<
  1. News

മണ്‍സൂണ്‍ വൈകുന്നു, തൂത്തുക്കുടിയിലെ  ഉപ്പളം ഉടമകള്‍ ഹാപ്പിയാണ്

വടക്കു കിഴക്കന്‍ മണ്‍സൂണ്‍ വൈകുകയാണ്, കര്‍ഷകര്‍ കടുത്ത ആശങ്കയിലുമാണ്. എന്നാല്‍ മഴ വൈകുന്നതില്‍ സന്തോഷിക്കുന്നവരാണ് തൂത്തുക്കുടിയിലെ ഉപ്പളം ഉടമകള്‍.

Ajith Kumar V R

വടക്കു കിഴക്കന്‍ മണ്‍സൂണ്‍ വൈകുകയാണ്, കര്‍ഷകര്‍ കടുത്ത ആശങ്കയിലുമാണ്. എന്നാല്‍ മഴ വൈകുന്നതില്‍ സന്തോഷിക്കുന്നവരാണ് തൂത്തുക്കുടിയിലെ ഉപ്പളം ഉടമകള്‍. വാര്‍ഷിക ഉത്പ്പാദനമായ 21.25 ലക്ഷം ടണ്‍ എന്ന ടാര്‍ജറ്റിലേക്ക് ഈ കോവിഡ് കാലത്തും എത്തിപ്പെടാന്‍ കാലാവസ്ഥ വ്യതിയാനം ഉപകരിക്കുമെന്ന് ഉപ്പു നിര്‍മ്മാതാക്കള്‍ ആശ്വസിക്കുന്നു. മാര്‍ച്ച് അവസാന വാരം ലോക്ഡൗണ്‍ കാരണം അടച്ചിടേണ്ടിവന്ന പീക്ക് സീസണിലെ ഉത്പ്പാദനനഷ്ടം നികത്താനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് Small Scale salt Producers' Association Secretary A.R.A.S.Dhanapalan പറഞ്ഞു. Veppalodai, Tharuvaikulam, Ayyanarpuram, Muthaiahpuram, Mullakkaadu, Arumuganeri എന്നിവിടങ്ങളിലാണ് പ്രധാന ഉപ്പളങ്ങളുള്ളത്.

സാധാരണയായി സെപ്തംബറില്‍ ഉപ്പളങ്ങള്‍ പൂട്ടും. പിന്നീട് ജാനുവരി പകുതിവരെ സ്റ്റോക്കുചെയ്ത ഉപ്പ് വിറ്റഴിക്കുകയാണ് ചെയ്യുക. ഈ സമയം അയഡൈസേഷനും പാക്കിംഗും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുക. ഇത് ഉയര്‍ന്ന വില കിട്ടാന്‍ സൗകര്യമൊരുക്കുന്നു. ജാനുവരി -സെപ്തംബറാണ് പൊതുവെ ഉപ്പ് നിര്‍മ്മാണം നടക്കുക. ഉയര്‍ന്ന താപവും കാറ്റുമാണ് ഈ സമയം ലഭിക്കുക. 14 ലക്ഷം ടണ്‍ വില്‍പ്പന നടത്തി കഴിഞ്ഞു. ഇനി 7.5 ലക്ഷം ടണ്ണാണ് വില്‍പ്പനയ്ക്കായി ബാക്കിയുള്ളത്. ഉപ്പിന് ഉയര്‍ന്ന വില ലഭിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഗുണമേന്മ അനുസരിച്ച് 1200 മുതല്‍ 1700 രൂപവരെ ടണ്ണിന് വിലയുണ്ട്. മുന്‍കാലങ്ങളിലെ സാമ്പത്തിക ബാധ്യതകള്‍ കൂടി തീര്‍ക്കാന്‍ ഈ വര്‍ഷത്തെ ഉത്പ്പാദനവും വിലയും ഗുണമായി ഭവിച്ചെന്നും ഉടമകള്‍ പറയുന്നു. ഉപ്പളങ്ങളിലെ ജോലിക്കാരും കോവിഡ് കാലത്ത് സന്തോഷത്തിലാണ്. അപ്രതീക്ഷിതമായിരുന്നു ഈ വര്‍ഷത്തെ അധിക ദിന ജോലികള്‍.

sd

Monsoon delayed, salt producers and workers at Thoothukudi are a happy lot

The northeast monsoon is late and farmers are worried. But the salt pan owners in Thoothukudi are happy with the delay in the rains. The salt producers are reassured that climate change will help them to reach their target of 21.25 lakh tonnes per annum,Small Scale Salt Producers' Association secretary A.R.A.S. Dhanapalan said. Salt pans are established in Veppalodai, Tharuvaikulam, Ayyanarpuram, Muthaiahpuram, Mullakkaadu and Arumuganeri of Thoothukkudi district of Tamil Nadu.

The salt pans  usually close in September. The stock of salt is then sold until mid-January. During this off season, activities including iodization and packing will take place. This value addition helps them to get a higher price. Salt production generally takes place between January and September. High temperature and strong wind are available at this time. 14 lakh tonnes have already been sold, said Dhanapalan. The remaining 7.5 lakh tonnes are for sale. Another feature is that salt gets a higher price this year. Depending on the quality, the price ranges from Rs 1200 to Rs 1700 per tonne. The owners  say that this year's production and prices have been good enough to pay off past financial obligations. The workers at the salt pans were also happy during the Covid period. This year’s extra day jobs were unexpected, said Rajendran, a salt worker
English Summary: Monsoon delayed, salt producers and workers at Thoothukudi are a happy lot

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds