മൂന്ന് തരം വിത്തുകൾ ഉല്പാദിപ്പിക്കുന്ന മാവുകൾ ഉണ്ട്.
1- പരാഗണം സ്വീകരിക്കുകയും മാതൃഗുണം കാണിക്കാതെ ഇനം മാറിവരുന്ന ഏക ഭ്രൂണ വിത്തുകൾ ഉല്പാദിപ്പിക്കുന്ന മാവുകൾ.
2- പരാഗണം സ്വീകരിക്കാതെ മാതൃഗുണം അതെ പടി വിത്തിൽ കൂടി പിന്തുടരുന്ന മാവുകൾ. ഇതിന്റെയും വിത്തുകൾ ഏക ഭ്രൂണ വിത്തുകൾ ആയിക്കും.
3- പരാഗണം സ്വീകരിക്കുകയും അതോടൊപ്പം മാതൃഗുണം പിന്തുടരുകയും, കൂടാതെ പരാഗണം സ്വീകരിച്ചു ഒരു പുതിയ ഇനത്തെ ഉത്പാദിപ്പിക്കുകയും ചെയ്യുന്ന മാവുകൾ.
ഇനി നമുക്ക് ഇതിനെ കുറിച്ച് വിശദമായി പറയാം
1. ഒരു വിത്ത് മാത്രം( monoembryonic)ആണ് കാണുക. ഇതു പരാഗണം സ്വീകരിച്ചു ഇനം മാറി പോകുന്ന മാവിന്റെ വിത്ത് ആകുന്നു. ഇതിൽ കൂടി ഉണ്ടാകുന്ന തൈകൾ മാതൃഗുണം സ്വീകരിക്കാതെ വേറെ ഇനം മാവുകൾ ആയി രൂപാന്തരം പ്രാപിക്കുന്നു. ആ മാവുകളും ഇതേ രീതിയിൽ വിത്തുകൾ ഉത്പാദിപ്പിക്കുകയും വേറെ വേറെ ഇനങ്ങൾ ഭൂമിയിലേക്ക് തരുന്നു.
ഉദാഹരണം : എല്ലാ ഹൈബ്രീഡ് ഇനങ്ങളും, അതിൽ കൂടി ഉണ്ടായ മാവുകൾ, ചില നോർത്ത് ഇന്ത്യൻ മാവുകൾ.
2. വിത്തുകൾ ഏക ഭ്രൂണ സ്വഭാവം ഉള്ളത് തന്നെ ആയിരിക്കും. എന്നാൽ ഈ ഇനം മാവുകൾ ഒരിക്കലും മറ്റു മാവുകളിൽ നിന്നും പരാഗണം സ്വീകരിക്കാറില്ല. യഥാർത്ഥത്തിൽ ഇവ ബഹുഭ്രൂണ സ്വഭാവം ഉള്ള മാവുകളിലെ കരുത്തുറ്റ തൈകളുടെ സ്വഭാവം ആണ് കാണിക്കുക. അതായത് നൂറുശതമാനവും മാതൃഗുണം പിന്തുടരുന്ന തൈകൾ ആയിരിക്കും മുളച്ചു വരുക.
ഉദാഹരണം :മുതല മൂക്കൻ, കണ്ണന്മാവ്.
3. അനേകം മടക്കുകൾ നിങ്ങള്ക്ക് അവിടെ കാണാം.
അത് എല്ലാം ഒരു വിത്തുകൾ ആണ്(polyembryonic). അതായത് ഒരു കൂട്ടം വിത്തുകൾ ഒട്ടിച്ചേർന്നു കാണപ്പെടുന്നു. ഇതിൽ ഒരു വിത്ത് ഒഴിച്ച് ബാക്കി എല്ലാം മാതൃഗുണം പിന്തുടരുകയും ഏറ്റവും കരുത്തു കുറഞ്ഞ ഒരെണ്ണം (ചിത്രം -4) പരാഗണം സ്വീകരിച്ചു മറ്റൊരു ഇനം ആകാനും സാധ്യത ഉണ്ട്. സാധ്യത എന്ന് പറയുവാൻ കാരണം. കരുത്തു കുറഞ്ഞ ആ വിത്ത് വിത്തിനുളിൽ തന്നെ സമാധി ആകാറാണ് പതിവ്. ഇത്രയും കരുത്തു കുറഞ്ഞ വിത്തുകൾ മുളക്കാനും, മുളച്ചാൽ തന്നെ മറ്റു വിത്തുകളുമായി മത്സരിച്ചു വളർന്നു വരുവാനും ഉള്ള സാധ്യത വളരെ കുറവാണ്. ബഹുഭ്രൂണ സ്വഭാവം കാണിക്കുന്ന മാവുകളിലും ചിത്രം രണ്ടിൽ കാണിച്ചിരിക്കുന്ന തരത്തിൽ ഉള്ള ഏക ഭ്രൂണ വിത്തുകൾ ഉണ്ടാകാറുണ്ട്. അത് കാണിക്കുന്നത് പരാഗണം ഈ വിത്തുകൾ സ്വീകരിക്കുന്നില്ല എന്നതാണ്. ഈ വിത്തുകളും മാതൃഗുവും തീർച്ചയായും പിന്തുടരുന്നു.
ഉദാഹരണം : പ്രിയോർ, പോളച്ചിറ, കുറ്റിയാട്ടൂർ, കോട്ടുകോണം.
എന്ത് കൊണ്ടാണ് ചില മാങ്ങയുടെ വിത്തിനുള്ളിൽ കൂടുതൽ വിത്തുകൾ കാണപ്പെടുന്നത്?
ചില മാവുകൾ പരാഗണം വഴിയും ചില മാവുകൾ കോശം വിപജിച്ചും ഉണ്ടാകുന്നു. കോശം വിപജിച്ചു ഉണ്ടാകുന്ന ചില മാവുകൾ 100% പരാഗണം സ്വീകരിക്കുന്നില്ല. എന്നാൽ കോശം വിപജിച്ചു ഉണ്ടാകുന്ന ഭൂരിപക്ഷം മാവുകളും പരാഗണം സ്വീകരിക്കുകയും ചെയ്യുന്നു. ഈ പരാഗണം സ്വീകരിക്കുന്ന മാവുകളുടെ ഏതു പെൺപൂവ് ആണ് പരാഗണം സ്വീകരിക്കുന്നത് ആ പൂവിൽ നിന്ന് ഉണ്ടാകുന്ന മാങ്ങകൾ ആണ് വികടിച്ചു മുറിഞ്ഞു കൂടുതൽ വിത്തുകൾ ഉണ്ടാക്കുന്നത്. പരാഗണം സ്വീകരിക്കാത്ത പെൺപ്പൂവിൽ നിന്നും ഉണ്ടാകുന്ന മാങ്ങയിൽ ഒരു വിത്ത് മാത്രം കാണപ്പെടുന്നു. പരാഗണം നടന്ന വിത്തിനെ യഥാർത്ഥത്തിൽ മാവ് വളർത്താൻ ആഗ്രഹിക്കുന്നില്ല. മാവ് അതിനെ ഒരു ചെറിയ ഒരു ഭ്രൂണം ആയി വിത്തിന്റെ ഒരു മൂലയിൽ കൊണ്ട് ഇടുന്നു. അതായത്, കോശവിപജനം നടന്ന വിത്തുകളുടെ വേരും മുളയും വരുന്ന ഭാഗത്തിന്റെ അടി ഭാഗങ്ങളിൽ ആണ് 90% ഈ വിത്ത് ഉണ്ടാകുക. എന്നാൽ ഈ വിത്തുകളും മുളയ്ക്കാൻ പ്രകൃതി ഒരു വഴി കണ്ടെത്തിയിട്ടുണ്ട്. അതാണ് വണ്ട്..
ബഹുഭ്രൂണ സ്വഭാവം ഉള്ള മാവിന്റെ ഒരു വിത്ത് നട്ടു. ഒന്നു മാത്രം മുളച്ചു വന്നു. പക്ഷെ ഇനം മാറിപ്പോയി എന്ന് കുറെ അതികം കമന്റ്‌കൾ വരുന്നു. ഇതിനെ നമുക്ക് കുറച്ചു കൂടി വ്യക്തതയോടെ സമീപിക്കാം.
ഒരു മാങ്ങയണ്ടി നമ്മുടെ കയ്യിൽ കിട്ടുമ്പോൾ അതിനുള്ളിൽ എന്താണ് ഉള്ളത് എന്ന് നമുക്ക് അറിയാൻ സാധിക്കാറില്ല. അതിൽ വിത്ത് ഉണ്ടോ ഉണ്ടെങ്കിൽ എത്ര വിത്തുകൾ ഉണ്ട് അത് ബഹുഭ്രൂണം ആണോ ഏക ഭ്രൂണം ആണോ? കെട്ടു പോയ വിത്ത് ആണോ? വിത്തിൽ വണ്ട് തിന്നു നശിച്ചതാണോ എന്നെല്ലാം.... ഇതിനു എല്ലാം വ്യക്തത വരണമെങ്കിൽ നമ്മൾ വിത്തുകൾ പൊളിച്ചു നോക്കണം.
പൊളിച്ചു നോക്കുമ്പോൾ നമുക്ക് കാണാൻ കഴിയും പല വിത്തുകളും വണ്ടുകൾ തിന്നു കഴിഞ്ഞതും ചിലത് വണ്ട് മുക്കാൽ ഭാഗത്തോളം തിന്നു കഴിഞ്ഞവയും ആണെന്ന്. ഈ വണ്ടുകൾ 90%വും കഴിക്കുന്ന ഭാഗം തുടങ്ങുന്നത് നടു ഭാഗത്തു നിന്നും ആകുന്നു.
അവിടെനിന്നും തുടങ്ങി വിത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. ഒരു വിത്ത് കഴിച്ചു കഴിയുമ്പോഴേക്കും പുഴു പൂർണ്ണ വളർച്ച എത്തി വണ്ടിന്റെ രൂപം പ്രാപിക്കുകയും അത് തോട് തുറന്നു പുറത്തേക്ക് പോകുകയും ചെയ്യും. ഇത്തരം വിത്തുകൾ നമ്മൾ പരിശോധിച്ചാൽ അതിന്റെ ഞെട്ട് ഭാഗത്തു ഉള്ള വിത്തുകൾ ഒഴികെ മറ്റു ഭാഗങ്ങൾ എല്ലാം നശിച്ചു പോയതായി കാണാം.
90% ബഹുഭ്രൂണ വിത്തുകളുടെയും പ്രത്യേകത അതിൽ പരാഗണം നടന്നു എന്ന് കരുത പെടുന്ന വിത്തുകൾ അതിന്റെ ഞെട്ട് ഭാഗത്തോട് ചേർന്ന് കാണപ്പെടുന്നു എന്നതാണ്. അപ്പോൾ വണ്ട് തിന്നു തീർക്കുന്ന വിത്ത് മാതൃഗുണം കാണിക്കുന്ന വിത്തും അവശേഷിക്കുന്ന ചെറിയ വിത്തുകളിൽ ഒന്ന് പരാഗണം നടന്ന വിത്തും ആയിരിക്കും. അപ്പോൾ വിത്തുകൾ മുളച്ചു വരുന്ന തൈകൾ നമ്മൾ നടുമ്പോൾ തൈകൾ മാറി പോകുന്നതിനു സാധ്യത ഉണ്ട്.
ഇത്തരം ഒരു സാഹചര്യത്തിൽ നമുക്ക് മാതൃഗുണം കിട്ടുന്ന തൈകൾ വേണമെങ്കിൽ വിത്തുകൾ പൊളിച്ചു നോക്കി നടുക ആയിരിക്കും ഉത്തമം. അല്ലെങ്കിൽ മഴക്കാലത്ത് കൊഴിഞ്ഞു വീഴുന്ന വിത്തുകൾ ശേഖരിച്ചു നടുക.. അല്ലെങ്കിൽ മാങ്ങയണ്ടി മരത്തിൽ നിന്നും കിട്ടുന്ന ഉടനെ തന്നെ പാകി മുളപ്പിക്കുക.
വെള്ളം വിത്തിൽ എത്തി തുടങ്ങുന്ന ആ നിമിഷം വിത്തിന്റെ ഘടന മാറുകയും വണ്ടുകൾക്കു അതിന്റെ രുചി ഇഷ്ടം അല്ലാതെ വരുകയും, അത് ആ വിത്തിനെ ഉപേക്ഷിക്കുകയും ചെയ്യും.
Share your comments