മണ്‍സൂണ്‍ കാലം കര്‍ഷകര്‍ക്കൊപ്പം -കൃഷി ജാഗരണും ഹലോ ആപ്പും കൈകോര്‍ക്കുന്നു
കൊറോണ മഹാമാരിയിൽ ലോകം നിശ്ചലമാകുകയും കീടാആക്രമണങ്ങളും കാലാവസ്ഥാവ്യതിയാനവും കാരണം കൃഷി ദുരന്തമായി മാറുകയും ചെയ്ത ഈ കാലത്തും, പ്രതീക്ഷ കൈവിടാതെ കാര്‍ഷിക രംഗത്ത് സജീവമാണ് നമ്മുടെ കര്‍ഷകര്‍. കര്‍ഷകരുടെ ദുരിതങ്ങള്‍ കാണാനും അവരെ സഹായിക്കാനും രാജ്യം പ്രതിജ്ഞാബദ്ധമാകേണ്ടതാണ്.
കൊറോണ മഹാമാരിയിൽ ലോകം നിശ്ചലമാകുകയും കീടാആക്രമണങ്ങളും കാലാവസ്ഥാവ്യതിയാനവും കാരണം കൃഷി ദുരന്തമായി മാറുകയും ചെയ്ത ഈ കാലത്തും, പ്രതീക്ഷ കൈവിടാതെ കാര്‍ഷിക രംഗത്ത് സജീവമാണ് നമ്മുടെ കര്‍ഷകര്‍. കര്‍ഷകരുടെ ദുരിതങ്ങള്‍ കാണാനും അവരെ സഹായിക്കാനും രാജ്യം പ്രതിജ്ഞാബദ്ധമാകേണ്ടതാണ്. ശരിക്കും അവരാണ് നമ്മുടെ അന്നദാതാക്കള്‍. അവര്‍ ഭക്ഷ്യ സുരക്ഷയുടെ താളം നിലനിർത്താനായി ദിനരാത്രം പണിയെടുക്കുകയാണ്. മണ്‍സൂണിനെ പ്രതീക്ഷയോടെ വരവേല്‍ക്കുന്ന കര്‍ഷകന് വര്‍ഷകാലം ഉത്സവകാലമാണ്. കൃത്യമായ അളവില്‍ മഴ കിട്ടിയാല്‍ നല്ല വിളവുണ്ടാകും. വിളവ് സമൃദ്ധികൊണ്ടുവരും.
ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മണ്‍സൂണ്‍ കാലത്ത് കർഷകർക്ക് പിന്തുണയേകി കൃഷിജാഗരണും ഹലോ ആപ്പും ചേർന്ന് "മൺസൂൺ 2020" എന്ന ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ്. മഴക്കാലവുമായി ബന്ധപ്പെട്ട കാർഷിക അറിവുകൾ, കർഷക വിജയഗാഥകൾ തുടങ്ങിയ ലേഖനങ്ങളും ഫോട്ടോകളും വീഡിയോകളും പരമാവധി സമൂഹത്തിലേക്ക് എത്തിക്കാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നു. കൃഷിയുടെ ഉന്നമനത്തിനായി കാർഷിക അറിവുകൾ പങ്കു വയ്ക്കുക എന്നതിനപ്പുറം ആഗോളതലത്തിൽ കർഷകർക്ക് പിന്തുണ നല്‍കാനും മുന്നോട്ടുള്ള ഓരോ കാൽവെപ്പിലും ആത്മവിശ്വാസം പകരാനും ഈ ഉദ്യമം സഹായകരമാകും.
ഈ ഉദ്യമത്തില്‍ പങ്കാളികളകാന്‍ ഏവരേയും ക്ഷണിക്കുന്നു. മണ്‍സൂണ്‍ ചിത്രങ്ങളും വീഡിയോകളും കൃഷി അറിവുകളും കര്‍ഷകരുടെ വിജയ കഥകളുമൊക്കെ പങ്കുവയ്ക്കുക ,മണ്‍സൂണ്‍ 2020 ല്‍ പങ്കാളിയാവൂ
English Summary: Monsoon season with farmers - Krishi Jagran and Hello App
Share your comments