സംസ്ഥാനത്ത് ഉത്‌പാദിപ്പിക്കുന്ന കേരള ഫാം ഫ്രഷ് പഴങ്ങൾക്കും പച്ചക്കറികൾക്കും തറവിലയായി. ഉത്പാദനച്ചെലവിനൊപ്പം 20 ശതമാനം തുക കൂട്ടിയാണ് തറവില നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ പൈനാപ്പിളിന് മാത്രം അധികവില പറഞ്ഞിട്ടില്ല.
നവംബർ ഒന്നുമുതൽ തറവില നിലവിൽ വരും.
മരച്ചീനി മുതൽ ഏത്തപ്പഴവും പൈനാപ്പിളും വെളുത്തുള്ളിയും വരെ 16 ഇനങ്ങൾക്കാണ് തറവില. ഇതിൽ പൈനാപ്പിൾ, മരച്ചീനി എന്നിവയ്ക്കുള്ള തറവില കുറവാണെന്ന് കർഷകർ പറയുന്നു. പൈനാപ്പിളിന്റെ ഉത്‌പാദനച്ചെലവ് 15.79 രൂപയാവുമ്പോൾ തറവില 15 രൂപയാണ്.
സംഭരിക്കാനും സംസ്കരിക്കാനുമുള്ള പ്രയാസം കണക്കിലെടുത്താണ് ഈ രീതിയിൽ വില ക്രമീകരിച്ചത് എന്നാണ് കൃഷി വകുപ്പ് പറയുന്നത്. പക്ഷേ, ഇത് കർഷകർക്ക് ഗുണം ചെയ്യില്ല. മരച്ചീനിക്ക് 12 രൂപയാണ് തറവില. ഇതും അപര്യാപ്തമാണ്. അന്തിമമായി അംഗീകരിക്കാത്തതിനാൽ വില മാറ്റാനും സാധ്യതയുണ്ട്.
ഓരോ വർഷത്തേക്കുമാണ് തറവില. കൃഷി വകുപ്പ് തിരഞ്ഞെടുക്കുന്ന മാർക്കറ്റുകളിൽ, വിളകളുടെ സംഭരണവില തറവിലയേക്കാൾ കുറഞ്ഞാൽ വിലയിലെ വ്യത്യാസം കർഷകർക്ക് അക്കൗണ്ടിൽ നൽകും.
പോർട്ടലിൽ രജിസ്റ്റർ ചെയ്യണം
കർഷകർ വിതയ്ക്കുന്ന സീസണു മുമ്പായി കൃഷി വകുപ്പിൻറെ അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്മെൻറ് സിസ്റ്റം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. വിശദാംശങ്ങൾ പരിശോധിച്ച് കൃഷി അസിസ്റ്റന്റും കൃഷി ഓഫീസറും ചേർന്ന് രജിസ്ട്രേഷന് അംഗീകാരം നൽകുകും. കാർഷിക ഇൻഷുറൻസ് എടുത്തവരെ മാത്രമേ പരിഗണിക്കൂ.
മരച്ചീനി കിലോയ്ക്ക് ഉൽപ്പാദനച്ചെലവ് 9.58 രൂപ, തറവില 12 രൂപ, മൊത്തവ്യാപാര വില നിലവിൽ 22 രൂപ.
കുമ്പളങ്ങ കിലോയ്ക്ക് ഉൽപ്പാദനച്ചെലവ് 7 .13 രൂപ, തറവില 12 രൂപ, മൊത്തവ്യാപാര വില നിലവിൽ 22 രൂപ.
വെള്ളരി കിലോയ്ക്ക് ഉൽപ്പാദനച്ചെലവ് 6.66 രൂപ, തറവില 8 രൂപ, മൊത്തവ്യാപാര വില നിലവിൽ 19 രൂപ
പാവൽ കിലോയ്ക്ക് ഉൽപ്പാദനച്ചെലവ് 25.02 രൂപ, തറവില 16 രൂപ, മൊത്തവ്യാപാര വില നിലവിൽ 28 രൂപ
പടവലം കിലോയ്ക്ക് ഉൽപ്പാദനച്ചെലവ് 12.96 രൂപ, തറവില 16 രൂപ, മൊത്തവ്യാപാര വില നിലവിൽ 28 രൂപ
വള്ളിപ്പയർ കിലോയ്ക്ക് ഉൽപ്പാദനച്ചെലവ് 28.6 രൂപ, തറവില 34 രൂപ, മൊത്തവ്യാപാര വില നിലവിൽ 74 രൂപ
തക്കാളി കിലോയ്ക്ക് ഉൽപ്പാദനച്ചെലവ് 6.98 രൂപ, തറവില 8 രൂപ, മൊത്തവ്യാപാര വില നിലവിൽ 53 രൂപ
വെണ്ട കിലോയ്ക്ക് ഉൽപ്പാദനച്ചെലവ് 16.36 രൂപ, തറവില 20 രൂപ, മൊത്തവ്യാപാര വില നിലവിൽ 39 രൂപ
ക്യാബേജ് കിലോയ്ക്ക് ഉൽപ്പാദനച്ചെലവ് 9.39 രൂപ, തറവില 11 രൂപ, മൊത്തവ്യാപാര വില നിലവിൽ 29 രൂപ
ക്യാരറ്റ് കിലോയ്ക്ക് ഉൽപ്പാദനച്ചെലവ് 17.63 രൂപ, തറവില 21 രൂപ, മൊത്തവ്യാപാര വില നിലവിൽ 32 രൂപ
ഉരുളക്കിഴങ്ങ് കിലോയ്ക്ക് ഉൽപ്പാദനച്ചെലവ് 17 രൂപ, തറവില 20 രൂപ, മൊത്തവ്യാപാര വില നിലവിൽ 53 രൂപ
ബീൻസ് കിലോയ്ക്ക് ഉൽപ്പാദനച്ചെലവ് 23.55 രൂപ, തറവില 28 രൂപ, മൊത്തവ്യാപാര വില നിലവിൽ 73 രൂപ
ബീറ്റ്റൂട്ട് കിലോയ്ക്ക് ഉൽപ്പാദനച്ചെലവ് 17.29 രൂപ, തറവില 21 രൂപ, മൊത്തവ്യാപാര വില നിലവിൽ 32 രൂപ
വെളുത്തുള്ളി കിലോയ്ക്ക് ഉൽപ്പാദനച്ചെലവ് 115.45 രൂപ, തറവില 139 രൂപ, മൊത്തവ്യാപാര വില നിലവിൽ 200 രൂപ
കൈതച്ചക്ക കിലോയ്ക്ക് ഉൽപ്പാദനച്ചെലവ് 15.79 രൂപ, തറവില 15 രൂപ, മൊത്തവ്യാപാര വില നിലവിൽ 42 രൂപ
നേന്ത്രൻ കിലോയ്ക്ക് ഉൽപ്പാദനച്ചെലവ് 25.09 രൂപ, തറവില 30 രൂപ, മൊത്തവ്യാപാര വില നിലവിൽ 55 രൂപ
വയനാടൻ നേന്ത്രൻ കിലോയ്ക്ക് ഉൽപ്പാദനച്ചെലവ് 23.96 രൂപ, തറവില 24 രൂപ, മൊത്തവ്യാപാര വില നിലവിൽ 30 രൂപ
Share your comments