1. News

കൃഷിയെ സ്മാർട്ട് ആക്കാനുള്ള ആശയങ്ങൾ തേടി മനോരമ വെബിനാർ

വില ആസൂത്രണത്തിന് കാർഷിക സർവകലാശാലയിലെ ഓരോ കൃഷി ശാസ്ത്രജ്ഞനും ചുരുങ്ങിയത് രണ്ട് പഞ്ചായത്തുകളുടെ വീതം ചുമതല നിർവഹിക്കണം എന്ന് മന്ത്രി വി എസ് സുനിൽകുമാർ. കൃഷി ഓഫീസർമാരുടെ കഴിവുകൾ കർഷകരിൽ എത്തിക്കാനായി ഫയലിൽ നിന്ന് വയലിലേക്ക് പദ്ധതി നടപ്പാക്കും. കോവിഡിനുശേഷം കേരളത്തിലെ കൃഷിയെ സ്മാർട്ട് ആകാൻ ഉള്ള ആശയങ്ങൾ തേടി മലയാളമനോരമ നടത്തിയ വെബിനാറിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

Arun T

വില ആസൂത്രണത്തിന് കാർഷിക സർവകലാശാലയിലെ ഓരോ കൃഷി ശാസ്ത്രജ്ഞനും ചുരുങ്ങിയത് രണ്ട് പഞ്ചായത്തുകളുടെ വീതം ചുമതല നിർവഹിക്കണം എന്ന് മന്ത്രി വി എസ് സുനിൽകുമാർ.

കൃഷി ഓഫീസർമാരുടെ കഴിവുകൾ കർഷകരിൽ എത്തിക്കാനായി ഫയലിൽ നിന്ന് വയലിലേക്ക് പദ്ധതി നടപ്പാക്കും. കോവിഡിനുശേഷം കേരളത്തിലെ കൃഷിയെ സ്മാർട്ട് ആകാൻ ഉള്ള ആശയങ്ങൾ തേടി മലയാളമനോരമ നടത്തിയ വെബിനാറിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ഓരോ വിദ്യാർത്ഥിയെ വീതം ഓരോ പഞ്ചായത്തിലെ ഏറ്റവും കൃഷി ആസൂത്രണത്തിന് നിയോഗിക്കുന്ന കാര്യം ആലോചനയിലുണ്ട്. കൃഷി വിളകളുടെ വിപണനം ലക്ഷ്യമിട്ടുള്ള ഈ മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോം രൂപീകരണത്തിൻറെ അന്തിമഘട്ടത്തിലാണ് എന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ പ്ലാൻറേഷൻ വിളകളിൽ റബ്ബർ, തേയില, കാപ്പി, ഏലം എന്നിവയ്ക്കുപുറമേ പഴ വർഗ്ഗങ്ങളെ കൂടി ഉൾപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ മോഡറേറ്ററായിരുന്ന ചർച്ചയിൽ സെൻറർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസ് പ്രൊഫസറും  സംസ്ഥാന ആസൂത്രണ ബോർഡ് അംഗവുമായ ഡോ കെ എൻ ഹരിലാൽ, റബ്ബർ ബോർഡ് മുൻ ചെയർമാൻ പി എസ് സിറിയക്, മുൻ റബർ  റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ ഡോക്ടർ ജെ തോമസ്, കോഴിക്കോട് ഐഐഎം അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ സ്‌ഥാണു ആർ നായർ, ഓൾ കേരള പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ജയിംസ് ജോർജ് തോട്ടുമാരിക്കൽ, ഫാർമേഴ്സ് ഫ്രഷ് സോൺ സിഇഒ എസ് പ്രദീപ്, മലയാള മനോരമ കർഷകശ്രീ പുരസ്കാരം ജേതാവ് കൃഷ്ണനുണ്ണി എന്നിവർ പങ്കെടുത്തു.

ധനകാര്യ സ്ഥാപനമായ കോശമറ്റം ഫിനാൻസ് ലിമിറ്റഡ് ആയിരുന്നു മുഖ്യ പ്രായോജകർ.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ക്ഷീരകർഷകർക്ക് സബ്സിഡി ലോണുകൾ തരുന്ന പദ്ധതികൾ ഏവ? മാനദണ്ഡങ്ങൾ എന്തെല്ലാം? എവിടെ അന്വേഷിക്കണം

English Summary: Manorama webinar on smart farming

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds