
മെഡി ക്ലെയിം പദ്ധതിയുമായി എറണാകുളം-അങ്കമാലി അതിരൂപത
കൊച്ചി - എറണാകുളം, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലെ കുടുംബങ്ങൾക്കായി ആശ്വാസ് ഫാമിലി മെഡി ക്ലെയിം പദ്ധതിയുമായി എറണാകുളം- അങ്കമാലി അതിരൂപത. അതിരൂപതയുടെ സാമൂഹിക പ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിലാണു പദ്ധതി നടപ്പാക്കുന്നത്.
5 പേർക്കു വരെ ഒരു ഫാമിലി പോളിസിയിൽ അംഗത്വം നേടാം. ഇടവകപ്പള്ളികളിൽ നിന്നു ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് പ്രീമിയം തുകയോടൊപ്പം 10നു മുൻപ് അതതു പള്ളികളിലോ സഹൃദയമേഖലാ ഓഫിസുകളിലോ നൽകണം. 9544790008.
Share your comments