ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക് ഉണര്‍വേകി ക്ഷീര വികസന വകുപ്പിന്റെ പശുഗ്രാമം പദ്ധതി. ക്ഷീരോല്‍പാദനത്തില്‍ മികവ് പുലര്‍ത്തുന്ന ഗ്രാമങ്ങളെ ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ദത്തെടുക്കുന്ന സംരംഭമാണിത്. നിലവില്‍ ഇരിട്ടി ബ്ലോക്കിലെ തില്ലങ്കേരി പഞ്ചായത്തിനെയാണ് പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്തിരിക്കുന്നത്. ക്ഷീരവികസന വകുപ്പിന്റെ ഏല്ലാ ആനുകൂല്യങ്ങളും പദ്ധതിയിലൂടെ ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമാകും.
ജില്ലയിലെ മറ്റു ക്ഷീരസംഘങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമെ പശുഗ്രാമങ്ങളിലെ ക്ഷീരസംഘങ്ങള്‍ക്ക് പ്രത്യേക ഫണ്ടും അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ക്ഷീരസംഘങ്ങള്‍ക്ക് പലിശ രഹിത വായ്പ അനുവദിക്കുന്ന പദ്ധതിക്കും തുടക്കമായി. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 30 സംഘങ്ങളില്‍ ഒരു സംഘത്തിന് 2 ലക്ഷം രൂപ വരെ വായ്പയാണ് പദ്ധതിയിലൂടെ നല്‍കുന്നത്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ക്ഷീര വികസന വകുപ്പ് തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് മില്‍ക്ക് ഇന്‍സെന്റീവ് പദ്ധതിയും ഈ വര്‍ഷം നടപ്പിലാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന പദ്ധതിയിലൂടെ രജിസ്റ്റര്‍ ചെയ്ത ക്ഷീരസംഘങ്ങളിലെ കര്‍ഷകര്‍ക്ക് 40,000 രൂപ വരെ സഹായം നല്‍കും. ഇതിന് പുറമെ ജില്ലയിലെ ക്ഷീര മേഖലയെ നാലായി തിരിച്ച് ഓരോ സോണിനും പ്രത്യേക സഹായം നല്‍കും. പയ്യന്നൂര്‍, തളിപ്പറമ്പ്, ആലക്കോട്, തലശ്ശേരി എന്നിവയാണ് ക്ഷീര സോണുകള്‍.
നഗരവത്കരണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ജില്ലയില്‍ ഗ്രാമ പ്രദേശങ്ങളിലെ പ്രധാന വരുമാന മാര്‍ഗമായ ക്ഷീരകൃഷിയുടെ ഉന്നമനത്തിന് വിവിധ തരം പദ്ധതികളാണ് ക്ഷീര വികസന വകുപ്പ് ഈ വര്‍ഷം നടപ്പിലാക്കിയത്. ജില്ലയില്‍ 20,000 ത്തോളം ക്ഷീരകര്‍ഷകര്‍ ദിനംപ്രതി 1,33,000 ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്ത് വരുന്നു. പാല്‍ ഉല്‍പാദനത്തിന് പുറമെ പാലിന്റെ തനത് ഗുണം നിലനിര്‍ത്തുന്നതിനായി ശീതീകരണ ശൃംഖലയും ജില്ലയിലുണ്ട്.
ജില്ലയിലെ എല്ലാ ക്ഷീര സംഘങ്ങളും ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുളളവയാണ്. ക്ഷീര വികസന വകുപ്പിന്റെ മില്‍ക് ഷെഡ് വികസന പദ്ധതിയുടെ ഭാഗമായി ഡയറി യൂണിറ്റുകള്‍ സ്ഥാപിക്കുക വഴി ജില്ലയില്‍ 403 കറവുമാടുകളെയും 210 കിടാരികളെയും എത്തിച്ചു. കറവ യന്ത്രങ്ങളുടെ അഭാവം നേരിടുന്ന ഗ്രാമീണമേഖലയില്‍ 16 ലക്ഷം രൂപ ചെലവഴിച്ച് 64 ക്ഷീര കര്‍ഷകര്‍ക്ക് കറവ യന്ത്രം വിതരണം ചെയ്തു.
ക്ഷീര മേഖലയ്ക്ക് പുത്തനുണര്‍വേകി പശുഗ്രാമം പദ്ധതി
ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക് ഉണര്‍വേകി ക്ഷീര വികസന വകുപ്പിന്റെ പശുഗ്രാമം പദ്ധതി. ക്ഷീരോല്‍പാദനത്തില്‍ മികവ് പുലര്‍ത്തുന്ന ഗ്രാമങ്ങളെ ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ദത്തെടുക്കുന്ന സംരംഭമാണിത്.
Share your comments