
വിറ്റാമിൻ ഘടകങ്ങൾ അടങ്ങിയ മിൽമയുടെ പുതിയ ഫോർട്ടിഫൈഡ് മിൽക്ക് വിപണിയിലെത്തി. പുതിയ പാക്കിങ്ങിൽ മെയ് ഒന്നുമുതലാണ് വിപണിയിൽ പാൽ ലഭ്യമായത്. ഫുഡ് സേഫ്‌റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാർഗനിർദേശമനുസരിച്ച വിറ്റാമിൻ എ, വിറ്റാമിൻ ഡി എന്നിവ ചേർത്തു പാലിനെ കൂടുതൽ പോഷക സമ്പുഷ്ടമാക്കിയാണ് പാൽ വിപണിയിൽ എത്തിക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവന്തപുരത്തും കോഴിക്കോടും മാത്രമാണ് ഫോർട്ടിഫൈഡ് മിൽക്ക് ലഭ്യമാകുക. മറ്റു ജില്ലകളിലും വൈകാതെ പാൽ ലഭ്യമാക്കും. മറ്റുപാലുകളിൽ നിന്ന് വിലയിൽ വ്യത്യാസമില്ലാതെയാണ് പാൽ ലഭ്യമാക്കുക .നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ് , ടാറ്റാ ട്രസ്റ്റ് , ദി ഇന്ത്യ ന്യൂട്രിഷൻ ഇനിഷ്യറ്റീവ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്
Share your comments