<
  1. News

മത്സ്യഫെഡ് 2017-18 സാമ്പത്തിക വർഷത്തിൽ 7.67 കോടി രൂപയുടെ പ്രവർത്തനലാഭം കൈവരിച്ചു 

മത്സ്യഫെഡ് കഴിഞ്ഞ സാമ്പത്തിക വർഷം 7.67 കോടിയുടെ പ്രവർത്തന ലാഭം കൈവരിച്ചതായി ചെയർമാൻ പി.പി. ചിത്തരഞ്ജൻ പറഞ്ഞു. 2016-17ൽ 2.25 കോടിയായിരുന്നു പ്രവർത്തന ലാഭം.

KJ Staff
മത്സ്യഫെഡ് കഴിഞ്ഞ സാമ്പത്തിക വർഷം 7.67 കോടിയുടെ പ്രവർത്തന ലാഭം കൈവരിച്ചതായി  ചെയർമാൻ പി.പി. ചിത്തരഞ്ജൻ പറഞ്ഞു. 2016-17ൽ 2.25 കോടിയായിരുന്നു പ്രവർത്തന ലാഭം.2015-16 കാലഘട്ടത്തിൽ 4.2 കോടി രൂപ നഷ്ടത്തിലായിരുന്നു മത്സ്യഫെഡ്. ആ കാലയളവിൽ 34 കോടിയായിരുന്നു ഭരണച്ചെലവ്.ഇത് 38 കോടിയായി ഉയർന്നിട്ടും സാമ്പത്തിക അച്ചടക്കം പാലിച്ചും ബിസിനസ് യൂണിറ്റുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തിയുമാണ് കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ ലാഭം നേടാനായതെന്ന് അദ്ദേഹം പറഞ്ഞു.

മത്സ്യഫെഡിന്റെ പത്ത് വാണിജ്യ സ്ഥാപനങ്ങളിൽ എട്ടെണ്ണത്തിൻ്റെ  അറ്റാദായം 2015-16 സാമ്പത്തിക വർഷത്തെക്കാൾ മെച്ചപ്പെടുത്താനായി. നഷ്ടത്തിലായിരുന്ന എം.ഐ.എഫ്.പി., കൈറ്റിൻ പ്ലാന്റ് എന്നിവയുടെ നഷ്ടം കുറച്ചുകൊണ്ടുവരാൻ സാധിച്ചു. കണ്ണൂർ, എറണാകുളം, കോട്ടയം എന്നിവയൊഴികെ മറ്റു ജില്ലകളിൽ പ്രവർത്തന ലാഭത്തിലെത്തിക്കാൻ സാധിച്ചിട്ടുണ്ട്.

സംസ്ഥാനസര്‍ക്കാരിന്‍റെ സഹായത്തോടെ മത്സ്യത്തൊഴിലാളികള്‍ക്ക് പലിശരഹിത വായ്പ നല്‍കാനുള്ള പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നു അദ്ദേഹം അറിയിച്ചു.മത്സ്യത്തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ടവിലയും ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള മത്സ്യവും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ‘തീരത്തില്‍ നിന്ന് മാര്‍ക്കറ്റിലേക്ക്’ എന്ന പദ്ധതി മത്സ്യഫെഡ് നടപ്പിലാക്കുന്നുണ്ട്. മീന്‍പിടുത്തക്കാരില്‍ നിന്ന് പ്രാഥമികസംഘങ്ങള്‍ മത്സ്യം ശേഖരിക്കുകയും മത്സ്യഫെഡിൻ്റെ വാഹനങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. മത്സ്യഫെഡ് ഫിഷ്ബൂത്തുകള്‍, ഫിഷ് സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഫിഷ് പ്രാദേശിക ബൂത്തുകള്‍ എന്നിവയെ പ്രയോജനപ്പെടുത്തുന്ന പദ്ധതിയാണിത്. നിലവില്‍ 33 ഫിഷ് ബൂത്തുകളാണുള്ളത്. നാല് മാര്‍ക്കറ്റുകള്‍ നവീകരിച്ചിട്ടുണ്ട്. വിവിധ ഭാഗങ്ങളിലായി 100 ഫിഷ് ബൂത്തുകള്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ അഞ്ചെണ്ണത്തിന്റെ പണി ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.

മത്സ്യസഹകരണ സംഘങ്ങളുമായി സഹകരിച്ച് ശുദ്ധമായ പച്ചമത്സ്യം ഉപഭോക്താക്കളെത്തിക്കുന്നതിനായി തിരുവനന്തപുരത്ത് നടപ്പിലാക്കിയ അന്തിപ്പച്ച പദ്ധതി നാലിടങ്ങളിലേക്ക് വ്യാപിപ്പിക്കും. വിഴിഞ്ഞത്ത് മത്സ്യസംഭരണത്തിനായി ബേസ് സ്റ്റേഷനും പുതിയതായി നാല് ഫിഷ്മാര്‍ട്ടുകള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു
English Summary: matsyafed financial year profit

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds