കേരള ബാങ്കിലെ വിവിധ തസ്തികകളിലായുള്ള ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കും നിയമനം നടത്തുക. ആകെ 1200 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പബ്ലിക് സര്‍വീസ് കമ്മീഷന്‍ (PSC) സ്ഥിരം ജോലിക്കായി ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നത് വരെ ബാങ്കിൻറെ പ്രവർത്തനങ്ങൾ തുടരുന്നതിനുള്ള ഭാഗമായാണ് ഈ താത്ക്കാലിക നിയമനം.
എച്ച്‌ഡിഎഫ്‌സി ബാങ്കിലെ വിവിധ തസ്തികകളിലെ 1367 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പറഞ്ഞതുപ്രകാരം, ബാങ്കിലെ നാലിലൊന്ന് തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്. ജീവനക്കാരുടെ കുറവുള്ളതുകൊണ്ടും, പിഎസ്സി, റിക്രൂട്ട്മെന്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുന്നതുകൊണ്ടുമാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള താത്കാലിക നിയമനമെന്ന് അദ്ദേഹം പറഞ്ഞു. ബാങ്ക് ഇതിനകം റിക്രൂട്ട്മെന്റ് പിഎസ്സിക്ക് കൈമാറിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ഡയറക്ടര്‍ ബോര്‍ഡിന് ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രത്യേക ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി. അംഗീകൃത ഡ്രാഫ്റ്റ് പി.എസ്.സിക്ക് കൈമാറി. ഓരോ മാസവും ഓഫീസ് അറ്റന്‍ഡര്‍ മുതല്‍ മാനേജർ പോസ്റ്റിൽ വരെ വിവിധ തസ്തികകളിലായി 65-73 പേരുടെ വിരമിക്കലിന് ബാങ്ക് സാക്ഷ്യം വഹിക്കുന്നുണ്ട്. താത്കാലിക നിയമനങ്ങള്‍ നടത്തിയില്ലെങ്കില്‍ ഗുരുതരമായ പ്രതിസന്ധിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം (10.03.2022)
സംസ്ഥാനത്തിന്റെ സ്വന്തം ബാങ്ക് എന്ന് അറിയപ്പെട്ടിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (SBT) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി (SBI) ലയിച്ചതിനു പിന്നാലെയാണ് കേരള ബാങ്ക് രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചത്. എസ്.ബി.ഐ രാജ്യത്തെ ഒന്നാംനിര പൊതുമേഖലാ ബാങ്കിന്റെ ഭാഗമാകുന്നതോടെ സംസ്ഥാനത്തിന് അര്‍ഹമായ പരിഗണന ലഭിക്കില്ലെന്ന വാദമുയര്‍ത്തിയാണ് കേരള ബാങ്ക് രൂപീകരണ നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്.
സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ കൂട്ടിച്ചേര്‍ത്താണ് കേരള ബാങ്ക് രൂപീകരിച്ചത്. പ്രൈമറി, ജില്ലാ, സംസ്ഥാന തലങ്ങളിലാണ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ കൂട്ടിച്ചേര്‍ത്താണ് കേരള ബാങ്കിന്റെ രൂപീകരണം.
Share your comments