
കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ കീഴിലുള്ള നൂറ് ബ്രോയിലർ ചിക്കൻ ഫാമുകളിലെ കർഷകരുടെ കോഴികളെ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ വാങ്ങുന്നതിന് ധാരണയായി. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ ജില്ലകളിലെ തിരഞ്ഞെടുത്ത ഫാമുകളിലെ കോഴികളെയാണ് മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ വാങ്ങുക. കോഴിക്ക് കിലോ 85 രൂപ നിരക്കിൽ കർഷകർക്ക് ലഭിക്കും.
ബ്രോയിലർ ചിക്കൻ ഫാമുകളിൽ ഉത്പാദിപ്പിക്കുന്ന ചിക്കൻ ബൈ ബാക്ക് ചെയ്യുന്നതിന് മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയുമായി കുടുംബശ്രീ ധാരണാപത്രം ഒപ്പുവെച്ചു.മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയുമായി ധാരണയായതോടെ ചിക്കൻ എടുക്കുന്ന അതേ ദിവസം തന്നെ കർഷകർക്ക് തൂക്കത്തിന്റെ അടിസ്ഥാനത്തിൽ വില ലഭിക്കും. കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക എത്തുക.
Share your comments