ആരോഗ്യസഞ്ജീവനി ഇൻഷുറൻസ് പോളിസിക്കു കീഴിലുള്ള പരമാവധി ഇൻഷുറൻസ് പരിരക്ഷ 10 ലക്ഷം രൂപയായി ഉയര്‍ത്തി. കൊവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് സംരക്ഷണം ലഭിക്കും. IRDAI ആണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
കൂടുതൽ പേരെ ആരോഗ്യ ഇൻഷുറൻസ് പോളിസിയുടെ പരിധിയിൽ കൊണ്ടുവരുന്നതിനായി ആരോഗ്യ സഞ്ജീവിനി പോളിസിയുടെ പരിധി ഉയര്‍ത്തി സര്‍ക്കാര്‍. സ്റ്റാൻഡേര്‍ഡ് ഇൻഷുറൻസ് പ്ലാനിന് കീഴിൽ ലഭിക്കുന്ന തുക അഞ്ച് ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷം രൂപയായി ആണ് ഉയര്‍ത്തുന്നത്. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഒരു വര്‍ഷത്തേക്ക് ഒരു ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള കവറേജ് നല്‍കുന്ന പോളിസികളായിരുന്നു ആദ്യം അവതരിപ്പിച്ചത്. എല്ലാ കമ്പനികളുടെയും അടിസ്ഥാന ആരോഗ്യ പോളിസികളെ ഏകീകരിച്ചു കൊണ്ടാണ് ഐആര്‍ഡിഎഐ ആരോഗ്യ സഞ്ജീവനി പോളിസി അവതരിപ്പിച്ചത്.
18 വയസുമുതൽ 65 വയസ് വരെയുള്ളവര്‍ക്കു പോളിസിയിൽ അംഗമാകാം. ഫാമിലി ഫ്ലോട്ടര്‍ പ്ലാനുകളിൽ കുട്ടികളെയും ഉൾപ്പെടുത്താം. ഒരു വര്‍ഷമാണ് പോളിസി കാലാവധി.അതേസമയം സം അഷ്വേര്‍ഡ് തുക ഉയരുന്നത് പോളിസി പ്രീമിയത്തിൽ വര്‍ധന വരുത്തിയേക്കും. പോളിസി പ്രീമിയം അഞ്ചു ശതമാനം വരെ ഉയര്‍ന്നേക്കും എന്നാണ് സൂചന.
ഒറ്റയ്‍ക്കോ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തിയോ ഒക്കെ പോളിസിയിൽ അംഗമാകാൻ ആകും. എല്ലാ ഇൻഷുറൻസ് കമ്പനികളുടെയും ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ഒന്നായിരിക്കും എന്നതാണ് സ്റ്റാൻഡേര്‍ഡ് ഇൻഷുറൻസ് പ്ലാനിൻെറ സവിശേഷത.
കൊവിഡ് കാലത്ത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉയര്‍ത്താൻ പോളിസി ഉടമകൾ ശ്രമിക്കുന്നതാണ് പോളിസി പരിധി ഉയര്‍ത്താൻ കാരണമായത്.
Share your comments