
മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
സ്റ്റാഫ് നഴ്സ്, ജൂനിയർ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുള്ളത്. ഓഗസ്റ്റ് 23ന് വൈകുന്നേരം 5.30 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 92 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.
ഒഴിവുകളുടെ വിശദാംശങ്ങൾ
സ്റ്റാഫ് നഴ്സ്- 3 ഒഴിവുകൾ
അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ- 3 ഒഴിവുകൾ
ജൂനിയർ സൂപ്രണ്ടന്റ്- 10 ഒഴിവുകൾ
ജൂനിയർ എഞ്ചിനീയർ- 1 ഒഴിവ്
ജൂനിയർ അസിസ്റ്റന്റ്- 30 ഒഴിവുകൾ
ജൂനിയർ ടെക്നീഷ്യൻ- 34 ഒഴിവുകൾ
ജൂനിയർ ടെക്നീഷൻ (മെയിന്റനൻസ്)- 6 ഒഴിവുകൾ
ജൂനിയർ ടെക്നീഷ്യൻ (ടെലിഫോൺസ്)- 1 ഒഴിവ്
ലൈബ്രറി ടെക്നീഷ്യൻ- 4 ഒഴിവുകൾ
300 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർക്ക് ഫീസില്ല.
പ്രായപരിധി
സ്റ്റാഫ് നഴ്സ്, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ, ജൂനിയർ സൂപ്രണ്ടന്റ്, ജൂനിയർ എഞ്ചനീയർ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 32 വയസാണ്.
ജൂനിയർ അസിസ്റ്റന്റ്, ജൂനിയർ ടെക്നീഷ്യൻ (മെയിന്റനൻസ്), ജൂനിയർ ടെക്നീഷൻ (ടെലിഫോൺസ്), ജൂനിയർ ലൈബ്രറി ടെക്നീഷൻ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി- 27 വയസ്.
ഓൺലൈനായി അപേക്ഷിക്കാൻ ആദ്യം മദ്രാസ് ഐ.ഐ.ടിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://recruit.iitm.ac.in സന്ദർശിക്കുക.
Share your comments