നോര്‍വെയിലെ സ്വാല്‍ബാഡില്‍ ഇരുന്നൂറിലധികം കാലമാനുകൾ ചത്തൊടുങ്ങിയാതായി റിപ്പോര്‍ട്ട്. കാലാവസ്ഥ വ്യതിയാനവും ഭക്ഷ്യക്ഷാമവുമാണ് ഇത്രയും റെയിന്‍ ഡിയറുകള്‍ ചത്തൊടുങ്ങാന്‍ കാരണമായതെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
ഉത്തരധ്രുവത്തിലെ കലമാന്‍ വിഭാഗത്തില്‍പ്പെട്ട അപൂര്‍വ ജീവിവര്‍ഗമായ റെയിന്‍ഡിയറുകള്‍ കൂട്ടത്തോടെ ചത്തത് ഗവേഷകരില്‍ ആശ്ചര്യ മുളവാക്കിയിരിക്കുകയാണ്.ഡിസംബര്‍ മാസത്തില്‍ സ്വാല്‍ബാര്‍ഡില്‍ പെയ്ത കനത്ത മഴയാണ് ദുരന്തത്തിന് ഇടയാക്കിയത്.മഴയെതുടര്‍ന്ന് റെയിന്‍ഡിയറുകള്‍ക്ക് ഭക്ഷണം കണ്ടെത്താന്‍ സാധിക്കാതെയായി. ഇതാണ് അവയുടെ കൂട്ടമരണത്തിനിടയാക്കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചെറിയ കാലാവസ്ഥ വ്യതിയാനം വന്യമൃഗങ്ങളെ എങ്ങനെ ബാധിക്കുമെന്നതിന്റെ ഉദാഹരണമാണ് ഈ സംഭവമെന്നും ഗവേഷകർ പറഞ്ഞു .
Share your comments