<
  1. News

ഈ കമ്പനികൾ സ്ഥിരമായ വർക്ക് ഫ്രം ഹോമിലേക്ക് മാറുകയും ഇപ്പോൾ ജോലിക്ക് ആളെ എടുക്കുകയും ചെയ്യുന്നു

പല കമ്പനികളും വർക്ക് ഫ്രം ഹോം അവസാനിപ്പിച്ചെങ്കിലും Reddit, Airbnb, Spotify, Pinterest പോലെയുള്ള മറ്റ് ചില കമ്പനികൾ ഒന്നിലേറെ വർഷമായി ജീവനക്കാർക്ക് വീട്ടിലിരുന്നും മറ്റ് സ്ഥലങ്ങളിൽ ഇരുന്നും ജോലി ചെയ്യാനുള്ള അവസരമൊരുക്കുന്നുണ്ട്.

Meera Sandeep
Moving to permanent work from home and now hiring Some companies
Moving to permanent work from home and now hiring Some companies

പല കമ്പനികൾ വർക്ക് ഫ്രം ഹോം അവസാനിപ്പിച്ചെങ്കിലും  ചില കമ്പനികൾ ഒന്നിലേറെ വർഷമായി ജീവനക്കാർക്ക് വീട്ടിലിരുന്നും മറ്റ് സ്ഥലങ്ങളിൽ ഇരുന്നും ജോലി ചെയ്യാനുള്ള അവസരമൊരുക്കുന്നുണ്ട്.

ഈ കമ്പനികൾ സ്ഥിരമായ വർക്ക് ഫ്രം ഹോം മോഡലിലേക്ക് മാറുകയും ഇപ്പോൾ ജോലിക്ക് ആളെ എടുക്കുകയും ചെയ്യുന്നു.

റെഡ്ഡിറ്റ് (സോഷ്യൽ മീഡിയ)

ജീവനക്കാർക്ക് അവർക്ക് ആവശ്യമുള്ളിടത്തിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യമുണ്ട്. കൂടാതെ ഓഫീസിലിരുന്ന് ജോലി ചെയ്യാനും അവസരമുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (24/04/2023)

തൊഴിൽ അവസരങ്ങൾ: സീനിയർ കൊമേഴ്‌സ് ആൻഡ് മെഷർമെന്റ് പാർട്ണർഷിപ്പ് മാനേജർ, ഡിസൈൻ മാനേജർ

ഹബ്സ്പോട്ട് (സാങ്കേതികവിദ്യ)

ഹബ്‌സ്‌പോട്ട് ജീവനക്കാർക്ക് മൂന്ന് ഫ്ലെക്സിബിൾ വർക്ക് ഓപ്‌ഷനുകൾ ഉണ്ട്: @office, അതായത് ആഴ്ചയിൽ 3 ദിവസമോ അതിൽ കൂടുതൽ ദിവസങ്ങളിലോ ഓഫീസിൽ വരണം. @flex അതായത് ഓരോ ആഴ്‌ചയും 2 ദിവസമോ അതിൽ കുറവോ ദിവസം ഓഫീസിൽ വരണം. @home അതായത് വീട്ടിലിരുന്ന് ജോലി ചെയ്യുക. 2021-ൽ ആരംഭിച്ച ഈ പ്രോഗ്രാം വർഷത്തിലൊരിക്കൽ ജീവനക്കാർക്ക് അവരുടെ ജോലിയുടെ ഓപ്‌ഷൻ മാറ്റാൻ അവസരമൊരുക്കുന്നുണ്ട്.

തൊഴിൽ അവസരങ്ങൾ: കോർപ്പറേറ്റ് അക്കൗണ്ട് എക്സിക്യൂട്ടീവ്, പ്രൊഡക്റ്റ് ഡിസൈനർ

സ്പോട്ടിഫൈ (സംഗീതം, സ്ട്രീമിംഗ്)

Spotify-യുടെ “Work From Anywhere” എന്ന പരിപാടി ജീവനക്കാർക്ക് വിദൂരവും വ്യക്തിപരവുമായ ഹൈബ്രിഡ് ഓപ്ഷനുകളും കൂടാതെ ഒരു ജീവനക്കാരന് മാറാൻ താൽപ്പര്യമുണ്ടെങ്കിൽ കൂടുതൽ സൗകര്യമുള്ള സമയം തിരഞ്ഞെടുക്കാനുള്ള അവസരവും വാഗ്ദാനം ചെയ്യുന്നു. ഉദാഹരണത്തിന്: Spotify ഓഫീസിന് സമീപത്ത് അല്ലാത്ത ഒരിടത്തേക്ക് ഒരു ജീവനക്കാരന് മാറി താമസിക്കേണ്ടി വന്നാൽ അയാൾക്ക് കമ്പനിയിൽ ജോലി തുടരാനുള്ള അവസരമുണ്ട്.

തൊഴിൽ അവസരങ്ങൾ: ഗ്ലോബൽ കാറ്റഗറി ഡെവലപ്‌മെന്റ് ഓഫീസർ, പാർട്ണർഷിപ്പ് ലീഡ്

ബന്ധപ്പെട്ട വാർത്തകൾ: ഐആർഡിഎഐയിലെ അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

എയർബിഎൻബി (യാത്ര)

ജീവനക്കാർക്ക് വിദൂരമായോ Airbnbയുടെ വിവിധ ഓഫീസുകളിലൊന്നിൽ നിന്നോ ജോലി ചെയ്യാവുന്നതാണ്. 170-ലധികം രാജ്യങ്ങളിൽ എവിടെ നിന്നും ഒരു വർഷത്തിൽ മൂന്ന് മാസം വരെ ജോലി ചെയ്യാനുള്ള അവസരവും ജീവനക്കാർക്ക് ഉണ്ട്.

തൊഴിൽ അവസരങ്ങൾ: സീനിയർ സ്റ്റാഫ് ഹൗസിംഗ് ഇക്കണോമിസ്റ്റ്, ലീഗൽ കൗൺസൽ

ഡ്രോപ്പ്ബോക്സ് (സാങ്കേതികവിദ്യ)

ജീവനക്കാരുടെ ആകെ തൊഴിൽ സമയത്തിന്റെ 90% വിദൂരത്തിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുന്ന പദ്ധതിയാണിത്. പ്രത്യേക പരിശീലന സെഷനുകൾക്കായും വല്ലപ്പോഴുമുള്ള ഗ്രൂപ്പ് ഒത്തുചേരലുകൾക്കായും മാത്രമേ ഓഫീസിൽ വരാൻ ആവശ്യപ്പെടാറുള്ളൂ.

തൊഴിൽ അവസരങ്ങൾ: സീനിയർ മൊബൈൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ, സ്ട്രാറ്റജിക് സോഴ്‌സിംഗ് അസോസിയേറ്റ്

English Summary: Moving to permanent work from home and now hiring Some companies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds