കേരളത്തിൽ ജൈവവളമുപയോഗിച്ച് കൃഷിചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരുപാട് നഷ്ടം സഹിച്ചാണ് കര്‍ഷകര്‍ ജൈവകൃഷിയിലേക്ക് കടക്കുന്നത്. കുറഞ്ഞതോതിലുള്ള ഉത്പാദനം, പെട്ടെന്ന് കേടാവുക, വിലക്കൂടുതല്‍ തുടങ്ങിയവ ഇവയ്ക്കുണ്ടെങ്കിലും കര്‍ഷകര്‍ ഇവയെല്ലാം മറികടക്കുന്നുണ്ട്. കുറഞ്ഞതോതിലാണ് കൃഷിയെങ്കിലും ഇത്തരം കര്‍ഷകരുടെ എണ്ണം വര്‍ഷംതോറും കൂടിവരുന്നുണ്ട്. 2017-18 വര്‍ഷത്തില്‍ സംസ്ഥാനത്ത് 3,339 കര്‍ഷകരാണ് ജൈവകൃഷി ചെയ്തതെങ്കില്‍ 2018-19ല്‍ അവരുടെ എണ്ണം 4,768 ആയി ഉയര്‍ന്നു. തമിഴ്‌നാട് ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്. ജൈവവളം ഉപയോഗിക്കുന്ന ഭൂമിയുടെ വിസ്തൃതിയും വര്‍ധിച്ചിട്ടുണ്ട്.
ചെറിയതോതിലാണെങ്കിലും ജനങ്ങളുടെ മാറ്റം ഭാവിയിലെ വലിയ മാറ്റത്തിന്റെ മുന്നോടിയാവാം. താരതമ്യേന കുറഞ്ഞ എണ്ണം കര്‍ഷകരാണിപ്പോള്‍ ജൈവകൃഷിയിലേക്ക് തിരിഞ്ഞതെങ്കിലും ബോധവത്കരണത്തിലൂടെയും മറ്റും കൂടുതല്‍ കര്‍ഷകരെ ഈ രംഗത്തെത്തിക്കാമെന്ന് പ്രത്യാശിക്കാം.കൃഷിയുടെ ഉത്പാദനവേളയില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളും പഴവര്‍ഗങ്ങളില്‍ ഉപയോഗിക്കുന്ന കീട നാശിനികളും അര്‍ബുദത്തിന് കാരണമാകുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. രാസവസ്തുക്കളടങ്ങിയ പച്ചക്കറികള്‍ അര്‍ബുദം ഉണ്ടാക്കുന്നതിന്റെ അളവ് വളരെ കൂടുതലാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു
സംസ്ഥാനത്ത് ജൈവവളമുപയോഗിച്ച് കൃഷിചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നു
കേരളത്തിൽ ജൈവവളമുപയോഗിച്ച് കൃഷിചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Share your comments