വീട്ടിലും തൊടിയിലും ടെറസിലും കൃഷി ചെയ്തവ വീട്ടിലെ ഉപയോഗം കഴിഞ്ഞു ബാക്കി ഉള്ളവ പലപ്പോഴും കൊടുത്തു തീർക്കാൻ കഴിയാറില്ല. അടുത്ത വീട്ടുകാർ എങ്ങനെ ഇത് വെറുതെ വാങ്ങിക്കും എന്ന സംശയത്തിൽ വാങ്ങാൻ മടിച്ചു നിൽകുമ്പോൾ നല്ല പച്ചക്കറികൾ വെറുതെ കളയേണ്ടി വരുന്നതിന്റെ സങ്കടം അപ്പോഴാണ് നാട്ടു ചന്ത യുടെ പ്രധാന്യം മനസ്സിലാവുക. രണ്ട് വർഷം മുൻപ് വിജയേട്ടൻ , പഴയ ആഴ്ചചന്തകളുടെ പുനരാവിഷ്കാരമായി തൃശൂർ നഗരത്തിൽ തുടങ്ങിയ നാട്ടു ചന്ത യുടെ ചുവടു പിടിച്ചു കാക്കനാട് ഗവ. എൽ പി സ്കൂളിൽ നാട്ടു ചന്തയൊരുക്കുമ്പോൾ ഒറ്റപ്പാലം കരൺ ഹരിറാം ഉം കൂട്ടരും കരുതിയില്ല നാട്ടു ചന്ത ഇത്ര വിജയം ആകുമെന്ന്. 15.10.17 ഇൽ നാലാമത്തെ നാട്ടുചന്ത കഴിഞ്ഞു. രാവിലെ 9ന് തുടങ്ങി ഉച്ചയ്ക്ക് 12 നു തീരും നാട്ടുചന്ത എന്നാണ് അറിയിപ്പെങ്കിലും എട്ടേമുക്കാലിന് തന്നെ കാർഷിക ഇനങ്ങളുമായി ആൾകാർ എത്തി കഴിഞ്ഞു. വാങ്ങാനും ആൾക്കാർ എത്തി . നല്ല തിരക്കും. 10 നു മിക്ക ഐറ്റംസും തീർന്നു.
സ്വന്തം ഉപയോഗം കഴിഞ്ഞു വിഷമില്ലാത്ത കുറച്ചു പച്ചക്കറി, വെറുതെയല്ല, മാന്യമായ, ന്യായമായ വിലക്ക് വിൽക്കുവാൻ കഴിയുന്നു.. നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിൽ നിന്ന് സ്വന്തം വിളവുകളും ഉൽപന്നങ്ങളുമായി എത്തുന്ന സാധാരണ കാർ തന്നെ ആണ് കർഷകർ ആവശ്യക്കാരും സാധാരണക്കാർ തന്നെ. വിൽക്കുന്നവർ എന്നോ വാങ്ങുന്നവർ എന്നോ വേർതിരിവില്ല. സ്നേഹ സഹകരണങ്ങളോടെ ഹൃദയം കൊണ്ട് ഇടപെടുന്നവർ.ഗുണഭോക്താക്കളോടുമുണ്ട് ഒട്ടും കുറയാത്ത ആത്മബന്ധം. പേശലോ പിണങ്ങലോ ഇല്ലാതെ തികച്ചും ആരോഗ്യ പരമായ , ആത്മാർത്ഥമായ കൊടുക്കൽ വാങ്ങൽ.
കാക്കനാട് നാട്ടു ചന്തയിൽ ഉല്‌പന്നങ്ങളുമായി എത്തുന്നവർ തന്നെ ഒരു കമ്മിറ്റി ഉണ്ടാക്കി വില്പന കഴിഞ്ഞു മീറ്റിംഗ് കൂടി മാർക്കറ്റ് വിലയേക്കാൾ ഒരല്പം വർധനയിൽ ഓരോ സാധനത്തിനും വിലയിട്ടു. ആ വിലയിൽ വിറ്റു പോയി എല്ലാ സാധനങ്ങളും. കരിനെല്ലിക്ക, മോര് വരട്ടി, ചമ്മന്തിപ്പൊടി, സാമ്പാറ് പൊടി, അരിപ്പൊടി, തക്കാളി അച്ചാറ്, മോര്, ഉരുക്കുവെളിച്ചെണ്ണ, കിട്ടാവുന്ന പച്ചക്കറികളൊക്കെ, ഗോമൂത്രം, ചാണകം അങ്ങനെ ആവശ്യമുള്ള ഒട്ടു മിക്ക സാധനങ്ങളും ചന്തയിൽ കിട്ടും എന്ന് കണ്ടപ്പോൾ ആൾക്കാർ കാത്തിരിക്കുകയാണ് ഞായറാഴ്ചത്തെ നാട്ടു ചന്തയ്ക്കായി.
Share your comments