<
  1. News

പ്രമേഹത്തിനും, പൊണ്ണത്തടിക്കും പരമ്പരാഗത മില്ലറ്റ് ഭക്ഷണങ്ങൾ ഗുണം ചെയ്യും: കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

പ്രമേഹം, പൊണ്ണത്തടി, എന്നി അസുഖങ്ങൾക്ക് പരമ്പരാഗത തിനയുടെ ഭക്ഷണക്രമം ഗുണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമാണ് തിന.

Raveena M Prakash
Millet food products will reduce Diabetes, obesity says Union Minister Jitendra Singh
Millet food products will reduce Diabetes, obesity says Union Minister Jitendra Singh

പ്രമേഹം, പൊണ്ണത്തടി, എന്നി അസുഖങ്ങൾക്ക് പരമ്പരാഗത തിനയുടെ ഭക്ഷണക്രമം ഗുണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമാണ് തിന. ഇത് അരി, ഗോതമ്പ് എന്നിവയിൽ നിന്ന് ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും തിന ഉപയോഗിച്ചും ഉണ്ടാക്കാം, എന്നതാണ് അധികം ആരും അറിയാത്ത വസ്തുത എന്നു അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര മില്ലറ്റ് വർഷത്തിന്റെ സ്മരണാർത്ഥം 'മില്ലറ്റിലെ സിഎസ്ഐആർ ഇന്നൊവേഷൻസ്'(Millet's CSIR Innovations) എന്ന പ്രത്യേക പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിച്ചതിനു ശേഷം, 'പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗയെ ആഗോളതലത്തിൽ പ്രചാരത്തിലാക്കിയതിന് ശേഷം, മില്ലറ്റിനായി പ്രചാരണം ചെയ്യുന്നതെന്നും' മന്ത്രി കൂട്ടിച്ചേർത്തു.

പ്രശസ്‌തമായ 12 ഇനം തിനകളിൽ 10 എണ്ണവും ഇന്ത്യയിൽ വളരുന്നു, അതിൽ സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിരിക്കുന്നു, ഇത് ദഹനം മന്ദഗതിയിലാകുന്നു, അതിനാൽ കുറഞ്ഞ ഗ്ലൈസെമിക് സൂചിക രക്തത്തിലെ പഞ്ചസാരയുടെ അളവിന് ഗുണം ചെയ്യും, മന്ത്രി പറഞ്ഞു. 2014 ഡിസംബറിലെ യുഎൻ ജനറൽ അസംബ്ലിയുടെ (UNGA) ഐഡിവൈ പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻകൈയെടുത്ത്, ഏകകണ്ഠമായ സമ്മതത്തോടെ പാസാക്കിയതിന് ശേഷമാണ് 2015 ജൂൺ 21ന് ആഗോളതലത്തിൽ ആദ്യ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചു. ഇപ്പോൾ, ലോകമെമ്പാടും എല്ലാ വർഷവും ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനമായി (IDY) ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഐക്യരാഷ്ട്രസഭ കഴിഞ്ഞ വർഷം ഇന്ത്യൻ ഗവൺമെന്റിന്റെ നേതൃത്വത്തിൽ 2023 നെ 'ഇന്റർനാഷണൽ ഇയർ ഓഫ് മില്ലറ്റ്' ആയി പ്രഖ്യാപിക്കുകയും,അതോടൊപ്പം മറ്റ് 72 രാജ്യങ്ങളുടെ പിന്തുണ ലഭിക്കുകയും ചെയ്‌തു. 

CSIR ലാബിന്റെ 'ഇന്റർനാഷണൽ ഇയർ ഓഫ് മില്ലറ്റ്സ്-2023' ആഘോഷങ്ങളുടെ ഭാഗമായി CSIR-NPL മില്ലറ്റുകളെക്കുറിച്ചുള്ള ഡെസ്ക്ടോപ്പ് കലണ്ടർ 2023ന്റെ എക്സിബിഷൻ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഗവൺമെന്റിന്റെ സംരംഭങ്ങൾ ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിൽ മില്ലറ്റുകളുടെ ഉപഭോഗം പുനരുജ്ജീവിപ്പിക്കാനും കർഷകരുടെ വരുമാനം വർധിപ്പിക്കാനും പോകുന്നതെങ്ങനെയെന്ന് അദ്ദേഹം വിശദീകരിച്ചു. സംസ്‌കരണത്തിനുള്ള സാങ്കേതിക വിദ്യകളും യന്ത്രസാമഗ്രികളും വികസിപ്പിക്കുന്നതിലും മില്ലറ്റുകളിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങൾ വികസിപ്പിക്കുന്നതിലും നൈപുണ്യ വികസന മേഖലയിലും CSIRന്റെ, പ്രത്യേകിച്ച് CSIR-CFTRI, മൈസൂരിന്റെ ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു.

ഉയർന്ന പോഷകമൂല്യമുള്ള ധാന്യമാണ് തിനയെന്നും, ഉയർന്ന പ്രോട്ടീന്റെ അളവും സമീകൃത അമിനോ ആസിഡ് പ്രൊഫൈൽ കാരണം ധാന്യവിളകൾ ഗോതമ്പ്, അരി എന്നിവയേക്കാൾ പോഷകസമൃദ്ധമാണെന്നും, അറിയപ്പെടുന്ന ഡയബറ്റോളജിസ്റ്റും മെഡിക്കൽ പ്രൊഫഷണലുമായ ജിതേന്ദ്ര സിംഗ് സമ്മേളനത്തിൽ പറഞ്ഞു. മില്ലറ്റുകൾ വരൾച്ചയെ പ്രതിരോധിക്കുന്നതും, കുറഞ്ഞ ജല ആവശ്യങ്ങളുള്ളതും മോശം മണ്ണിലും മലയോര പ്രദേശങ്ങളിലും കൃഷി ചെയ്യാൻ സാധിക്കുന്നതുമായ സസ്യമാണെന്നും, അതിനാൽ ലോകത്തിലെ മിക്കവാറും എല്ലാ ഭൂമിശാസ്ത്രപരമായ ഭൂപ്രദേശങ്ങളിലും ഇത് ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നും മന്ത്രി അറിയിച്ചു. അവയിൽ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, മാംഗനീസ്, സിങ്ക് തുടങ്ങിയ ധാതുക്കളും ധാരാളമുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ, പ്രതിവർഷം 170 ലക്ഷം ടൺ മില്ലറ്റ് ഉത്പാദിപ്പിക്കുന്നുവെന്നതും ശ്രദ്ധിക്കേണ്ട ഒരു വസ്‌തുതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, ഇത് ഏഷ്യയുടെ 80 ശതമാനവും ആഗോള ഉൽപാദനത്തിന്റെ 20 ശതമാനവും ആയി കണക്കാക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഫ്ലോറികൾച്ചർ മിഷൻ ആരംഭിക്കാൻ അംഗീകാരം നൽകി അസം സർക്കാർ

English Summary: Millet food products will reduce Diabetes, obesity says Union Minister Jitendra Singh

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds