-
-
News
മത്സ്യതൊഴിലാളികൾക്കായി പുതിയ മൊബൈൽ ആപ്പ്
മത്സ്യതൊഴിലാളികൾക്കായി പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കുന്നു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന (സി.എം.ഫ്.ർ.ഐ )മാണ് മൊബൈൽ ആപ്പും, പോർട്ടൽ സംവിധാനവും പുറത്തിറക്കിയിരിക്കുന്നത്.
മത്സ്യതൊഴിലാളികൾക്കായി പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കുന്നു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന (സി.എം.ഫ്.ർ.ഐ )മാണ് മൊബൈൽ ആപ്പും, പോർട്ടൽ സംവിധാനവും പുറത്തിറക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് ഇനി വ്യാപാരം. ഇ കൊമേഴ്സ് വെബ്സൈറ്റില്‍ മത്സ്യ തൊഴിലാളികൾക്കു ഇടനിലക്കാരുടെ സഹായമില്ലാതെ അവരുടെ ഉത്പന്നങ്ങൾ മികച്ച വിലയിൽ വിറ്റഴിക്കാൻ സാധിക്കും. മത്സ്യത്തിൻ്റെ കുറവു മൂലം തീരദേശ മേഖല നേരിടുന്ന പ്രതിസന്ധി ഒരുപരിധിവരെ മറികടക്കാൻ ഓൺലൈൻ വ്യാപാരം മൂലം സാധിക്കും.
ഓൺലൈൻ മത്സ്യ വ്യാപാരത്തിലൂടെ മത്സ്യതൊഴിലാളികള്‍ക്ക് പുതിയ പാത ഒരുക്കുകയാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം. മറൈന്‍ ഫിഷ് സെയിൽസ് എന്ന മൊബൈല്‍ ആപ്പും വെബ്സൈറ്റും വഴി മത്സ്യം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. ശുദ്ധമായ മത്സ്യം ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. കൃഷി ചെയ്യുന്ന മത്സ്യങ്ങള്‍ക്ക് പുറമെ കടല്‍ മത്സ്യങ്ങളും ഓണ്‍ലൈന്‍ വഴി ലഭ്യമാകും. കഴുകി വൃത്തിയാക്കിയതും അല്ലാത്തതുമായ മത്സ്യങ്ങളും ലഭ്യമാണ്.
ആദ്യ ഘട്ടം മത്സ്യം ആവശ്യക്കാരുടെ വീടുകളിലെത്തിച്ച് പണം വാങ്ങുന്ന രീതിയാണ് ഉള്ളത്. പിന്നീട് ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനവും ഒരുക്കുന്നതാണ്. എറണാകുളം ജില്ല കേന്ദ്രീകരിച്ചാണ് വില്‍പന നടക്കുന്നത്. ഉടൻ തന്നെ പദ്ധതിക്ക് തുടക്കമാകും. ലാഭത്തിവിഹിതം സ്വയംസഹായക സംഘങ്ങള്‍ക്കിടെ പങ്കുവെക്കാം
English Summary: marine is sales mobile app
Share your comments