ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, സ്തനാർബുദം എന്നിവയ്ക്കുള്ള സാധ്യതകളെ മെഡിറ്ററേനിയൻ ഭക്ഷണം കുറയ്ക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകൾ- അതായത് കൊഴുപ്പുള്ള മത്സ്യം, മുട്ട, ഒലിവ് എണ്ണ, നട്സ് എന്നിവയെല്ലാം അടങ്ങിയതാണ് മെഡിറ്ററേനിയൻ ഭക്ഷണ രീതി. ഈ ഭക്ഷണ രീതി പിന്തുടരുന്നവർക്ക് വ്യക്ക രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ഓസ്‌റ്റിയോപോറോസിസ് അഥവാ അസ്ഥിശോഷണ രോഗസാധ്യത കുറയ്ക്കാനും ഈ ഭക്ഷണരീതി സഹായകമാകുമെന്നും സയൻസ് ഡെയ്‌ലി പ്രസിദ്ധീകരിച്ച. ലേഖനത്തിൽ പറയുന്നു. അൺസാച്ചുറേറ്റഡ് ഫാറ്റുകളും, അന്നജം കുറവുള്ളതുമായ മെഡിറ്ററേനിയൻ ഭക്ഷണരീതി അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കുന്നു. അടിവയറിലെയും, കരളിലെയും (liver) ഹൃദയത്തിലെയും (Intra-pericardial) പാൻക്രിയാസിലെയും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കുറയ്ക്കാന്‍ മെഡിറ്ററേനിയൻ ഭക്ഷണരീതിക്ക് ആവുമെന്നും തെളിഞ്ഞിട്ടുണ്ട് .
ആരോഗ്യത്തിനായി മെഡിറ്ററേനിയൻ ഭക്ഷണ രീതി
ആരോഗ്യം സംരക്ഷിക്കാൻ നാം പല ഭക്ഷണശീലങ്ങളും പരീക്ഷിക്കാറുണ്ട്. ഭക്ഷണശീലങ്ങളിലൂടെ ആരോഗ്യം നേടാൻ..ആഗ്രഹിക്കുന്നവർക്ക് ഉറപ്പായും പിന്തുടരാവുന്ന ഭക്ഷണശൈലിയാണ് മെഡിറ്ററേനിയൻ ഭക്ഷണ രീതി.
ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, സ്തനാർബുദം എന്നിവയ്ക്കുള്ള സാധ്യതകളെ മെഡിറ്ററേനിയൻ ഭക്ഷണം കുറയ്ക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകൾ- അതായത് കൊഴുപ്പുള്ള മത്സ്യം, മുട്ട, ഒലിവ് എണ്ണ, നട്സ് എന്നിവയെല്ലാം അടങ്ങിയതാണ് മെഡിറ്ററേനിയൻ ഭക്ഷണ രീതി. ഈ ഭക്ഷണ രീതി പിന്തുടരുന്നവർക്ക് വ്യക്ക രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ഓസ്‌റ്റിയോപോറോസിസ് അഥവാ അസ്ഥിശോഷണ രോഗസാധ്യത കുറയ്ക്കാനും ഈ ഭക്ഷണരീതി സഹായകമാകുമെന്നും സയൻസ് ഡെയ്‌ലി പ്രസിദ്ധീകരിച്ച. ലേഖനത്തിൽ പറയുന്നു. അൺസാച്ചുറേറ്റഡ് ഫാറ്റുകളും, അന്നജം കുറവുള്ളതുമായ മെഡിറ്ററേനിയൻ ഭക്ഷണരീതി അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കുന്നു. അടിവയറിലെയും, കരളിലെയും (liver) ഹൃദയത്തിലെയും (Intra-pericardial) പാൻക്രിയാസിലെയും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കുറയ്ക്കാന്‍ മെഡിറ്ററേനിയൻ ഭക്ഷണരീതിക്ക് ആവുമെന്നും തെളിഞ്ഞിട്ടുണ്ട് .
Share your comments