ആലപ്പുഴ: സമ്മിശ്ര പച്ചക്കറി കൃഷി വഴി മികച്ച വരുമാനമാർഗം ഉറപ്പാക്കി അരൂരിലെ തൊഴിലുറപ്പ് തൊഴിലാളികൾ. അരൂർ മൂന്നാം വാർഡിലെ ശ്രീലക്ഷ്മി ഗ്രൂപ്പാണ് സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരേക്കറിൽ സമ്മിശ്ര പച്ചക്കറികൃഷി നടത്തി മികച്ച വിളവ് നേടിയത്.
ചീര, വെണ്ട, വഴുതന, തക്കാളി, പയർ, മത്തൻ, കുക്കുമ്പർ, കപ്പ തുടങ്ങിയവയും തീറ്റപ്പുല്ലുമാണ് പ്രധാനമായും കൃഷി ചെയ്തിരിക്കുന്നത്. കൃഷിക്കാവശ്യമായ വിത്തുകൾ കൃഷി ഭവനിൽ നിന്നും നഴ്സറികളിൽ നിന്നുമാണ് ശേഖരിച്ചത്. വിത്ത് നടീൽ, പരിപാലനം അടക്കമുള്ളവയിൽ ആവശ്യമായ സഹായം കൃഷിഭവൻ വഴി നൽകിയിരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ചീര കൃഷി ചെയ്യുന്ന തുടക്കക്കാര്‍ അറിയാൻ
പരീക്ഷണാടിസ്ഥാനത്തിൽ കരനെൽ, ചോളം തുടങ്ങിയവയും കൃഷി ചെയ്തിരുന്നെങ്കിലും വിജയിച്ചില്ല. തുടർന്നാണ് സമ്മിശ്ര കൃഷി നടത്തിയത്. തുടർന്നും കൂടുതൽ വിപുലമായ രീതിയിൽ കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇവർ.
Alappuzha: Employment-guaranteed workers in Arur have ensured better income through mixed vegetable farming. Sreelakshmi Group of Arur 3rd Ward, included in the Subhiksha Kerala project, cultivated mixed vegetables on one acre and got a good yield.
Spinach, ladies' finger, brinjal, tomato, lentil, melon, cucumber, tapioca etc. and fodder grass are cultivated. The seeds required for cultivation were collected from Krishi Bhavan and nurseries. Necessary help in seed planting and maintenance was provided through Krishi Bhavan.
Rice and corn were also cultivated on an experimental basis but were unsuccessful. Then mixed farming was done. They are preparing to continue farming in a more extensive manner.
Share your comments