രാജ്യത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ ഞായറാഴ്ച വിവിധ സംസ്ഥാനങ്ങളായ രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന എന്നിവയുടെ ബാക്കി ഭാഗങ്ങളിൽ മുന്നേറിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. കിഴക്കൻ ഉത്തർപ്രദേശിന്റെയും ദക്ഷിണ ബിഹാറിന്റെയും ഭാഗങ്ങൾ ഒഴികെ രാജ്യത്തുടനീളം ജൂലൈയിൽ മൺസൂൺ സാധാരണ നിലയിലായിരിക്കുമെന്ന് വെള്ളിയാഴ്ച IMD പറഞ്ഞിരുന്നു.
ജൂലൈ 8 ന്, മൺസൂൺ രാജ്യത്ത് മുഴുവൻ വ്യാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂണിൽ രാജ്യത്തെ 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ലഭിച്ച മഴയുടെ അളവ് കുറവായിരുന്നു. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക, ജാർഖണ്ഡ്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ മറ്റ് ചില സംസ്ഥാനങ്ങളിലും തെക്കുപടിഞ്ഞാറൻ മൺസൂൺ സീസണിന്റെ ആദ്യ മാസമായ ജൂണിൽ സാധാരണ മഴയേക്കാൾ കുറവാണ് ലഭിച്ചതെന്ന് കാലാവസ്ഥ അധികൃതർ പറഞ്ഞു.
2023 ജൂലൈയിൽ രാജ്യത്തുടനീളം ലഭിക്കുന്ന പ്രതിമാസ ശരാശരി മഴ സാധാരണമായിരിക്കാനാണ് സാധ്യതയെന്നും, എൽപിഎയുടെ 94 മുതൽ 106 ശതമാനം വരെ, മിക്കവാറും സാധാരണ നിലയിലായിരിക്കുമെന്ന് IMD ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു. എൽ നിനോ പ്രതിഭാസം, ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിന്റെ താപനം എന്നി പ്രതിഭാസങ്ങൾ ജൂലൈയിൽ വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. എൽ നിനോ മൺസൂൺ മഴയെ അടിച്ചമർത്തുന്നതായി അറിയപ്പെടുന്നു.
സമീപകാലത്തുണ്ടായ എൽ നിനോ വർഷങ്ങളിൽ ഭൂരിഭാഗം സമയത്തും ജൂണിലെ മഴ സാധാരണ പരിധിക്കുള്ളിൽ ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 25 വർഷങ്ങളിൽ 16 വർഷവും ജൂണിൽ മഴ സാധാരണ നിലയിലായിരുന്നില്ല, ജൂലൈയിൽ മഴ സാധാരണ നിലയിലാവുമെന്ന് അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: അവിവാഹിതർക്കുള്ള പെൻഷൻ പദ്ധതിയുമായി ഹരിയാന സർക്കാർ
Pic Courtesy: Pexels.com
Share your comments