<
  1. News

ഡോ. തോമസ് മാത്യു മെഡിക്കല് വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്

മെഡിക്കല് വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര് (മെഡിക്കല്) ആയി ഡോ. തോമസ് മാത്യുവിനെ നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു.

Ajith Kumar V R

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ (മെഡിക്കല്‍) ആയി ഡോ. തോമസ് മാത്യുവിനെ നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ ജോ. ഡയറക്ടറും സ്‌പെഷ്യല്‍ ഓഫീസറും വിരമിച്ചതിനെതുടര്‍ന്നാണ് നടപടി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് അടിയന്തരമായി ഈ നിയമനം നടത്തുന്നത്. ഒഴിവുള്ള തസ്തിക നികത്തുന്നതു വരെ സ്‌പെഷ്യല്‍ ഓഫീസറുടെ അധിക ചുമതല കൂടി നിര്‍വഹിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസറായ ഡോ. തോമസ് മാത്യു നിലവില്‍ എറണാകുളം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളാണ്. എറണാകുളം മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനും നേതൃത്വം നല്‍കിയിരുന്നു. നിലവില്‍ എറണാകുളം മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികളാരുമില്ല. നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായിരുന്നു.

English Summary: Medical education director

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds