<
  1. News

പോസ്റ്റ് ഓഫീസ് ആർഡിയിൽ ഇങ്ങനെ നിക്ഷേപിച്ചാൽ കൂടുതൽ ലാഭം

പോസ്റ്റ് ഓഫീസിൻറെ എല്ലാ പദ്ധതികളും ജനപ്രീതി നേടിയ പദ്ധതികളാണ്. പ്രത്യേകിച്ചും പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപങ്ങള്‍ (RD). പ്രതിമാസം 100 രൂപ മുതല്‍ പരിധിയില്ലാതെ ഇതിൽ നിക്ഷേപിക്കാം. അഞ്ച് വര്‍ഷം കഴിഞ്ഞുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ നിക്ഷേപമാണ്. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളില്‍ പലിശ വരുമാനത്തിന് അനുസരിച്ചാണ് ആദായം ലഭിക്കുക. എന്നാല്‍ പലിശയ്ക്കപ്പുറം ലാഭം നേടാന്‍ സഹായിക്കുന്ന ഒരു വഴിയെ കുറിച്ചാണ് വിശദമാക്കുന്നത്.

Meera Sandeep
Post Office RD
Post Office RD

പോസ്റ്റ് ഓഫീസിൻറെ എല്ലാ പദ്ധതികളും ജനപ്രീതി നേടിയ പദ്ധതികളാണ്. പ്രത്യേകിച്ചും പോസ്റ്റ് ഓഫീസ്  ആവര്‍ത്തന നിക്ഷേപങ്ങള്‍ (RD).  പ്രതിമാസം 100 രൂപ മുതല്‍ പരിധിയില്ലാതെ ഇതിൽ നിക്ഷേപിക്കാം.  അഞ്ച് വര്‍ഷം കഴിഞ്ഞുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ നിക്ഷേപമാണിത്. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളില്‍ പലിശ വരുമാനത്തിന് അനുസരിച്ചാണ് ആദായം ലഭിക്കുക. എന്നാല്‍ പലിശയ്ക്കപ്പുറം ലാഭം നേടാന്‍ സഹായിക്കുന്ന ഒരു  വഴിയെ കുറിച്ചാണ് വിശദമാക്കുന്നത്.  

ബന്ധപ്പെട്ട വർത്തകൾ: പോസ്റ്റ് ഓഫീസ്; നിങ്ങൾക്ക് പ്രതിമാസം 4950 രൂപ ലഭിക്കും, മുഴുവൻ വിവരങ്ങളും അറിയുക

18 വയസില്‍ മുകളില്‍ പ്രായമുള്ളവര്‍ക്ക് സ്വന്തം പേരിലും 10-18 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും നിക്ഷേപം നടത്താം. പോസ്റ്റ് ഓഫീസുകളില്‍ നിന്ന് ആദ്യ നിക്ഷേപം നടത്തി എളുപ്പത്തില്‍ പദ്ധതിയില്‍ ചേരാം. വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം. പദ്ധതിയിൽ ചേരുന്നതിനൊപ്പമോ പിന്നീടോ നോമിനിയെ ചേർക്കാനും സാധിക്കും. 

100 രൂപയില്‍ നിക്ഷേപം തുടങ്ങാം. 10ന്റെ ഗുണിതങ്ങളായി നിക്ഷേപം എത്ര തുക വരെയും ഉയര്‍ത്താം. തിരഞ്ഞെടുക്കുന്ന തുക അഞ്ച് വര്‍ഷ കാലം മുടങ്ങാതെ നിക്ഷേപിക്കണം. 5 വര്‍ഷത്തിന്റെ അധിക കാലാവധി നേടാന്‍ സാധിക്കും. ഇതുപ്രകാരം 10 വര്‍ഷം നിക്ഷേപിക്കാം. അക്കൗണ്ട് ആരംഭിച്ച തീയതിയിലാണ് എല്ലാ മാസത്തിലും നിക്ഷേപം നടത്തേണ്ടത്. നിക്ഷേപം പണമായോ ചെക്കായോ നടത്താം.

ബന്ധപ്പെട്ട വർത്തകൾ: പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി: 50,000 രൂപ നിക്ഷേപിച്ചു 3300 രൂപ പെൻഷൻ നേടാം

5.8 ശതമാനമാണ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ജൂലായ്- സെപ്റ്റംബര്‍ പാദത്തില്‍ പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപങ്ങളുടെ പലിശ നിരക്ക്.  എല്ലാ പാദത്തിലും പലിശ നിരക്ക് പുനപരിശോധിക്കും. പാദങ്ങളില്‍ അക്കൗണ്ടിന് മേല്‍ പലിശ കണക്കാക്കി വര്‍ഷത്തില്‍ പലിശ അനുവദിക്കും. പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിന് ആദായ നികുതിയിളവുകള്‍ ബാധകമല്ല. 1 വര്‍ഷത്തിന് ശേഷം നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കും. 50 ശതമാനം തുക വരെ നിക്ഷേപത്തില്‍ നിന്ന് പിന്‍വലിക്കാം. പിന്‍വലിക്കുന്ന തുകയ്ക്ക് മുകളില്‍ 1 ശതമാനം പിഴ ഈടാക്കും. 

ഈ പലിശ നിരക്ക് പ്രകാരം മാസത്തിൽ 5,000 രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 5 വർഷത്തിന് ശേഷം ലഭിക്കുന്ന തുക 3,48,480 രൂപയാണ്. 100 രൂപ മാസത്തിൽ നിക്ഷേപിക്കുന്നൊരാൾക്ക് അഞ്ച് വർഷത്തിന് ശേഷം ലഭിക്കുന്ന തുക 6,970 രൂപയാണ്. 970 രൂപ പലിശയായി ലഭിക്കും.  മാസത്തിൽ 500 രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 30,000 രൂപ കാലവധിയിൽ ലഭിക്കും. 4,849 രൂപ പലിശയായി ലഭിക്കും. ഇത് മാസത്തിൽ തുക അടയ്ക്കുമ്പോഴുള്ള ആദായമാണ്. മുൻകൂറായി നിക്ഷേപം നടത്തുന്നതിന് റിബേറ്റ് ലഭിക്കും. അത് ഇപ്രകാരമാണ്.

ബന്ധപ്പെട്ട വർത്തകൾ: പോസ്റ്റ് ഓഫീസ് നിക്ഷേപ സംരക്ഷണ പദ്ധതിയുടെ ഗുണങ്ങൾ

ആദായം 1 മാസത്തെയോ രണ്ട് മാസത്തെയോ പണം മുന്‍കൂറായി അടച്ചാല്‍ റിബേറ്റ് ലഭിക്കില്ല. 6 മാസം മുതല്‍ 11 മാസം വരെ പ്രീമിയം നേരത്തെയടച്ചാല്‍ 10 രൂപയ്ക്ക് 1 രൂപ നിരക്കില്‍ റിബേറ്റ് ലഭിക്കും. മാസ അടവിന്റെ 10 ശതമാനം റിബേറ്റ് ലഭിക്കും. മാസം 1,000 രൂപ അടവുള്ള നിക്ഷേപകന്‍ 6 മാസത്തെ നിക്ഷേപം നേരത്തെ അടച്ചാല്‍ 6000 രൂപയ്ക്ക് പകരം 100 രൂപ കുറച്ച് 5,900 അടച്ചാല്‍ മതിയാകും. 12 മാസത്തില്‍ കൂടുതല്‍ തുക തുക അടച്ചാല്‍ 10 രൂപയ്ക്ക് 4 രൂപ റിബേറ്റ് ലഭിക്കും. മാസ അടവിന്റെ 40 ശതമാനം ഇളവ് ലഭിക്കും. 12,000 രൂപ അടയ്‌ക്കേണ്ട സമയത്ത് 11,600 രൂപ അടച്ചാൽ മതിയാകും.

English Summary: More profit if you invest like this in Post Office RD

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds