ക്ഷീരവികസന വകുപ്പ് ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്റെയും കുടവെച്ചൂര്‍ ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാല്‍ ഗുണനിയന്ത്രണ ബോധവല്‍ക്കരണ പരിപാടി നടത്തുന്നു. ജൂലൈ 27 രാവിലെ ഒമ്പത് മുതല്‍ കുടവെച്ചൂര്‍ ക്ഷീരോല്പാദക സഹകരണ സംഘം ഹാളില്‍ വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശകുന്തള പരിപാടി ഉദ്ഘാടനം ചെയ്യും. വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീദേവി ജയന്‍ അദ്ധ്യക്ഷത വഹിക്കും. വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ നന്ദകുമാര്‍, മെമ്പര്‍ മിനിമോള്‍ ബി, ഇടയാഴം ക്ഷീരോല്പാദക സംഘം പ്രസിഡന്റ് ജനാര്‍ദ്ദനന്‍, വെച്ചൂര്‍ ക്ഷീരോല്പാദക സംഘം പ്രസിഡന്റ് പെണ്ണമ്മ സേവ്യര്‍ എന്നിവര്‍ സംസാരിക്കും. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ റ്റി.കെ അനികുമാരി പദ്ധതി വിശദീകരിക്കും. ക്ഷീരവികസന വകുപ്പ് അസി. ഡയറക്ടര്‍ പി.ഇ ഷീല, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ആര്‍.രജിത, വൈക്കം ക്ഷീരവികസന ഓഫീസര്‍ കെ. മനോഹരന്‍ എന്നിവര്‍ ക്ലാസ്സെടുക്കും. കുടവെച്ചൂർ കെ.യു.സി.എസ് പ്രസിഡന്റ് പ്രസന്നന്‍ സ്വാഗതവും ക്ഷീരോല്പാദക സഹകരണ സംഘം സെക്രട്ടറി വി.പി ജ്യോതിഷ് നന്ദിയും പറയും.
പാല്‍ഗുണനിയന്ത്രണ ബോധവത്ക്കരണ പരിപാടി വ്യാഴാഴ്ച

Share your comments