പാലക്കാട്: ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ കേരളാ ചിക്കന്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ഡിസംബര്‍ മൂന്ന്) രാവിലെ 10 ന് തൃത്താല മേഴത്തൂര്‍ റീജന്‍സി ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റജീന അധ്യക്ഷയാവുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി വിശിഷ്ടാതിഥിയാവും. മൃഗസംരക്ഷണം, കുടുംബശ്രീ പ്രൊഗ്രാം ഓഫീസറും കുടുബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി സി.ഇ.ഒയുമായ ഡോ. എ. സജീവ് കുമാര്‍ പദ്ധതി അവതരണം നടത്തും. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കോഴിയിറച്ചിയുടെ ആവശ്യകത പരിഗണിച്ച് ഗുണമേന്മയേറിയ കോഴിയിറച്ചി മിതമായ നിരക്കില്‍ സംസ്ഥാനത്ത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.എസ് മനോജ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ സുധാകരന്‍, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കുടുംബശ്രീ ഗവേര്‍ണിംഗ് ബോഡി അംഗവുമായ മരുതി മുരുരുകന്‍, തൃത്താല, തിരുമിറ്റക്കോട്, പട്ടിത്തറ, നാഗലശ്ശേരി, ചാലിശ്ശേരി, പരുതൂര്‍, ആനക്കര, കപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ ജയ, ടി. സുഹറ, പി. ബാലന്‍, വി.വി ബാലചന്ദ്രന്‍, എ.വി സന്ധ്യ, എ.പി.എം സക്കറിയ, കെ. മുഹമ്മദ്, ഷറഫുദ്ദീന്‍ കളത്തില്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ കുഞ്ഞുണ്ണി, തൃത്താല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. കൃഷ്ണകുമാര്‍,
ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീ 'കേരള ചിക്കൻ' വിറ്റുവരവ് 75 കോടി കവിഞ്ഞു; പദ്ധതി നാല് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കും
തൃത്താല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ശ്രീനിവാസന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അനു വിനോദ്, വി.പി ഷാനിബ, കമ്മുക്കുട്ടി എടത്തോള്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി കുബ്ര ഷാജഹാന്‍, തൃത്താല ഗ്രാമപഞ്ചാത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. അരവിന്ദാക്ഷന്‍, തൃത്താല ഗ്രാമപഞ്ചാത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.വി സബിത, തൃത്താല ഗ്രാമപഞ്ചാത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി. ദീപ, തൃത്താല ഗ്രാമപഞ്ചാത്ത് അംഗം ജയന്തി വിജയകുമാര്‍, കേരള ചിക്കന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ആര്‍.സരിത, തൃത്താല സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സുജിത ജയപ്രകാശ് എന്നിവര്‍ പങ്കെടുക്കും.
Share your comments