അടുക്കള കൃഷിയിലും ഉദ്യാനകൃഷിയിലും ഇനി ആയാസം വേണ്ട. യന്ത്രവൽക്കരണത്തിനു ധനസഹായവുമായി സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ. 8 ബി എച്ച് പി ക്കു താഴെയുള്ള പവർ ടില്ലറുകൾക്ക് യൂണിറ്റൊന്നിനു 50000 രൂപയും അതിനു മുകളിലുള്ള പവർ ടില്ലറുകൾക്ക് 75000 രൂപയും നൽകുന്നു.No more hassle in kitchen and horticulture. State Horticulture Mission with funding for mechanization. 50,000 / - per unit for power tillers below 8 bhp and Rs. 75000 / - for power tillers above.
സ്വയം പ്രവർത്തിക്കുന്ന ഉദ്യാന യന്ത്രങ്ങളായ വീഡ് കട്ടർ \, ഫ്രൂട്ട് പ്ലക്കർ, ഫ്രൂട്ട് ഹാർവെസ്റ്റർ , ട്രീപ്രൂണർ, എന്നിവയ്ക്ക് 1. 25 ലക്ഷം രൂപയും മാന്വൽ സ്പ്രേയറുകൾക്ക് യൂണിറ്റൊന്നിന് 600 രൂപയും നൽകും.
8-12 ലിറ്ററിൽ വരെ സംഭരണ ശേഷിയുള്ള പവർ നാപ്സാക്ക് സ്‌പ്രേയറുകൾക്ക് യൂണിറ്റൊന്നിനു 10000 രൂപയും പ്രകൃതിക്ക് ഇണങ്ങിയ വിളക്ക് കെണികൾക്ക് യൂണിറ്റൊന്നിനു 1400 രൂപയും ധനസഹായം നൽകുന്നു. യന്ത്രങ്ങൾക്കുള്ള ധനസഹായം പട്ടിക ജാതി / പട്ടിക വർഗ്ഗ / ചെറുകിട/ നാമമാത്ര കർഷകർ/ സ്ത്രീകൾക്കാണ് നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടുക.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :റബ്ബറിന്‍റെ നിയന്ത്രിത കമിഴ്ത്തിവെട്ടിനെക്കുറിച്ചറിയാന്‍ കോള്‍സെന്‍ററിൽ വിളിക്കാം
Share your comments