ക്ഷീരവികസന വകുപ്പ് ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്റെയും കടപ്ലാമറ്റം ക്ഷീരോല്പാദക സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ക്ഷീരോത്പാദകര്‍ക്കു വേണ്ടി പാല്‍ ഗുണനിയന്ത്രണ ബോധവല്‍ക്കരണ പരിപാടി ജൂലൈ 28 രാവിലെ 10 മുതല്‍ കടപ്ലാമറ്റം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.
ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്യും. കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസ് അദ്ധ്യക്ഷത വഹിക്കും. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് റ്റി. കീപ്പുറം മുഖ്യപ്രഭാഷണം നടത്തും. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ റ്റി. കെ അനികുമാരി പദ്ധതി വിശദീകരിക്കും. ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ കെ. വിജയന്‍, ക്ഷീരവികസന ഓഫീസര്‍മാരായ എസ് മഹേഷ് നാരായണന്‍, താരാ ഗോപാല്‍ എന്നിവര്‍ ക്ലാസ്സെടുക്കും. കടപ്ലാമറ്റം ക്ഷീര സംഘം പ്രസിഡന്റ് ജോഷി മാത്യു സ്വാഗതവും സെക്രട്ടറി നിഷ എം. ആര്‍ നന്ദിയും പറയും.
പാല്‍ ഗുണനിയന്ത്രണ ബോധവല്‍ക്കരണ പരിപാടി
ക്ഷീരവികസന വകുപ്പ് ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്റെയും കടപ്ലാമറ്റം ക്ഷീരോല്പാദക സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍
Share your comments