തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എ.ഏയ്എ.ഡി.എം.കെ സ്ഥാപക നേതാവുമായ എം.ജി രാമചന്ദ്രൻ്റെ (എം ജി ആറിൻ്റെ ) ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചു അദ്ദേഹത്തിൻ്റെ പേരിൽ അത്യുദ്പാദന ശേഷിയുള്ള ഒരു നെല്ലിനം ജനപ്രിയമാക്കാൻ ഒരുങ്ങുകയാണ് തമിഴ്നാട് ഗവണ്മെൻ്റെ. എം. ജി .ആർ എന്നാണ് ഈ നെല്ലിനത്തിനു പേരിട്ടിരിക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി തഞ്ചാവൂരിൽ ഇതിൻ്റെ പ്രഖ്യാപനം കഴിഞ്ഞ നവംബർ മാസത്തിൽ നിർവഹിച്ചു കഴിഞ്ഞതായി തമിഴ്നാട് അഗ്രികൾച്ചർ മിനിസ്റ്റർ ആർ .ദൊരൈക്കണ്ണ പറഞ്ഞു. ഈ പ്രത്യേകയിനം നെല്ലിനത്തിൻ്റെ പ്രചാരത്തിനായി അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ 100 ഡെമോൺസ്‌ട്രേഷൻ സൈറ്റുകൾ ഒരുക്കും. കൂടാതെ കർഷകർക്ക് ട്രൈനിങ്ങിനും ടെക്നോളോജിക്കൽ സപ്പോർട്ടും നൽകുന്നതിനായി 1 .19 കോടി രൂപ ചെലവഴിക്കുമെന്നും കൃഷിമന്ത്രി പറഞ്ഞു.
Share your comments