സംസ്ഥാനത്ത മഴക്കെടുതി കാരണം ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന എട്ട് ലക്ഷത്തോളമുള്ള ദുരിതബാധിതര്‍ക്ക് അവശ്യമായ മുഴുവന്‍ മരുന്നുകളും തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തില്‍ ലഭ്യമാക്കുകയാണ്. ദുരിത ബാധിതര്‍ക്കുള്ള അവശ്യമരുന്നുകളും സ്ഥരിമായി കഴിക്കുന്ന മരുന്നുകള്‍ ഉള്‍പ്പെടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കേന്ദ്രമാക്കി ശേഖരിച്ച് വരുകയാണ്. ഇവിടെ വിവിധ ആശുപത്രികളില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും മരുന്നുകള്‍ ശേഖരിച്ച് തരംതിരിച്ച് മരുന്നിന്റെ കാലാവധിയൊക്കെ പരിശോധിച്ച ശേഷം ഓരോ പായ്ക്കറ്റിലാക്കി അതിന്റെ എണ്ണമനുസരിച്ച പുറത്ത് ആലേഖനം ചെയ്ത് ബോക്‌സുകളാക്കിയാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കുക.
മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും, പി.ജി ഡോക്ടര്‍മാരും, , ഫാര്‍മസിസ്റ്റുകളും, വിദ്യാര്‍ത്ഥികളുടേയും ചേര്‍ന്നാണ് മരുന്നുകള്‍ തരംതിരിച്ച് പായ്ക്കറ്റിലാക്കുന്നത്.
സംസ്ഥാനത്തെ ക്യാമ്പുകളില്‍ ഏതൊക്കെ മരുന്നു എത്രവീതം വേണം എന്നതിന്റെ ലിസ്റ്റ് ലഭിച്ചു കഴിഞ്ഞാല്‍ ആവശ്യമുള്ള മരുന്ന് ആവശ്യമുള്ള അളവില്‍ പായ്ക്ക് ചെയ്ത് നല്‍കാനാകും. അതിനായി ക്യാമ്പുകളുടെ ചുമതലയുള്ളവര്‍ എത്രയും വേഗം ആവശ്യമുള്ള മരുന്നുകളും എത്രവീതം വേണം എന്ന ലിസ്റ്റ് തയ്യാറാക്കി എത്രയും വേഗം മെഡിക്കല്‍ കോളേജിലെ കണ്‍ട്രോള്‍ റൂമിനെ അറിയിക്കണമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ, തോമസ് മാത്യുവും, സൂപ്രണ്ട് ഡോ, എം.എസ് ഷർമ്മദും അറിയിച്ചു.
അറിയിക്കേണ്ട നമ്പരുകള്‍
0471-2528255
7558859110
Share your comments