സംസ്ഥാനത്തെ റേഷൻകടകൾ എടിഎം കൗണ്ടർ (ATM Counter) ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളോട് കൂടി നവീകരിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി ജി.ആർ അനിൽ. നവീകരിച്ച ചേർപ്പ് സപ്ലൈകോ സൂപ്പർമാർക്കറ്റിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ബന്ധപ്പെട്ട വാർത്തകൾ: കാര്‍ഷിക മേഖലയില്‍ നൂതന കാര്‍ഷിക സംരംഭങ്ങള്‍ ആരംഭിക്കുന്നത്തിനു കൃഷിവകുപ്പിൻ്റെ സഹായം
ഏറ്റവും ഗുണമേൻമയുള്ള ഭക്ഷ്യ സാധനങ്ങളാണ് സപ്ലൈക്കോ ഔട്ട്ലെറ്റുകളിലൂടെ വിൽപന നടത്തുന്നത്. 13 ഇനം സബ്സിഡി സാധനങ്ങൾ വില വർധിപ്പിക്കാതെയാണ് ദീർഘകാലമായി സപ്ലൈക്കോ വിതരണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒട്ടാകെ തെരുവിൽ കഴിയുന്നവർക്ക് ഉൾപ്പെടെ ഒരു ലക്ഷത്തോളം റേഷൻ കാർഡുകൾ ഉടൻ തന്നെ താലൂക്ക് സപ്ലൈ ഓഫീസുകൾ വഴി വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിചേർത്തു.
ഒരു ലക്ഷം മുൻഗണനാ കാർഡുകൾ വിതരണം ചെയ്യുമെന്ന് മന്ത്രി
സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഒരു ലക്ഷം മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്യുമെന്ന് മന്ത്രി അഡ്വ.ജി. ആർ.അനിൽ പറഞ്ഞു. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ ആരംഭിച്ച സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
മുൻഗണനാ കാർഡുകൾ അനർഹരുടെ കൈയിൽനിന്ന് തിരിച്ചെടുത്ത് അർഹരായവർക്ക് നൽകുന്നതിനുള്ള നടപടികൾ തുടരുകയാണ്. അർഹരായ ഒരു ലക്ഷം ആളുകൾക്ക് കൂടി മുൻഗണനാ കാർഡുകൾ നൽകുന്നതോടെ രണ്ടര ലക്ഷം മുൻഗണനാ കാർഡുകളുടെ വിതരണം പൂർത്തിയാകും.
അനർഹരെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളും പങ്കാളികളാകണം. റേഷൻ കടകളിലെ ലിസ്റ്റുകൾ പരിശോധിച്ച് ചർച്ച നടത്തണമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ സംവിധാനങ്ങൾ സുതാര്യമായി പ്രവർത്തിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. സംസ്ഥാനത്തെ താലൂക്ക്, ജില്ലാ സപ്ലൈ ഓഫീസുകൾ ഇ - ഓഫീസുകളാക്കി മാറ്റും. ആയിരം റേഷൻ കടകൾ സ്മാർട്ടാക്കി മാറ്റും. പൊതുജനങ്ങൾക്ക് ഓഫീസുകളിൽ എത്താതെ ഓൺലൈനായി പരാതികൾ സമർപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ:
വിശപ്പ് രഹിത കേരളം എന്ന സർക്കാർ ലക്ഷ്യത്തിന് കരുത്താകുകയാണ് സുഭിക്ഷ ഹോട്ടലുകൾ. നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി 46 കേന്ദ്രങ്ങളിൽ സുഭിക്ഷ ഹോട്ടലുകൾ ആരംഭിക്കും.
20 രൂപയ്ക്ക് ഊണ് നൽകുമ്പോൾ പണം നൽകാൻ ഇല്ലാത്തവർക്കും ഭക്ഷണം നൽകാനുള്ള സംവിധാനം ജനപ്രതിനിധികളും സന്നദ്ധസേനകളും സംയുക്തമായി സുഭിക്ഷ ഹോട്ടലുകളിൽ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: Bank Alert! ഐസിഐസിഐ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചു
റോജി എം ജോൺ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയായി. അങ്കമാലി നഗരസഭ അധ്യക്ഷൻ റെജി മാത്യു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി, വൈസ് പ്രസിഡന്റ് എം.ഒ ജോർജ്, ജില്ലാ സപ്ലൈ ഓഫീസർ പി. ആർ ശാന്തി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്.
Share your comments