-
-
News
മോഹൻലാലിന്റെ ജൈവകൃഷി; അഭിനന്ദനവുമായി കൃഷിമന്ത്രി വി എസ് സുനിൽകുമാർ
സംസ്ഥാന കൃഷിവകുപ്പിന്റെ ജീവനി- നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന ജനകീയ പദ്ധതിയുടെ പ്രചാരണാർത്ഥം ചിത്രീകരിച്ച പരസ്യ ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ ആയിരുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ വെളിപ്പെടുത്തി. ''മോഹൻലാൽ ആ പരസ്യചിത്രത്തിൽ അഭിനയിക്കുക മാത്രമല്ല, അദ്ദേഹം തന്നെ തന്റെ കാർഷിക പ്രവർത്തനങ്ങളിലൂടെ പദ്ധതിയുടെ ഭാഗമായി മാറുകയാണ് ചെയ്തത്. ശ്രീ. മോഹൻലാലിനേപ്പോലെ, നമ്മുടെ പ്രിയപ്പെട്ട ചലചിത്ര താരങ്ങളായ ശ്രീ. മമ്മൂട്ടി, ശ്രീ. ജയറാം, കാളിദാസ് ജയറാം, ശ്രീ.ശ്രീനിവാസൻ, ശ്രീ. അനൂപ് ചന്ദ്രൻ, സംവിധായകൻ ശ്രീ. സത്യൻ അന്തിക്കാട്, തുടങ്ങി സിനിമാ മേഖലയിലെ നിരവധി പേർ സ്വന്തം പുരയിടത്തിൽ പച്ചക്കറി കൃഷി ചെയ്യുന്ന വിവരം അറിയാൻ കഴിഞ്ഞു. ശ്രീമതി. ആശാ ശരത്, ശ്രീമതി. കുക്കു പരമേശ്വരൻ, ശ്രീമതി. മഞ്ജു പിള്ള തുടങ്ങി സിനിമാരംഗത്തെ ധാരാളം വനിതകളും കാർഷിക മേഖലയിൽ സജീവമായി ഇടപെടുന്നുണ്ട്.
കൊച്ചി: മലയാളത്തിന്റെ ജനപ്രിയ താരം മോഹൻലാൽ കഴിഞ്ഞ ദിവസം തന്റെ വീട്ടുവളപ്പിലെ ജൈവ കൃഷിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയും ആരാധകരും ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ
മോഹൻലാലിന്റെ പരിശ്രമത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് കൃഷി മന്ത്രി വി എസ് സുനിൽകുമാർ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹൻലാലിന്റെ ഈ പരിശ്രമത്തെ മന്ത്രി അഭിനന്ദിച്ചത്. The minister lauded Mohanlal's efforts on his Facebook page.താരത്തിന്റെ ഈ പ്രവർത്തി മറ്റുള്ളവർക്കും പ്രചോദനമാകും എന്നതിൽ സംശയമില്ല എന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന കൃഷിവകുപ്പിന്റെ ജീവനി- നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന ജനകീയ പദ്ധതിയുടെ പ്രചാരണാർത്ഥം ചിത്രീകരിച്ച പരസ്യ ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ ആയിരുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ വെളിപ്പെടുത്തി. ''മോഹൻലാൽ ആ പരസ്യചിത്രത്തിൽ അഭിനയിക്കുക മാത്രമല്ല, അദ്ദേഹം തന്നെ തന്റെ കാർഷിക പ്രവർത്തനങ്ങളിലൂടെ പദ്ധതിയുടെ ഭാഗമായി മാറുകയാണ് ചെയ്തത്
ശ്രീ. മോഹൻലാലിനേപ്പോലെ, നമ്മുടെ പ്രിയപ്പെട്ട ചലചിത്ര താരങ്ങളായ ശ്രീ. മമ്മൂട്ടി, ശ്രീ. ജയറാം, കാളിദാസ് ജയറാം, ശ്രീ.ശ്രീനിവാസൻ, ശ്രീ. അനൂപ് ചന്ദ്രൻ, സംവിധായകൻ ശ്രീ. സത്യൻ അന്തിക്കാട്, തുടങ്ങി സിനിമാ മേഖലയിലെ നിരവധി പേർ സ്വന്തം പുരയിടത്തിൽ പച്ചക്കറി കൃഷി ചെയ്യുന്ന വിവരം അറിയാൻ കഴിഞ്ഞു. ശ്രീമതി. ആശാ ശരത്, ശ്രീമതി. കുക്കു പരമേശ്വരൻ, ശ്രീമതി. മഞ്ജു പിള്ള തുടങ്ങി സിനിമാരംഗത്തെ ധാരാളം വനിതകളും കാർഷിക മേഖലയിൽ സജീവമായി ഇടപെടുന്നുണ്ട്. കൃഷി വകുപ്പ് മന്ത്രി എന്ന നിലയിൽ വലിയ സന്തോഷവും സംതൃപ്തിയും നൽകുന്ന കാര്യമാണത്.'' ശ്രീ. മോഹൻലാലിനെ പോലെയുള്ളവരുടെ മഹത്തായ ഈ മാതൃക എല്ലാവർക്കും കൃഷിയിലേക്ക് ഇറങ്ങാൻ പ്രചോദനമാകട്ടെയെന്ന ആശംസകളോടെയാണ് മന്ത്രിയുടെ കുറിപ്പ് അവസാനിക്കുന്നത്. മോഹൻലാൽ തന്റെ കൊച്ചിയിലെ വീട്ടിലെ തൊടിയിൽ പച്ചക്കറികൾ നട്ടിരിക്കുന്നതും, അത് പരിചരിക്കുന്നതുമായ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:"മെഗാ"സമ്മാനം- കൃഷിയുപകരണങ്ങൾ
#Mohanlal#Kerala#Krishi#agriculture#Jeevani
English Summary: Mohanlal's organic farming; Congratulations to Agriculture Minister VS Sunilkumar-kjabsep2720
Share your comments