1. News

കാര്‍ഷിക മേഖലയില്‍ സ്വാശ്രയ കോളേജുകള്‍ അനുവദിക്കില്ല: വി എസ് സുനില്‍കുമാര്‍

കാര്‍ഷിക മേഖലയില്‍ ഒരു കാരണവശാലും ഈ സര്‍ക്കാര്‍ സ്വാശ്രയ കോളേജുകള്‍ അനുവദിക്കില്ലെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. വെള്ളായണി കാര്‍ഷിക കോളേജിലെ ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ പാസായ വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

KJ Staff

കാര്‍ഷിക മേഖലയില്‍ ഒരു കാരണവശാലും ഈ സര്‍ക്കാര്‍ സ്വാശ്രയ കോളേജുകള്‍ അനുവദിക്കില്ലെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.

വെള്ളായണി കാര്‍ഷിക കോളേജിലെ ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ പാസായ വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക ബിരുദധാരികള്‍ സമൂഹത്തോട് പ്രതിബദ്ധതയുള്ളവരായിരിക്കണമെന്ന് മന്ത്രി സൂചിപ്പിച്ചു.

വിദ്യാര്‍ത്ഥികളുടെ ബിരുദദാനസമ്മേളനം മണ്ണുത്തിയില്‍ ഉടനെ നടത്തുമെന്ന് മന്ത്രി പറഞ്ഞു. പ്രത്യേക തൊഴില്‍മേള സംഘടിപ്പിക്കുന്നതിന് അധികൃതര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി.

കോളേജ് പിടിഎ പ്രസിഡന്റ് ജി സുധാകരന്‍, കോളേജ് ഡീന്‍ ഡോ.അനില്‍കുമാര്‍, ഡോ.ഉമാ മഹേശ്വരന്‍, ഡോ. തോമസ് ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.

English Summary: Self financing colleges will not be allowed in agriculture sector

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds