<
  1. News

ജിത്തു അജയ് മാതൃകാ കുട്ടിക്കര്‍ഷകന്‍

ആറ്റിങ്ങല്‍ ഗവ. ബോയ്‌സ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രണ്ടാംവര്‍ഷ അഗ്രിക്കള്‍ച്ചര്‍ വിദ്യാര്‍ഥിയായ ജിത്തു അജയിന് കൃഷി കുട്ടിക്കളിയല്ല. പഴയ തലമുറയ്ക്കും വളര്‍ന്നുവരുന്ന തലമുറയ്ക്കും കൃഷിയുടെ പ്രാധാന്യം ഒരുപോലെ മനസ്സിലാക്കി കൊടുക്കുകയാണ് ഈ കുട്ടിക്കര്‍ഷകന്‍. കൃഷിയോടുള്ള ഈ താത്പര്യമാണ് 2016-17 ലെ മികച്ച കര്‍ഷക വിദ്യാര്‍ഥിക്കുള്ള ഇന്‍ഫാമിന്റെ പുരസ്‌കാരം ജിത്തുവിന് നേടിക്കൊടുത്തത്. പച്ചക്കറി കൃഷിയിലും കരനെല്‍ കൃഷിയിലും നേട്ടം കൈവച്ചിരിക്കുകയാണ് ഈ കുട്ടിക്കര്‍ഷകന്‍. പാട്ടത്തിനെടുത്ത അരയേക്കര്‍ ഭൂമിയില്‍ കരനെല്ലും കുടുംബസ്വത്തായ രണ്ടേക്കറില്‍ തക്കാളി, വഴുതന,

KJ Staff

ആറ്റിങ്ങല്‍ ഗവ. ബോയ്‌സ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രണ്ടാംവര്‍ഷ അഗ്രിക്കള്‍ച്ചര്‍ വിദ്യാര്‍ഥിയായ ജിത്തു അജയിന് കൃഷി കുട്ടിക്കളിയല്ല. പഴയ തലമുറയ്ക്കും വളര്‍ന്നുവരുന്ന തലമുറയ്ക്കും കൃഷിയുടെ പ്രാധാന്യം ഒരുപോലെ മനസ്സിലാക്കി കൊടുക്കുകയാണ് ഈ കുട്ടിക്കര്‍ഷകന്‍. കൃഷിയോടുള്ള ഈ താത്പര്യമാണ് 2016-17 ലെ മികച്ച കര്‍ഷക വിദ്യാര്‍ഥിക്കുള്ള ഇന്‍ഫാമിന്റെ പുരസ്‌കാരം ജിത്തുവിന് നേടിക്കൊടുത്തത്. പച്ചക്കറി കൃഷിയിലും കരനെല്‍ കൃഷിയിലും നേട്ടം കൈവച്ചിരിക്കുകയാണ് ഈ കുട്ടിക്കര്‍ഷകന്‍.

പാട്ടത്തിനെടുത്ത അരയേക്കര്‍ ഭൂമിയില്‍ കരനെല്ലും കുടുംബസ്വത്തായ രണ്ടേക്കറില്‍ തക്കാളി, വഴുതന, കത്തിരി, പയര്‍, അമര, വെണ്ട, ചീര, പടവലം, പാവല്‍, വിവിധയിനം മുളക്, വാഴ, കിഴങ്ങ് എന്നിവയും ജാതി, ഗ്രാമ്പൂ, ഇഞ്ചി, കച്ചോലം, മഞ്ഞള്‍, കാപ്പി, നിരവധി ഫലവൃക്ഷങ്ങള്‍, ഔഷധസസ്യങ്ങള്‍, ആട്, പശു, കോഴി, വാത്ത, താറാവ്, മുയല്‍ വെറ്റിലക്കൃഷി തുടങ്ങി ഒരു സമ്മിശ്രകൃഷിരീതിയാണ് ഈ കുട്ടിക്കര്‍ഷകന്റെ വീട്ടിലെത്തിയാല്‍ കാണാന്‍ കഴിയുക.

പൂര്‍ണമായും ജൈവരീതിയിലാണ് കൃഷി. ജൈവവളങ്ങളും ജൈവ കീടനാശിനികളുമാണ് ഉപയോഗിക്കുന്നത്. ട്രൈക്കോഡെര്‍മ, മൈക്കോറൈസ, ഫിറമോണ്‍ ട്രാപ്പ്, ഫിഷ് അമിനോ ആസിഡ്, എഗ് അമിനോ ആസിഡ്, ഗുണപ്ജലം മുതലായവ വളര്‍ച്ചാ ത്വരകങ്ങളും ജൈവകീട നിയന്ത്രണമാര്‍ഗങ്ങളും ചകിരിച്ചോറ് കമ്പോസ്റ്റ് മുതലായ ജൈവവളങ്ങളും ജിത്തു തന്നെ വീട്ടില്‍ ഉണ്ടാക്കുകയും ചെയ്യുന്നു. സ്വന്തമായി കൃഷിക്ക് ഉപയോഗിക്കുകന്നതിനു പുറമെ ഇവയുടെ വില്പനയും നടത്തുന്നുണ്ട്. ട്രാക്ടര്‍, ബ്രഷ് കട്ടര്‍ ചെയിന്‍സ, ഗാര്‍ഡന്‍ ടില്ലര്‍, പവര്‍ ടില്ലര്‍, തെങ്ങുകയറ്റ യന്ത്രം മുതലായവ പ്രവര്‍ത്തിപ്പിക്കാനുള്ള പരിശീലനം കിട്ടിയിട്ടുള്ള ജിത്തു കൃഷിക്കായി ഇവ ഉപയോഗിക്കുകയും താത്പര്യമുള്ളവര്‍ക്ക് പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നു. ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ പുളിമാത്ത് കൃഷിഭവന്റെ കീഴിലുള്ള ഇക്കോ ഷോപ്പ് വഴിയാണ് വില്‍ക്കുന്നത്.

പുളിമാത്ത് കൃഷി ഓഫീസര്‍ ദീപ്തി വരദനും അധ്യാപകരും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നു. പഴയ തലമുറകളിലെ കൃഷിരീതിയും പുതിയ കാര്‍ഷിക വിജ്ഞാനവുമാണ് ജിത്തു ഇഷ്ടപ്പെടുന്നത്. നനയ്ക്കാനായി തുള്ളിനനയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിലാണ് ചെടികള്‍ക്ക് വളം നല്‍കുന്നത്. അതിനാല്‍ ആവശ്യമായ മൂലകങ്ങള്‍ ചെടികള്‍ക്ക് നല്‍കുവാനും സാമ്പത്തികനഷ്ടം വരുത്താതെ കൃഷിചെയ്യാനും കഴിയുന്നുണ്ട്. തന്റെ ഈ പ്രവര്‍ത്തനത്തിലൂടെ പുതിയ തലമുറയിലെ ഒരുപാടുപേരെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ജിത്തു പറയുന്നു. വിഷരഹിത പച്ചക്കറി ഉല്പാദിപ്പിച്ച് നാടിനെ രോഗങ്ങളില്‍ നിന്നും രക്ഷിക്കുകയെന്ന ദൗത്യമാണ് തനിക്കുള്ളതെന്ന് ജിത്തു പറയുന്നു.

സ്‌കൂളില്‍ കൃഷിക്കായി രൂപീകരിച്ച ഹരിത ക്ലബ്ബിലും ജിത്തു അംഗമാണ്. വീട്ടിലെ കൃഷിയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. നനയ്ക്കാനായി വീട്ടില്‍ ഏത് കടുത്ത വേനലിലും വറ്റാത്ത പ്രകൃതിദത്ത കുളവുമുണ്ട്. കീടനിയന്ത്രണത്തിനായി പുകയിലക്കഷായം, വേപ്പെണ്ണ മിശ്രിതം എന്നിവ ഉപയോഗിക്കുന്നു. ബയോഗ്യാസ് പ്ലാന്റും വീട്ടിലുണ്ട്.

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ ബിജുഭവനില്‍ എസ്. അജയകുമാറിന്റെയും ബിജുമോളുടെയും മകനാണ് ജിത്തു അജയ്. കുട്ടിക്കാലം മുതല്‍തന്നെ കൃഷിയില്‍ താല്പര്യമുള്ള ജിത്തു പഠനം കഴിഞ്ഞാല്‍ അച്ഛമ്മയോടൊപ്പം പാടത്താണ്. കൃഷിയെ ഒരു വരദാനമായി കണ്ട് പുതുതലമുറയ്ക്ക് വാഗ്ദാനമാകുന്നു ജിത്തുവെന്ന വിദ്യാര്‍ഥി കര്‍ഷകന്‍.
- ധന്യ എം.ടി.

English Summary: model farmer jithu ajay

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds