മേലൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും കുടുംബശ്രീ ആഴ്ച്ച ചന്തയുടെയും സംയുക്താഭിമുഖ്യത്തില്‍ തിരുവാതിര ഞാറ്റുവേലചന്ത നടത്തി. വിവിധ നടീല്‍ വസ്തുക്കള്‍, പച്ചക്കറി വിത്തുകള്‍, വൃക്ഷത്തൈകള്‍ എന്നിവ വില്‍പ്പനയ്ക്കായി ഒരുക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ബാബു ഞാറ്റുവേലച്ചന്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുനിത എം.എസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.എ സാബു, കൃഷി ഓഫീസര്‍ ധന്യ, പഞ്ചായത്ത് മെമ്പര്‍മാര്‍, സി.ഡി.എസ ചെയര്‍പേഴ്‌സണ്‍ ഇന്ദിര മോഹന്‍ എന്നിവര്‍ പങ്കെടുത്തു. ഇഞ്ചി. മഞ്ഞള്‍ വിത്തുകള്‍, കോവല്‍ വള്ളികള്‍, പച്ചക്കറി തൈകള്‍ വിത്തുകള്‍ എന്നിവ വില്‍പ്പനയ്ക്കായി എത്തി. മേലൂര്‍ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിന്റെ നഴ്‌സറിയില്‍ ഉദ്പാദിപ്പിച്ച പേര, ആത്ത, സീതപ്പഴം, നെല്ലി, റംബുട്ടാന്‍, കുടംപുളി, കറിവേപ്പ് എന്നീ ഫലവൃക്ഷത്തൈകളും മേലൂര്‍ കര്‍ഷക സംഘം ഉദ്പാദിപ്പിച്ച പച്ചക്കറിതൈകള്‍ എന്നിവ സൗജന്യമായി വിതരണം ചെയ്തു.
മേലൂരില്‍ ഞാറ്റുവേലച്ചന്ത
മേലൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും കുടുംബശ്രീ ആഴ്ച്ച ചന്തയുടെയും സംയുക്താഭിമുഖ്യത്തില്‍ തിരുവാതിര ഞാറ്റുവേലചന്ത നടത്തി.
Share your comments