- മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിലെ മാഞ്ചിരി ആദിവാസി കോളനി നിവാസികൾക്കുള്ള സഞ്ചരിക്കുന്ന റേഷൻ കടയുടെ ഉദ്ഘാടനവും, റേഷൻ കാർഡുകളുടെ വിതരണവും, സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അവതരിപ്പിക്കുന്ന "ചോലനായ്ക്കർ അന്നം തേടി "എന്ന ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ കർമ്മവും ഭക്ഷ്യ -പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. സംസ്ഥാനത്ത് 1,82,172 കുടുംബങ്ങൾക്കാണ് പുതിയ റേഷൻ കാർഡുകൾ നൽകിയത്. സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ ആരംഭിച്ചിട്ടുണ്ട്. ആദിവാസി കുടുംബങ്ങൾക്കു റേഷൻ സാധനങ്ങൾ ഊരുകളിൽ എത്തിച്ചു നൽകും. കൂടാതെ റേഷൻ കാർഡിലുള്ള മുഴുവൻ വിഹിതവും കിട്ടിയെന്നു ഉറപ്പു വരുത്തും. എന്നും മന്ത്രി ചടങ്ങിൽ വ്യക്തമാക്കി.
- ആറന്‍മുളയിലും സുഭിക്ഷാ ഹോട്ടല്‍ ആരംഭിച്ചു; എല്ലാ നിയോജകമണ്ഡലത്തിലും സുഭിക്ഷാ ഹോട്ടല്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും സുഭിക്ഷാ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആറന്മുള നിയോജകമണ്ഡലത്തിലെ സുഭിക്ഷ ഹോട്ടല്‍ കളക്ടറേറ്റ് കാന്റീന്‍ കെട്ടിടത്തില്‍ ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ചതോടയാണ് അഞ്ച് മണ്ഡലത്തിലും സുഭിഷ ഹോട്ടല്‍ യാഥാര്‍ത്ഥ്യമായത്.ഇന്നലെ വൈകിട്ട് കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ കുടുംബക്ഷേമ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങിന് നഗരസഭാധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ആറന്മുള മണ്ഡലത്തിലെ സുഭിക്ഷാ ഹോട്ടല്‍ കളക്ടറേറ്റ് വളപ്പില്‍ പ്രവര്‍ത്തിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും മാതൃകാപരമായ ഭക്ഷണശാലയായി ഇത് പ്രവര്‍ത്തിക്കണമെന്നും ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ജില്ലാ കളക്ടര്‍ ഡോ ദിവ്യ. എസ്. അയ്യര്‍ പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: E-shram കാർഡ് ഉടമകൾക്ക് സന്തോഷവാർത്ത: വലിയ ആനുകൂല്യങ്ങൾ ലഭിക്കുന്നു
- ഓപ്പറേഷന്‍ മത്സ്യയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗം 111 മീന്‍ കടകളില്‍ പരിശോധനകള്‍ നടത്തുകയും 22 സര്‍വെയലന്‍സ് സാമ്പിളുകള്‍ പരിശോധനയ്ക്കായി തിരുവനന്തപുരം ഗവ. അനലറ്റിക്കല്‍ ലാബിലേക്ക് അയച്ചു. പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട മീന്‍ മാര്‍ക്കറ്റുകളായ കുമ്പഴ, കടയ്ക്കാട്, തിരുവല്ല എന്നിവിടങ്ങളിലും മീന്‍ കടകളിലുമായി 23 മീനുകളില്‍ ഫോര്‍മാലിന്‍, അമോണിയ കിറ്റ് പരിശോധന നടത്തി. കിറ്റ് പരിശോധനയില്‍ ഫോര്‍മാലിന്‍, അമോണിയ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയില്ല. മറയൂര്‍ ശര്‍ക്കരയുടെ പരിശോധനയുമായി ബന്ധപ്പെട്ട് ജില്ലയില്‍ 20 ഇടങ്ങളില്‍ പരിശോധന നടത്തി. 8 സര്‍വെയലന്‍സ് സാമ്പിളുകള്‍ പരിശോധനയ്ക്കായി തിരുവനന്തപുരം ഗവ. അനലറ്റിക്കല്‍ ലാബിലേക്ക് അയച്ചു. ഷവര്‍മ പരിശോധനയുമായി ബന്ധപ്പെട്ട് ജില്ലയില്‍ 48 സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും 16 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 10 കിലോ ഇറച്ചി നശിപ്പിച്ചു.
- ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വൃക്ഷവത്കരണത്തിന് വനം വകുപ്പ് സൗജന്യമായി വൃക്ഷതൈകള്‍ വിതരണം ചെയ്യും. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 മുതല്‍ വന മഹോത്സവ പരിപാടികള്‍ അവസാനിക്കുന്ന ജൂലൈ 7 വരെ വൃക്ഷവത്കരണത്തിന് സന്നദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, മതസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍ മുതലായവയ്ക്ക് സൗജന്യമായി തൈകള്‍ വിതരണം ചെയ്യുന്നതിനാണ് ഉത്തരവായത്. പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് അതത് വനം വകുപ്പ് ഓഫീസുകളില്‍ നിന്നും നേരിട്ട് തൈകള്‍ കൈപ്പറ്റാവുന്നതാണ്. സൗജന്യമായി ലഭിക്കുന്ന തൈകള്‍ പരിസ്ഥിതി ദിനത്തിന്റെ അന്തസ്സത്തയ്ക്കൊത്തവിധം കൃത്യമായി നടേണ്ടതും സംരക്ഷണം ഉറപ്പാക്കേണ്ടതുമാണ്. ഇത്തരം തൈകള്‍ യാതൊരു കാരണവശാലും വില്‍ക്കുവാനോ നടാതെ മാറ്റിവെക്കാനോ പാടില്ല.
ബന്ധപ്പെട്ട വാർത്തകൾ: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം ജൂലൈയിൽ വീണ്ടും ഉയരാൻ സാധ്യത
- കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 18,19 തീയതികളില്‍ ഓമനപ്പക്ഷി പരിപാലനം, 23,24 തീയതികളില്‍ മുയല്‍ വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ പരിശീലനം നടത്തുന്നു. താല്‍പ്പര്യമുളളവര്‍ 0471 – 2732918 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
- ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയോടനുബന്ധിച്ച് പ്രവര്‍ത്തിച്ചു വരുന്ന പരിശീലന കേന്ദ്രത്തില്‍ വച്ച് മെയ് മാസം 19-ന് കാടവളര്‍ത്തല്‍, 26,27 തീയതികളില്‍ ബ്രോയിലര്‍ വളര്‍ത്തല്‍ എന്നീ പരിശീലനങ്ങള്‍ നടത്തുന്നു. താല്‍പ്പര്യമുളളവര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന വിഭാഗവുമായി ബന്ധപ്പെട്ട് പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി 0479-2457778, 0479-2452277 എന്നീ ഫോണ്‍ നമ്പരുകളില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസ് സമയങ്ങളില്‍ ബന്ധപ്പെടുക.
ബന്ധപ്പെട്ട വാർത്തകൾ: റബ്ബർ കർഷകർക്ക് പ്രതീക്ഷയേകി കേരള റബ്ബർ ലിമിറ്റഡിന് ശിലയിട്ടു
- റഷ്യ-യുക്രെയ്ൻ യുദ്ധം മൂലമുണ്ടായ ഭക്ഷ്യ എണ്ണ പ്രതിസന്ധി പരിഹരിക്കുന്നതിനായി കർണാടക ആസ്ഥാനമായുള്ള സൺപ്യൂർ ഭക്ഷ്യ എണ്ണയുടെ ഉടമയായ എംകെ അഗ്രോടെക്, കർഷകർക്ക് നിലക്കടല, സൂര്യകാന്തി തുടങ്ങിയ വിളവിത്തുകൾ നൽകാനും പിന്നീട് അവരുടെ വിളകൾ വാങ്ങാനും നോൺ പ്രോഫിറ്റ് സ്ഥാപനമായ വീകെയർ സൊസൈറ്റിയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു.
- നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 'അസാനി' ചുഴലിക്കാറ്റിന്റെ സ്വാധീനമുള്ളതിനാൽ ബംഗാൾ ഉൾക്കടലിൽ മൽസ്യ ബന്ധനം നിരോധിച്ചിരിക്കുന്നു. അടുത്തൊരു അറിയിപ്പ് ലഭിക്കുന്നത് വരെ യാതൊരു കാരണവശാലും ബംഗാൾ ഉൾക്കടലിലേക്ക് മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല. നിലവിൽ ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ളവർ എത്രയും വേഗം സുരക്ഷിത തീരങ്ങളിൽ എത്തേണ്ടതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ക്ഷീരകർഷകർക്ക് പാൽ ഗുണനിലാവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക തുക നൽകും
Share your comments