തീരദേശമേഖലയായ അഴീക്കോട് മത്സ്യെത്താഴിലാളികള്‍ക്കായി മറൈന്‍ ആംബുലന്‍സ് അനുവദിക്കുമെന്ന് ഫിഷറീസ് - ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. അഴീക്കോട് മേഖല ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രത്തില്‍ ജില്ലയിലെ ഏക ഫിഷറീസ് സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു
സംസാരിക്കുന്നതിനിടയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കടല്‍ പ്രക്ഷുബ്ധമായിരിക്കുന്ന സാഹചര്യത്തില്‍ മത്സ്യബന്ധനത്തിലേർപ്പെടുന്ന തൊഴിലാളികളുടെ സുരക്ഷക്കായാണ് മറൈന്‍ ആംബുലന്‍സ്. അപകടത്തിെപ്പടുന്ന തൊഴിലാളികളെ രക്ഷിക്കാനും അവര്‍ക്ക് അടിയന്തര ശുശ്രൂഷ നല്‍കാനും ഉതകുന്ന തരത്തില്‍ ഒരു മെഡിക്കല്‍ ടീം ഇതിലുണ്ടാകും . സംസ്ഥാനത്ത് ഇത്തരത്തിലുള്ള മൂന്ന് ആംബുലന്‍സുകളാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 18 കോടി രൂപയാണ് ഇവയുടെ നിര്‍മ്മാണചെലവ്. ഇതിലൊന്നാണ് മധ്യതീരദേശമേഖലയില്‍ പ്രധാനെപ്പട്ട അഴീക്കോടിന് അനുവദിച്ചിരിക്കുന്നത്. കൂടുതല്‍ ആംബുലന്‍സുകള്‍ നിര്‍മ്മിക്കാനും സര്‍ക്കാറിന് പദ്ധതിയുണ്ട് സംസ്ഥാനത്ത് ഓഖിയും പ്രളയവും ദുരിതം പദ്ധതി സുരക്ഷ
ശക്തമാക്കാന്‍ കൂടുതല്‍ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിടും.
മത്സ്യ തൊഴിലാളികള്‍ക്കായി മറൈന്‍ ആംബുലന്‍സ്
തീരദേശമേഖലയായ അഴീക്കോട് മത്സ്യെത്താഴിലാളികള്‍ക്കായി മറൈന്‍ ആംബുലന്‍സ് അനുവദിക്കുമെന്ന് ഫിഷറീസ് - ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.
Share your comments