പ്രതിരോധ മന്ത്രാലയത്തിലെ വിവിധ തസ്തികകളിലുള്ള ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. സബ് ഡിവിഷണൽ ഓഫീസർ ഉൾപ്പടെയുള്ള തസ്തികകളിലാണ് ഒഴിവുള്ളത്. ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, സബ് ഡിവിഷണൽ ഓഫീസർ, ഹിന്ദി ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലായി 97 ഒഴിവുകളുണ്ട്. നിശ്ചിത യോഗ്യതയുള്ളവർക്ക് പൂരിപ്പിച്ച അപേക്ഷ പോസ്റ്റലായി അയക്കാം.
ഹോമിയോ ഫാർമസിസ്റ്റ്, അധ്യാപകർ, എന്നീ തസ്തികകളിൽ ഒഴിവുകൾ
ഒഴിവുകളുടെ വിശദാംശങ്ങൾ
ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ- 7 ഒഴിവുകൾ
സബ് ഡിവിഷണൽ ഓഫീസർ- 89 ഒഴിവുകൾ
ഹിന്ദി ടൈപ്പിസ്റ്റ്- 1 ഒഴിവ്
എന്നിങ്ങനെയാണ് ഒഴിവുകൾ
വിദ്യാഭ്യാസ യോഗ്യത
ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ- ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷിലുള്ള ബിരുദാനന്തര ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.
മറ്റ് തസ്തികകൾ- പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
സെൻട്രൽ റെയിൽവേയിലെ വിവിധ ഒഴിവുകളിൽ നിയമനം നടത്തുന്നു
പ്രായപരിധി
ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ- 18 വയസു മുതൽ 30 വയസു വരെ
മറ്റ് തസ്തികകൾ- 18 മുതൽ 27 വയസു വരെ
അവസാന തീയതി
ജനുവരി 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 97 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവരെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി നിയമിക്കും.
അപേക്ഷകൾ അയക്കേണ്ട വിധം
വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്തതിന് ശേഷം പൂരിപ്പിച്ച അപേക്ഷ Principal Director, Defence Estates, Southern Command, Near ECHS Polyclinic, Kodhwa Road, Pune- 411040 എന്ന വിലാസത്തിലേക്ക് അയക്കുക.
Share your comments