂപ്പർ മാർക്കറ്റ് ആയ എഫ് സി എം സി യിൽ നിന്ന് വിത്തും വളവും വാങ്ങി ആണ് കൃഷിയിൽ ഹരിശ്രീ കുറിച്ചത്. വായിച്ചും കേട്ടറിഞ്ഞും മാത്രം പരിചയമുള്ള കൃഷിയിലേക്ക് എഫ് സി എം സി യുടെ ഉടമസ്ഥനായ ശ്രീ സന്തോഷിൻറെ മാർഗ്ഗനിർദ്ദേശവും വാട്സ്ആപ്പ് ഗ്രൂപ്പുമാണ് അവരുടെ ആദ്യത്തെ കൃഷിപാഠം .

ഗ്രോബാഗുകളിൽ പച്ചക്കറി കൃഷി ചെയ്തു തുടങ്ങി ആദ്യമായി വിത്തു നട്ടു ഫലം വന്നപ്പോൾ ഉണ്ടായ ആത്മവിശ്വാസം പിന്നീട് തുടർന്നും കൃഷി ചെയ്യാൻ പ്രേരണയായി. തക്കാളി, വെണ്ടയ്ക്ക, വഴുതന, മുളക്, പയർ, ക്യാബേജ്, കോളിഫ്ലവർ, കുമ്പളങ്ങ, വെള്ളരിക്ക, തുടങ്ങി നിരവധി പച്ചക്കറികൾ സ്വന്തമായി കൃഷി ചെയ്തു തുടങ്ങി. ഓരോ കൃഷി ചെയ്യുമ്പോഴും പുത്തൻ പാഠങ്ങൾ പഠിക്കുകയും അപ്പോൾ ഉണ്ടായ സംശയങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിലെ കാർഷിക വിദഗ്ധരുമായി ചർച്ച ചെയ്യുകയും ചെയ്തു. ഇതിനാൽ സ്വന്തമായി തന്നെ ജൈവ ഭക്ഷണം വിളവെടുത്ത്‌ ഉപയോഗിക്കാനും ആവശ്യത്തിലധികം വരുന്നത് വിപണനം ചെയ്യാനും കഴിഞ്ഞു. കൊല്ലം ജില്ലയിലെ പല ജൈവ പച്ചക്കറി കടകളിലും താൻ വിളവെടുത്ത പച്ചക്കറികളും വിൽക്കുന്നുണ്ട് എന്ന് പറയുമ്പോൾ സമൂഹത്തിനോട് നന്മ ചെയ്തതിൻറെ ആത്മനിർവൃതി നമുക്ക് കാണാം.

പടർന്ന് കയറുന്ന വിളകൾക്കായി വെർട്ടിക്കൽ കൃഷിരീതിയും , കളകൾ നിയന്ത്രിക്കാൻ ചരലുകൾക്ക് മുകളിൽ ഗ്രോബാഗ് കൃഷിയും , ദിവസേന ലഭിക്കുന്ന വിളവുമാണ് ചിത്രത്തിൽ.
പടർന്ന് കയറുന്ന വിളകൾക്കായി വെർട്ടിക്കൽ കൃഷിരീതിയും , കളകൾ നിയന്ത്രിക്കാൻ ചരലുകൾക്ക് മുകളിൽ ഗ്രോബാഗ് കൃഷിയും , ദിവസേന ലഭിക്കുന്ന വിളവുമാണ് ചിത്രത്തിൽ.

ഇന്ന് ഏകദേശം 250 ഗ്രോബാഗിൽ വിവിധ പച്ചക്കറികളും ധാരാളം ഇലവർഗങ്ങളും കൃഷി ചെയ്യുന്നു. വൈവിധ്യമാർന്ന കിഴങ്ങുവർഗ്ഗങ്ങളും വാഴ ഇനങ്ങളും ഇതിനോടൊപ്പം ചെയ്യുന്നു. ഓരോ വിളകളുടെയും പോഷക കുറവും ആരോഗ്യവും ഒരു കുഞ്ഞിനെ വളർത്തുന്ന ശ്രദ്ധയോടെ വീക്ഷിക്കുന്നതിനാൽ ഇവിടുത്തെ പച്ചക്കറി വിളകൾക്ക് സാധാരണയായി കീടാക്രമണം തീരെ കുറവാണ്. അതാത് സമയത്ത് വൈവിധ്യമാർന്ന ദ്രാവക ജൈവവള കൂട്ടുകളും, സൂക്ഷ്മാണുവളങ്ങളും നിശ്ചിത സമയത്ത് നിശ്ചിത അളവിൽ നൽകാൻ സസൂക്ഷ്മം ശ്രദ്ധിക്കുന്നു . ഇതിൻറെ ഫലമായി ആരോഗ്യ ദൃഢഗാത്രരായി വളരുന്ന വിളകൾ തങ്ങളുടെ പോറ്റഅമ്മയ്ക്ക് സമ്മാനമായി പഴങ്ങൾ വിളയിച്ച് നൽകാൻ മത്സരമാണ്.

സ്നേഹപൂർവ്വമായ ലാളനയും പരിചരണവും ഏതൊരു വ്യക്തിയുടെയും പിരിമുറുക്കം ഇല്ലാതാക്കും. ഇതേ തത്വം ആണ് ഇവിടത്തെ വിളകളിലും നമുക്ക് കാണാൻ കഴിയുന്നത്. പരസ്പര ആശയവിനിമയം മനുഷ്യരിൽ എന്നപോലെ ചെടികളും പ്രസക്തമാണ്. ഇത് പ്രവർത്തികമാക്കിയ ശ്രീപ്രിയ തൻറെ കൃഷിയിൽ നിന്ന് ലഭിക്കുന്ന മാനസിക ഉല്ലാസം, ആർജ്ജവം ഇന്ന് ചുറ്റുവട്ടത്തുള്ള വിവിധ ഗൃഹങ്ങളിലേക്ക് പകർന്നു നൽകിയിരിക്കുന്നു. ഇതിൻറെ ഫലമായി മമതാ നഗറിലെ വിവിധ വീടുകളിൽ പച്ചക്കറി കൃഷി ചെയ്യുന്നത് ഒരു നിത്യ സംഭവമായി മാറിയിരിക്കുന്നു. ഐഎച്ച്ആർഡിയിലെ പ്രൊഫസറായ ഭർത്താവ് ഡോ.ഗോപകുമാർ മക്കളായ കൃഷ്ണ, ഗൗതം എന്നിവരുടെ പ്രോത്സാഹനവും പിന്തുണയും ശ്രീപ്രിയയ്ക്ക് ഒപ്പമുണ്ട്.

നഗറിലെ ഏറ്റവും മികച്ച കർഷക തൻറെ അനുഭവങ്ങൾ കാർഷികവൃത്തിയിലേക്ക് ചുവടുവെക്കുന്ന അനവധി വീട്ടമ്മമാർക്കും ചെറുപ്പക്കാർക്കും നിരന്തരം പങ്കു വെക്കുന്നു. ഒരു ചുവടുവെപ്പ് ആണ് കേരളീയ ചരിത്രത്തിൽ വിപ്ലവങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്. ഇന്ന് കർഷകോത്തമ ശ്രീപ്രിയയുടെ ഒരു കാൽവെപ്പ് കൊല്ലം ജില്ലയിലെ ഒരു നഗറിൽ തന്നെ ഒരു കാർഷിക വിപ്ലവം സൃഷ്ടിക്കാൻ കഴിഞ്ഞു. ഇത് സമാന ചിന്താഗതിയുള്ള അനവധി വനിതകൾക്ക് പ്രചോദനം എന്നതിനപ്പുറം കേരളത്തിലുടനീളം ജൈവഗൃഹം എന്നത് നിഷ്പ്രയാസം രൂപപ്പെടുത്തി എടുക്കാൻ കഴിയും എന്നതിന് ഒരു മാതൃക കൂടിയാണ്.

പ്രധാൻമന്ത്രി കിസാൻ സമൻ നിധി

സാഗര വനിതാ കർഷക കൂട്ടായ്മയുടെ

English Summary: mamathanagar karshakothama sreepriya kjoctar1620

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds